കൂൾപാഡ് നോട്ട് 3 പ്ലസ്‌ ഉടൻ വിപണിയിൽ

കൂൾപാഡ്  നോട്ട് 3 പ്ലസ്‌ ഉടൻ വിപണിയിൽ
HIGHLIGHTS

5.5 FHD ഡിസ്പ്ലേയുമായി കൂൾപാടിന്റെ പുതിയ സ്മാർട്ട്‌ ഫോൺ

കൂൾപാടിന്റെ ഏറ്റവും പുതിയ മോഡലായ കൂൾ പാഡ് നോട്ട് 3 പ്ലസ്‌ ഇന്ത്യൻ വിപണി കീഴടക്കാൻ വരുന്നു .

മെയ് 13 മുതൽ ആമസോൺ ഇന്ത്യ വഴി ഫോൺ ലഭ്യമാകും. വൈറ്റ്, ഗോള്‍ഡ് നിറങ്ങളിൽ ഫോൺ ലഭ്യമാണ്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു കൂള്‍പാഡിന്റെ നോട്ട് 3 മോഡൽ പുറത്തിറക്കിയത്. 8,999 രൂപ തന്നെയായിരുന്നു അതിന്റേയും വില. എന്നാല്‍ ഈ മാസം ആദ്യം മുതൽ 8,499 രൂപയ്ക്ക് ഫോണ്‍ വിറ്റഴിച്ചിരുന്നു. 5.5 ഇഞ്ച് ഫുള്‍ എച്ച് ഡി ഐ.പി.എസ് ഡിസ്‌പ്ലേയും 3 ജിബി റാമുമുണ്ട്. പിൻ വശത്തെ ക്യാമറ 13 മെഗാപിക്‌സലാണ്. മുൻ വശത്തെ ക്യാമറ 5 മെഗാപിക്‌സലാണ്. ഫിംഗർപ്രിന്റ് സെന്‍സറും ഉപയോഗിച്ചിട്ടുണ്ട്. 16 ജിബിയാണ് ഇൻബില്‍ട്ട് സ്‌റ്റോറേജ്. മൈക്രോ എസ്.ഡി കാർഡ് വഴി 64 ജിബിയാക്കി ഉയർത്താം. 3000 എം.എ.എച്ച് ബാറ്ററി ലൈഫാണ് ഉള്ളത്. 168 ഗ്രാമാണ് ഭാരം. വൈഫൈ, ജി.പി.എസ്, ബ്ലൂടൂത്ത് എന്നിങ്ങനെയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ .  

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo