25000 രൂപയിൽ ബെസ്റ്റ് സ്മാർട്ഫോണാണ് Motorola Edge 50 Fusion 5G. പ്രീമിയം ഫീച്ചറും മികവുറ്റ പ്രോസസറുമാണ് ഈ സ്മാർട്ഫോണിലുള്ളത്. നിങ്ങൾ പുതിയൊരു ഫോൺ വാങ്ങാൻ പദ്ധതിയിടുന്നെങ്കിൽ ഈ Deal കൂടി പരിശോധിക്കുക. കാരണം Moto 5G 22,000 രൂപ റേഞ്ചിൽ ഇപ്പോൾ വാങ്ങാം.
ഫോട്ടോഗ്രാഫിയിലും ബാറ്ററിയിലും പ്രോസസറിലും നിരാശപ്പെടുത്തില്ല. ഫ്ലിപ്കാർട്ട് വഴിയാണ് 5ജി സ്മാർട്ട്ഫോണിന് ഓഫർ അനുവദിച്ചിരിക്കുന്നത്. 3000 രൂപയുടെ കിഴിവാണ് ഫോണിന് ഇപ്പോൾ ലഭിക്കുന്നത്.
ഡിസ്പ്ലേ: 6.7 ഇഞ്ച് OLED ഡിസ്പ്ലേയുള്ള സ്മാർട്ഫോണാണിത്. 120 Hz റീഫ്രെഷ് റേറ്റാണ് സ്ക്രീനിന് വരുന്നത്. ഡിസ്പ്ലേയ്ക്ക് കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനുമുണ്ട്.
പ്രോസസർ: ഇതിൽ ഉപയോഗിച്ചിരിക്കുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ 7s Gen 2 പ്രോസസറാണ്.
ക്യാമറ: ഈ മിഡ് റേഞ്ച് സ്മാർട്ഫോണിൽ ഡ്യുവൽ ക്യാമറ യൂണിറ്റാണുള്ളത്. ഫോണിന് പ്രൈമറി ക്യാമറയായി 50 മെഗാപിക്സൽ സെൻസറുണ്ട്. സെൽഫികൾക്കായി, 32 എംപി ക്യാമറയുമുണ്ട്.
സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 14 ഒഎസിലാണ് ഫോൺ പ്രവർത്തിക്കുന്നത്.
ബാറ്ററി: 5000mAh ബാറ്ററിയാണ് ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. 68W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് സപ്പോർട്ട് ചെയ്യുന്നു.
കണക്റ്റിവിറ്റി ഓപ്ഷനുകൾ: പൊടി, ജല പ്രതിരോധിക്കുന്നതിനായി മോട്ടറോള IP68 റേറ്റിങ് ഉപയോഗിച്ചിരിക്കുന്നു.
3 ആകർഷകമായ നിറങ്ങളിൽ സ്മാർട്ഫോൺ ലഭ്യമാണ്. ഫോറസ്റ്റ് ബ്ലൂ, ഹോട്ട് പിങ്ക്, മാർഷ്മെല്ലോ ബ്ലൂ നിറങ്ങളിൽ വാങ്ങാം. ഫോൺ വിവിധ സ്റ്റോറേജുകളിലാണ് പുറത്തിറക്കിയിട്ടുള്ളത്. 8GB+128GB, 12GB+256GB സ്റ്റോറേജുകളാണുള്ളത്.
ഇവയിൽ 8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന് 25,999 രൂപയാണ് വില. ഓഫറിൽ 22,999 രൂപയ്ക്ക് വാങ്ങാം. (പർച്ചേസ് ലിങ്ക്). ഫോണിന്റെ ലോഞ്ച് സമയത്താണ് ഇത്രയും വിലക്കുറവിൽ വിറ്റിരുന്നത്.
Read More: New Update: OnePlus ഫ്ലാഗ്ഷിപ്പ് ഫോണിന് ഇനി ഹീറ്റിങ്ങില്ല, Gmail ആപ്പും പ്രശ്നമാകില്ല
12GB റാമും 256GB സ്റ്റോറേജുമുള്ള മോട്ടോ ഫോണിന് 27,999 രൂപയാകും. എന്നാൽ ഫ്ലിപ്കാർട്ടിൽ ഇപ്പോൾ 24,999 രൂപയ്ക്ക് വിൽക്കുന്നു. ഇതിനും 3000 രൂപ കിഴിവാണ് അനുവദിച്ചിരിക്കുന്നത്. പർച്ചേസിനുള്ള ലിങ്ക്.