Dhamaka Offer: നാട്ടുകാരേ ഓടിവായോ! 34,299 രൂപയ്ക്ക് Galaxy S24 വാങ്ങാം…

Dhamaka Offer: നാട്ടുകാരേ ഓടിവായോ! 34,299 രൂപയ്ക്ക് Galaxy S24 വാങ്ങാം…
HIGHLIGHTS

Samsung ഈ വർഷം പുറത്തിറക്കിയ Galaxy S24 ധമാക്ക ഓഫറിൽ

79,999 രൂപയ്ക്കാണ് പ്രീമിയം ഫോൺ സാംസങ് പുറത്തിറക്കിയത്

നാല് കളർ വേരിയന്റുകൾക്കും ഈ ഗംഭീര കിഴിവ് ലഭ്യമാണ്

Samsung ഈ വർഷം പുറത്തിറക്കിയ Galaxy S24 ധമാക്ക ഓഫറിൽ. Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2024-ലാണ് അതിശയകരമായ ഡീൽ പ്രഖ്യാപിച്ചത്. ഈ മാസം ആദ്യം ആരംഭിച്ച സെയിൽ ഉത്സവം ഇതുവരെ അവസാനിച്ചിട്ടില്ല.

Samsung Galaxy S24 വാങ്ങാൻ സുവർണാവസരം

സെയിലിന്റെ ആദ്യ ദിവസങ്ങളിൽ ഗാലക്സി S24 ഗംഭീര കിഴിവിൽ വിറ്റു. ആമസോൺ ഇതിന് നൽകിയ ഓഫർ അസാധാരണമായതിനാൽ ഡീലും പെട്ടെന്ന് അവസാനിച്ചു. എന്നാൽ അന്ന് Galaxy S24 മിസ്സാക്കിയവർക്ക് വീണ്ടും സുവർണാവസരം.

സാംസങ് ഗാലക്‌സി S24-ന് ആമസോണിൽ കാര്യമായ ഇളവാണ് നൽകുന്നത്. ഇത് ആമസോണിന്റെ ദീപാവലി സമ്മാനമാണെന്ന് പറയാം. 79,999 രൂപയ്ക്കാണ് പ്രീമിയം ഫോൺ സാംസങ് പുറത്തിറക്കിയത്. ഐഫോണിനേക്കാൾ വിപണിയിൽ തരംഗം സൃഷ്ടിച്ച സ്മാർട്ഫോണാണിത്. ഇപ്പോഴിതാ ഓഫറിലൂടെ 34,299 രൂപയ്ക്ക് ഫോൺ ലഭ്യമാണ്.

dhamaka offer samsung galaxy s24 at lowest price as rs 34299 from this online shopping

Samsung Galaxy S24 Amazon Offer

ഗാലക്സി S24 ആമസോണിൽ ഇപ്പോൾ 62,999 രൂപയ്ക്കാണ് കാണിച്ചിട്ടുള്ളത്. ഇത് ഫോണിന്റെ ഇൻസ്റ്റന്റ് കിഴിവ് കൂടി ഉൾപ്പെടുന്ന വിലയാണ്. ഇതിൽ നിങ്ങൾക്ക് 3,000 രൂപ വരെ ബാങ്ക് ഓഫർ ലഭിക്കുന്നുണ്ട്. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാണ് ആമസോണിൽ നിന്ന് പർച്ചേസ് ചെയ്യുന്നതെങ്കിൽ ഈ കിഴിവ് നേടാം.

കൂടാതെ, ഫോണിന് ആകർഷകമായ എക്സ്ചേഞ്ച് ഓഫറാണ് ഇപ്പോഴുള്ളത്. ഫോൺ മാറ്റി വാങ്ങുന്നവർക്ക് നിലവിലെ വലിയ പ്രീമിയം ഫോൺ സ്വന്തമാക്കാം. ആമസോൺ എക്‌സ്‌ചേഞ്ചിലൂടെ 25,700 രൂപയാണ് കിഴിവ് നൽകുന്നത്.

നിങ്ങൾ അത്യാവശ്യം പ്രീമിയം ഫോൺ കൊടുത്ത് വാങ്ങിയാൽ ഇത്രയും രൂപ തന്നെ ഇളവുണ്ടാകും. ഇങ്ങനെ വെറും 34,299 രൂപയ്ക്ക് ഗാലക്സി എസ്24 വാങ്ങാം. പർച്ചേസിനുള്ള ആമസോൺ ലിങ്ക്.

നാല് കളർ വേരിയന്റുകളാണ് ഈ ഫ്ലാഗ്ഷിപ്പ് ഫോണുകൾക്കുള്ളത്. ആംബെർ യെല്ലോ, വയലറ്റ്, മാർബിൾ ഗ്രേ, ബ്ലാക്ക് കളർ വേരിയന്റുകളിൽ ലഭ്യമാണ്.

Samsung പ്രീമിയം ഫോണിന്റെ ഫീച്ചറുകൾ

6.2-ഇഞ്ച് LTPO AMOLED ഡിസ്പ്ലേയാണ് ഈ സാംസങ് ഫോണിലുള്ളത്. 120Hz റീഫ്രെഷ് റേറ്റ് സ്ക്രീനിനുണ്ട്. എക്‌സിനോസ് 2400 പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിലുള്ളത്.

50 മെഗാപിക്സൽ പ്രൈമറി ക്യാമറ ഇതിലുണ്ട്. 10MP ടെലിഫോട്ടോ ലെൻസും 12MP അൾട്രാവൈഡ് ലെൻസുമുണ്ട്. 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4000mAh ബാറ്ററി ഫോണിൽ നൽകിയിരിക്കുന്നു.

എസ്24 സീരീസിലെ അൾട്രാ മോഡലുകളാണ് ഫ്ലാഗ്ഷിപ്പ് ഫോണുകൾ. ഇവയിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ ആണ് പെർഫോമൻസ് തരുന്നത്.

Also Read: New Snapdragon Launched: ക്വാൽകോമിന്റെ ‘മിന്നൽ മുരളി’ പ്രോസസർ, iQOO, വൺപ്ലസ് ഫ്ലാഗ്ഷിപ്പുകളെ ഭരിക്കാൻ പോകുന്ന ഐറ്റം

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo