ജിയോ ദിവസേന ‘3’ജിബി ഡാറ്റ തകർപ്പൻ ഓഫറുകൾ എത്തി

Updated on 23-Apr-2020
HIGHLIGHTS

പുതിയ പോസ്റ്റ് പെയ്ഡ് പ്ലാനുകൾ എത്തി

 

വൊഡാഫോണിന്റെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കിയതിനു പിന്നാലെയാണ് ഇപ്പോൾ ജിയോ ദിവസേന 3ജിബിയുടെ ഡാറ്റ പ്ലാനുകൾ പുറത്തിറക്കിയിരിക്കുന്നത് .ഉപഭോതാക്കൾക്ക് ഏറെ ലാഭകരമായ ഓഫറുകൾ വേറെ പുറത്തിറക്കിയിരിക്കുന്നു . എന്നാൽ ഈ ഓഫറുകൾ പുതിയ ജിയോ പോസ്റ്റ് പെയ്ഡ് ഉപഭോതാക്കൾക്ക് മാത്രമാണ് ലഭിക്കുന്നത് .

ദിവസേന 3ജിബി 4ജി ഡാറ്റ ലഭിക്കുന്നതാണ് .ഈ ഓഫറുകൾ  ആരംഭിക്കുന്നത് 799 രൂപയുടെ  പാക്കേജിൽ ആണ് .799  രൂപയുടെ പോസ്റ്റ് [പെയ്ഡ് പ്ലാനുകളിൽ ആണ് ദിവസേന 3 ജിബിയുടെ ഡാറ്റ വീതം ലഭിക്കുന്നത് .30 ദിവസത്തെ വാലിഡിറ്റിയാണ് ഉപഭോതാക്കൾക്ക് ഇതിൽ ലഭിക്കുന്നത് .

എന്നാൽ ദിവസേന 3ജിബി വീതം 30 ദിവസത്തേക്ക് 90ജിബിയുടെ 4ജി ഡാറ്റ ലഭിക്കുന്നതാണ് .അത് കൂടാതെ 509 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനുകളിൽ 2ജിബിയുടെ ഡാറ്റ വീതം 30 ദിവസത്തേക്ക് കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഈ പോസ്റ്റ് പെയ്ഡ് പ്ലാനുകളിൽ ലഭ്യമാകുന്നു .

60ജിബിയുടെ ഡാറ്റ ഈ പ്ലാനുകളിൽ മുഴുവനായി ലഭിക്കുന്നതാണ് .എന്നാൽ ഈ പോസ്റ്റ് പെയ്ഡ് പ്ലാനുകൾ എടുക്കുന്നതിനായി ഉപഭോതാക്കൾ ടെപോസിറ്റ് തുക നൽകേണ്ടതാണ് .കൂടുതൽ വിവരങ്ങൾക്ക് ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കാവുന്നതാണ് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :