December Special Phones: വർഷാവസാനം iQOO 13 ഉൾപ്പെടെ വമ്പൻ ഫോണുകളും, ബജറ്റിന് പറ്റിയ കിടിലൻ ഫോണുകളും…

Updated on 02-Dec-2024
HIGHLIGHTS

ഈ മാസം കാത്തിരിക്കാവുന്ന Upcoming Phones ഏതൊക്കെയെന്നോ?

ബജറ്റ് കസ്റ്റമേഴ്സിനായി realme, Motorola കമ്പനികളുടെ സ്മാർട്ഫോണുകളും ലോഞ്ചിന് തയ്യാറെടുക്കുന്നു

കൂട്ടത്തിൽ ഏറ്റവും പ്രതീക്ഷയോടെ ഇന്ത്യൻ വിപണി കാത്തിരിക്കുന്നത് IQOO 13 5G-യ്ക്കാണ്

December Special Phones: നമ്മൾ ഡിസംബറിലേക്ക് ചുവടുവച്ചു, വർഷാവസാനത്തിലേക്കും. ഈ മാസം കാത്തിരിക്കാവുന്ന Upcoming Phones ഏതൊക്കെയെന്നോ? പ്രീമിയം ഫോണുകളും ഫ്ലാഗ്ഷിപ്പ് ഫോണുകളും നിരവധിയുണ്ട് ഡിസംബറിലെ ലിസ്റ്റിൽ. ബജറ്റ് കസ്റ്റമേഴ്സിനായി realme, Motorola കമ്പനികളുടെ സ്മാർട്ഫോണുകളും ലോഞ്ചിന് തയ്യാറെടുക്കുന്നു.

December Special Phones

കൂട്ടത്തിൽ ഏറ്റവും പ്രതീക്ഷയോടെ ഇന്ത്യൻ വിപണി കാത്തിരിക്കുന്നത് IQOO 13 5G-യ്ക്കാണ്. zeiss ക്യാമറയുമായി വരുന്ന Vivo X200 Series സ്മാർട്ഫോണും ഈ മാസമെത്തും. Snapdragon 8 Elite ചിപ്സെറ്റുള്ള വൺപ്ലസ് 13 ഈ മാസം അവസാനമായിരിക്കും ലോഞ്ച്. തീരുന്നില്ല, ഡിസംബറിൽ ലോഞ്ചിന് കാത്തിരുന്ന സ്മാർട്ഫോണുകൾ ഏതെല്ലാമെന്ന് ഇവിടെ കൊടുക്കുന്നു.

Special Phones: പ്രീമിയം മോഡലുകൾ

iQOO 13 ലോഞ്ച് ഉടൻ!

iQOO 13 ആണ് കൂട്ടത്തിലെ വമ്പൻ. കാരണം ഇതിന്റെ ചൈനീസ് വേർഷൻ വളരെ ജനപ്രീതി നേടി. ഡിസംബർ 3-ന് സ്മാർട്ഫോൺ ലോഞ്ച് ചെയ്യും. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റാണ് ഈ ഫോണിലുള്ളത്. 6,000mAh ബാറ്ററിയാണ് ഈ പ്രീമിയം ഫ്ലാഗ്ഷിപ്പിലുണ്ടാകുക.

Upcoming Phone: Vivo X200 സീരീസ്

വിവോയുടെ ഫ്ലാഗ്ഷിപ്പ് ഫോണും ഈ മാസമെത്തും. വിവോ X200 സീരീസിന്റെ ലോഞ്ച് തീയതി ഡിസംബർ 12 ആണ്. മീഡിയടെക് ഡൈമെൻസിറ്റി 9400 ചിപ്‌സെറ്റാണിത്. ലോ-ലൈറ്റ് ഫോട്ടോഗ്രാഫി ഉൾപ്പെടെ നിരവധി ക്യാമറ പെർഫോമൻസുകൾ ഇതിൽ പ്രതീക്ഷിക്കാം.

OnePlus 13

വൺപ്ലസിന്റെ ഫ്ലാഗ്ഷിപ്പ് മോഡലും ഡിസംബർ അവസാന ആഴ്ചയിൽ ലോഞ്ച് ചെയ്യുന്നു. ഇതിലും സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് സജ്ജീകരിക്കും. പ്രീമിയം ബിൽഡ് ക്വാളിറ്റി, AMOLED ഡിസ്‌പ്ലേ, മികച്ച സോഫ്റ്റ്‌വെയർ അനുഭവം ഇതിൽ പ്രതീക്ഷിക്കാം. പതിവ് പോലെ വൺപ്ലസ് പ്രീമിയം ഫോണുകളിലെ മികവുറ്റ ക്യാമറ പെർഫോമൻസ് വൺപ്ലസ് 13-ലും ഉണ്ടായിരിക്കും.

Also Read: 32999 രൂപയ്ക്ക് വാങ്ങാം, Snapdragon 8 Gen 2 പ്രോസസർ OnePlus Premium ഫോൺ! Offer ഇന്ന് കൂടി മാത്രം…

Xiaomi 15

Xiaomi 15

ഡിസംബറിന്റെ രണ്ടാം പകുതിയോടെ ഷവോമി 15 ലോഞ്ച് ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് ഇതിലുള്ളത്. നൂതന ക്യാമറ ഫീച്ചറുകളും ഒപ്റ്റിമൈസ് ചെയ്ത MIUI ഒഎസ്സും ഇതിലുണ്ടാകും.

ഇനി ബജറ്റ്, മിഡ് റേഞ്ച് സ്മാർട്ഫോണുകളിലേക്ക് ആരെല്ലാമാണ് ഡിസംബറിൽ വരുന്നതെന്ന് നോക്കാം.

Realme 14

ഈ മാസം പകുതിയ്ക്ക് റിയൽമി തങ്ങളുടെ 14 സീരീസ് ഫോണുകൾ അവതരിപ്പിക്കും. 6,000mAh വരെ ബാറ്ററി കപ്പാസിറ്റിയുള്ള ഫോണായിരിക്കും ഇത്. റിയൽമി UI, ഫാസ്റ്റ് ചാർജിംഗ് ടെക്നോളജികളും ഇതിലുണ്ടാകും. എൻട്രി-ലെവൽ മുതൽ മിഡ്-റേഞ്ച് ഉപയോക്താക്കൾക്ക് വരെ ഇത് ഗുണം ചെയ്യും.

റെഡ്മി നോട്ട് 14 സീരീസ്: ബജറ്റ് പ്രകടനം

ഡിസംബർ 9-ന് റെഡ്മി നോട്ട് 14 ലോഞ്ച് ചെയ്യും. 6,200mAh ബാറ്ററിയും, 5G കണക്റ്റിവിറ്റിയും മെച്ചപ്പെട്ട ക്യാമറയും ഫോണിലുണ്ട്. ബജറ്റ് വിഭാഗത്തിൽ ഓൾറൌണ്ടർ പെർഫോമൻസ് റെഡ്മി ഫോണിൽ നിന്ന് പ്രതീക്ഷിക്കാം.

Moto G35

ഡിസംബർ പകുതിയ്ക്ക് മോട്ടറോളയുടെ G35 സ്മാർട്ഫോൺ ലോഞ്ച് ചെയ്യും. ബജറ്റ് സെഗ്‌മെന്റിൽ ബെസ്റ്റ് പെർഫോമൻസ് തരുന്ന ഫോണാണിത്. ക്യാമറയും ബാറ്ററി കപ്പാസിറ്റിയും ഇതിൽ മികവുറ്റതായിരിക്കും.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :