കൂൾപാടിന്റെ പുതിയ 2 മോഡലുകൾ N1 & N1S വിപണിയിൽ
3 ജിബിയുടെ റാംമ്മിൽ 10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ
കൂൾപാടിന്റെ ഏറ്റവും പുതിയ രണ്ടു മോഡലുകൾ വിപണിയിൽ എത്തി .കൂൾപാഡ് N1 & N1S എന്ന മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂൾപാഡ് N1 ന്റെ സവിശേഷതകൾ മനസിലാക്കാം .
5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണുള്ളത് .1GHz ക്വാഡ് കോർ മീഡിയ ടെക്ക് പ്രോസസറിൽ ആണ് പ്രവർത്തനം .2 തരത്തിലുള്ള റാംമ്മിൽ ആണ് പുറത്തിറങ്ങുന്നത് .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് .
ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .8 എംപി പിൻ ക്യാമറയും 5 എംപി മുൻ ക്യാമറയും ആണ് ഇതിനുള്ളത് .2500mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .
N1Sന്റെ സവിശേഷതകൾ മനസിലാക്കാം .5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണുള്ളത് .3 ജിബിയുടെ റാം 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .
13 എംപി പിൻ ക്യാമറയും 8 എംപി മുൻ ക്യാമറയും ആണ് ഇതിനുള്ളത് .3000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വില 7,811 രൂപ മുതൽ 9,767 രൂപവരെയാണ് .