Car crash Feature: വാഹനാപകടം വിളിച്ചുപറഞ്ഞ് രക്ഷകനാകുന്ന Google Pixel ഫീച്ചർ ഇനി മുതൽ ഇന്ത്യയിലും!
Car crash detection feature ഒരുപരിധി വരെ വാഹന അപകടങ്ങളിലൂടെ ജീവൻ പൊലിയാതെ രക്ഷിക്കും
ഇപ്പോൾ ഇന്ത്യയിലുൾപ്പെടെ 20 രാജ്യങ്ങളിലേക്ക് ഗൂഗിൾ തങ്ങളുടെ ഈ ഓട്ടോമാറ്റിക് ഫീച്ചർ കൊണ്ടുവന്നു
എങ്ങനെയാണ് ഗൂഗിൾ കാർ ക്രാഷ് ഡിറ്റക്ഷൻ പ്രവർത്തിക്കുന്നതെന്ന് നോക്കാം...
കേരളത്തിലും വാഹന അപകടങ്ങൾ ദിനംപ്രതി വർധിക്കുകയാണ്. എഐ ക്യാമറകളും മറ്റ് സുരക്ഷാ- നിരീക്ഷണ സംവിധാനങ്ങൾ വ്യാപിപ്പിച്ചിട്ടും അപകടങ്ങളെ എങ്ങനെ കുറയ്ക്കാമെന്നതിന് ശാശ്വത പരിഹാരമായിട്ടില്ല. എന്നാൽ, 2019ൽ ഗൂഗിൾ കണ്ടുപിടിച്ച Google Pixel Car crash detection feature ഒരുപരിധി വരെ വാഹന അപകടങ്ങളിലൂടെ ജീവൻ പൊലിയാതെ രക്ഷിക്കാൻ സഹായിക്കുന്നു. എന്നാൽ, ഇത് അമേരിക്കയിലും മറ്റ് ഏതാനും രാജ്യങ്ങളിലും മാത്രമാണ് ലഭ്യമായിരുന്നത്.
ഇപ്പോൾ ഇന്ത്യയിലുൾപ്പെടെ 20 രാജ്യങ്ങളിലേക്ക് ഗൂഗിൾ തങ്ങളുടെ ഈ ഓട്ടോമാറ്റിക് ഫീച്ചർ കൊണ്ടുവന്നിരിക്കുകയാണ്. ഗൂഗിളിന്റെ പിക്സൽ ഫോണുകളിലാണ് കാർ ഡിറ്റക്ഷൻ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്. എങ്ങനെയാണ് ഗൂഗിൾ കാർ ക്രാഷ് ഡിറ്റക്ഷൻ പ്രവർത്തിക്കുന്നതെന്നും, ഇവയുടെ മേന്മകളും വിശദമായി മനസിലാക്കാം.
Car crash ഉപായം Google-ൽ നിന്നും
വാഹനാപകടങ്ങളിൽ പെടുന്നവരുടെ ജീവൻ അടിയന്തരമായി രക്ഷിക്കുക എന്ന ഉദ്ദേശ്യത്തിൽ കൊണ്ടുവന്ന ഫീച്ചറാണിത്. അപകടത്തിൽ അകപ്പെടുന്നവർക്ക് പ്രാഥമിക സഹായം എത്തിക്കുക എന്ന രീതിയിൽ ഈ ഫീച്ചർ ഗൂഗിൾ പിക്സൽ ഫോണുകളിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിരിക്കുന്നു. ഫോണിൽ ലൊക്കേഷൻ, ഫിസിക്കൽ ആക്ടിവിറ്റി, മൈക്രോഫോൺ എന്നിവയുടെ ആക്സസ് നൽകിയിരിക്കണം. എങ്കിൽ മാത്രമാണ് ഈ ഫീച്ചർ പ്രയോജനപ്പെടുത്താനാകൂ…
അപകടം സംഭവിക്കുമ്പോൾ പ്രിയപ്പെട്ടവരെ ഉടനെ കാര്യമറിയിക്കുന്നതിനാലും, അതുപോലെ പ്രാദേശിക എമർജൻസി സേവനങ്ങളെ ബന്ധപ്പെടുന്നതിനാലും ഉടനടി അയാൾക്ക് ചികിത്സ ലഭ്യമാക്കുക എന്നതും ജീവൻ രക്ഷിക്കുക എന്നതുമാണ് ഉദ്ദേശിക്കുന്നത്.
Google Car crash detector എങ്ങനെ അപകടം അറിയിക്കും?
അടിയന്തിര ഘട്ടങ്ങളിൽ ഓട്ടോമാറ്റിക് ആയി ബന്ധപ്പെടുന്നതിനും, വാഹനാപകടത്തിൽ അകപ്പെട്ടതായി കണ്ടെത്തിയാൽ അപകടം നടന്ന ലൊക്കേഷൻ പങ്കിടുകയും ചെയ്യുന്ന ഫീച്ചറാണിത്. ഇതിന് പുറമെ അപകടം സംഭവിച്ച സ്ഥലത്ത് ആരെങ്കിലും ഉണ്ടെങ്കിൽ, അവർക്ക് അപകടം നടന്നയാളുടെ ഫോൺ ലോക്ക് സ്‌ക്രീൻ സന്ദേശവും അടിയന്തര വിവരങ്ങളും കാണാൻ സാധിക്കുന്നതിനും സൌകര്യമുണ്ട്.
ലൊക്കേഷൻ, മോഷൻ സെൻസറുകൾ, സമീപത്തുള്ള ശബ്ദങ്ങൾ എന്നിവ ഉപയോഗിച്ചാണ് ഗൂഗിൾ അപകടങ്ങൾ കണ്ടുപിടിക്കുന്നത്. അതിനാലാണ് ഈ സംവിധാനം ആക്ടിവേറ്റ് ചെയ്യാൻ മുൻകൂട്ടി നിങ്ങളുടെ ഗൂഗിൾ പിക്സൽ ഫോണുകളിൽ ലൊക്കേഷൻ, ഫിസിക്കൽ ആക്ടിവിറ്റി, മൈക്രോഫോൺ എന്നിവ ഓണാക്കി വയ്ക്കണം എന്ന് പറയുന്നത്.
The Pixel's car crash detection feature is now available in 5 new countries, including Austria, Belgium, India, Portugal, and Switzerland.
— Mishaal Rahman (@MishaalRahman) October 31, 2023
Google updated its support page to include these countries sometime this month, and several users from India told me they're now able to… pic.twitter.com/F1nsbz6SEk
ഓർക്കുക, ഗൂഗിൾ പിക്സൽ 4aയിലും അതിന് ശേഷം വന്ന പുതിയ പിക്സൽ ഫോണുകളിലുമാണ് ഈ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്.
അപകടം വിളിച്ചറിയിക്കുന്ന ഫീച്ചർ എവിടെയെല്ലാം?
ആഗോളതലത്തിൽ 20 രാജ്യങ്ങളിലാണ് ഗൂഗിൾ പിക്സൽ ഫോണുകളിൽ കാർ അപകടങ്ങൾ വിളിച്ചറിയിക്കുന്ന ഫീച്ചർ ലഭ്യമാക്കിയിരിക്കുന്നത്. ഇപ്പോൾ ഇന്ത്യയിലും ഓസ്ട്രിയ, ബെൽജിയം, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ് എന്നീ 5 രാജ്യങ്ങളിലും കൂടി ഫീച്ചർ കൊണ്ടുവന്നിരിക്കുന്നു. 11 ഭാഷകളിൽ ഈ ഫീച്ചർ ലഭ്യമല്ല. ഹിന്ദിയിലോ മറ്റ് ഇന്ത്യൻ ഭാഷകളിലോ ഇതുവരെയും ലഭ്യമാക്കിയിട്ടില്ല. ഇംഗ്ലീഷിലും ഡച്ച്, ഡാനിഷ്, ജാപ്പനീസ്, ഇറ്റാലിയൻ എന്നിങ്ങനെയുള്ള ഭാഷകളിലും ഗൂഗിളിന്റെ ഈ അത്യധികം പ്രയോജനകരമായ ഫീച്ചർ ലഭിക്കും.
ഇന്ത്യയിൽ 112 എന്ന നമ്പരിലേക്കാണ് അപകടം സംഭവിച്ചാൽ ഗൂഗിൾ പിക്സൽ ബന്ധപ്പെടുക എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, വലിയ അപകടമല്ല, സഹായം ആവശ്യമില്ല എന്നുണ്ടെങ്കിൽ ‘എനിക്ക് കുഴപ്പമില്ല’ എന്ന ഓപ്ഷൻ വരുമ്പോൾ, ഇതിലേക്ക് പ്രതികരിച്ച് അടിയന്തര കോൾ അയക്കുന്നത് ഒഴിവാക്കാം.
ഗൂഗിൾ ഫീച്ചറിന് പോരായ്മകളുണ്ടോ?
അതെ, ജീവൻ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ അവതരിപ്പിച്ച ഈ ഫീച്ചറിലും ചില പോരായ്മകളുണ്ട്. ഇവയ്ക്ക് എല്ലാ അപകടങ്ങളും തിരിച്ചറിയാൻ സാധിക്കുന്നില്ല എന്ന് പറയുന്നുണ്ട്. വലിയ ആഘാതമുള്ള ചില പ്രവർത്തനങ്ങളെ ഇത് വാഹനാപകടമായി ഉറപ്പിക്കുന്നു. ഇങ്ങനെ അടിയന്തര സന്ദേശം അയക്കാൻ സാധ്യതയുണ്ട്.
ഇതിന് പുറമെ, സെല്ലുലാർ കണക്റ്റിവിറ്റി മോശമായിട്ടുള്ള പ്രദേശങ്ങളിലോ സന്ദർഭങ്ങളിലോ അതുമല്ലെങ്കിൽ അപകടസമയത്ത് നിങ്ങൾ ഫോൾ കോളിലാണെങ്കിലോ എമർജൻസി നമ്പരിലേക്ക് ബന്ധപ്പെടാൻ കഴിയില്ല. എങ്കിലും, കൃത്യസമയത്ത് ചികിത്സ നൽകുക, ജീവൻ രക്ഷിക്കുക എന്ന ഉദ്ദേശത്തിന് ടെക്നോളജിയിലൂടെ സഹായം എത്തിക്കാനാകും എന്ന കാര്യത്തിൽ ഇത് വളരെ മികച്ച ഫീച്ചറാണ്. ഇത്തരത്തിൽ ഐഫോൺ 14ലും കാർ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ ലഭ്യമാണ്.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile