ഇതാ വൺപ്ലസ് 11ന്റെ ഡിസൈനും വിശദാംശങ്ങളും; അറിയാം

ഇതാ വൺപ്ലസ് 11ന്റെ ഡിസൈനും വിശദാംശങ്ങളും; അറിയാം
HIGHLIGHTS

വൺപ്ലസ് 11 സ്മാർട്ട്ഫോണിന്റെ ഡിസൈൻ സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നു

ഹാസൽബ്ലാഡ് ക്യാമറയോടെയാകും ഫോൺ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്.

2023ന്റെ ആദ്യ മാസങ്ങളിൽ ഫോൺ വിപണിയിലെത്തുമെന്ന് സൂചന.

വൺപ്ലസിൽ നിന്നുള്ള ഫ്ലാഗ്ഷിപ്പ് ഫോൺ ആയ വൺ പ്ലസ് 11 (OnePlus 11) വിപണിയിലെത്തുന്നതിനെ കുറിച്ച് വിശദാംശങ്ങൾ ലഭ്യമാകുന്നതിന് ഏറെ മുൻപ് തന്നെ അതിന്റെ രൂപകൽപ്പന സംബന്ധിച്ച കൃത്യമായ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഗാഡ്ജെറ്റ് ഗ്യാങ്ങ് എന്ന പോർട്ടൽ പുറത്തുവിട്ടിരിക്കുന്ന വിവരങ്ങൾ പ്രകാരം മികച്ച രൂപകൽപ്പനയോടെ ആയിരിക്കും വൺപ്ലസ് 11 എന്ന ഫ്ലാഗ്ഷിപ്പ് ഫോൺ ഉപഭോക്താക്കളിലേക്ക് എത്തുന്നത്. വരാനിരിക്കുന്ന സ്മാർട്ട്ഫോണിന്റെ ഡിസൈൻ സംബന്ധമായ വിവരങ്ങൾ എല്ലാം പ്രസ്തുത പോർട്ടൽ ലഭ്യമാക്കിയിരിക്കുന്ന ചിത്രങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയും.

വൺപ്ലസ് 11 ന്റെ രൂപകൽപ്പന സംബന്ധിച്ച വിശദാംശങ്ങൾ

വൺ പ്ലസ് 10 ഫോണുകൾക്ക് ഏറെക്കുറേ സമാനമായ രൂപകൽപ്പനയാണ് പുതുതായി എത്തുന്ന വൺപ്ലസ് 11 ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിലും കാണാൻ സാധിക്കുക. ലഭ്യമായ ചിത്രങ്ങൾ പ്രകാരം ഫോറസ്റ്റ് എമറാൾഡ് , ഓൾഗാനിക് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോണും ഉപഭോക്താക്കളിൽ എത്തുക. പിൻവശത്ത് വൃത്താകൃതിയിലുള്ള സിറാമിക് കട്ടൗട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന ക്യാമറ മോഡ്യൂൾ ആണ് ഈ സ്മാർട്ട് ഫോണിന്റെയും പ്രധാന ആകർഷണം. ട്രിപ്പിൾ ക്യാമറ സെറ്റപ്പോടെ എത്തുന്ന ക്യാമറ മോഡ്യൂളിനൊപ്പം ഒരു എൽഇഡി ഫ്ലാഷും  കാണാൻ സാധിക്കും.ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്ന മറ്റൊരു കാര്യം ഈ സ്മാർട്ട്ഫോൺ ഒരു മെറ്റൽ ഫ്രെയിമിലായിരിക്കും എത്തുക എന്നതാണ്.

ഈ ഫോണിൽ പ്രതീക്ഷിക്കുന്ന പ്രത്യേകതകൾ

വൺപ്ലസ് 11 എന്ന 5 ജി സ്മാർട്ട്ഫോൺ 6.7 ഇഞ്ച് വലിപ്പമുള്ള ക്യുഎച്ച്ഡി പ്ലസ് AMOLED ഡിസ്പ്ലേയോടെ ആയിരിക്കും വിപണിയിൽ എത്തുക. എച്ച് ഡി ആർ 10 പ്ലസ് (HDR 10+) സർട്ടിഫിക്കേഷനോടുകൂടി എത്തുന്ന ഈ ഡിസ്പ്ലേക്ക് 120 ഹെട്സ് റിഫ്രഷ് റേറ്റ് ആയിരിക്കും ഉണ്ടാവുക. ഒറ്റനോട്ടത്തിൽ 'വൺപ്ലസ് 10 പ്രോ' ക്ക് സമാനമായ ഡിസ്പ്ലേ പാനൽ ആയിരിക്കും ഈ സ്മാർട്ട്ഫോണിനുമെന്ന് കരുതുന്നു. പുതിയ ക്വാൾകോം സ്നാപ്ഡ്രാഗൺ 8 ജനറേഷൻ 2 പ്രോസസർ കരുത്തു പകരുന്ന ഫോണിൽ 16 ജിബിയുടെ LPDDR5X RAM ആയിരിക്കും ഉണ്ടാവുക. അതോടൊപ്പം ഈ സ്മാർട്ട് ഫോണിൽ 512 ജിബി യുടെ യുഎഫ്എസ് 4.0 (UFS 4.0) അധിഷ്ഠിതമായ ആന്തരിക സ്റ്റോറേജും ഉണ്ടായിരിക്കും.

ട്രിപ്പിൾ ക്യാമറയുമായി എത്തുന്ന ഈ സ്മാർട്ട് ഫോണിൽ 50 മെഗാ പിക്സലിന്റെ സോണി ഐഎംഎക്സ് പ്രധാന സെൻസർ ആയിരിക്കും ഉണ്ടാവുക അതോടൊപ്പം 48 മെഗാപിക്സറിന്റെ അൾട്രാവൈഡ് സെൻസറും കൂടാതെ 32 മെഗാപിക്സലിന്റെ ഒരു ടെലിഫോട്ടോ സെൻസറും ഉണ്ടായിരിക്കും.  32 മെഗാപിക്സൽ ശേഷിയുള്ള സെൽഫി ഷൂട്ടർ ആണ് ഈ സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കുന്നത്. വൺ പ്ലസ് 11 5 ജി സ്മാർട്ട്ഫോണിന് 5000 എംഎഎച്ച് ശേഷിയുള്ള ഒരു ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത് കൂടാതെ 100 വാട്ടിന്റെ ഫാസ്റ്റ് ചാർജിങ് പിന്തുണയും ഈ ഫോണിൽ പ്രതീക്ഷിക്കുന്നുണ്ട്. ഡോൾബി അറ്റ്മോസ് സ്പീക്കറോടെ ആയിരിക്കും ഈ ഫോൺ എത്തുക എന്നുള്ളതും ഇൻഡിസ്പ്ലേ ഫിംഗർ സെൻസർ സ്മാർട്ട് ഫോണിൽ ഉണ്ടാകും എന്നുള്ളതും ഊഹാപോഹങ്ങളാകുമോ എന്ന് കാത്തിരുന്നു തന്നെ കാണേണ്ടതാണ്. വൺപ്ലസിൽ നിന്നുള്ള ഈ പുതിയ ഫ്ലാഗ്ഷിപ്പ് ഫോൺ എന്ന് പുറത്തിറങ്ങുമെന്ന് കൃത്യമായ ധാരണ ഇല്ലെങ്കിലും 2023 ആദ്യ മാസങ്ങളിലെ ഏതെങ്കിലും ഒരു ദിവസം ഇത് അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Nisana Nazeer
Digit.in
Logo
Digit.in
Logo