digit zero1 awards

കൂൾപാടിന്റെ കൂൾ പ്ലേയ് 6 പുറത്തിറക്കി

കൂൾപാടിന്റെ കൂൾ പ്ലേയ് 6 പുറത്തിറക്കി
HIGHLIGHTS

6ജിബിയുടെ റാം,64 സ്റ്റോറേജ് ,13 എംപി ക്യാമറ ,വില വെറും 8900രൂപ ?

കൂൾപാടിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് കൂൾ പ്ലേ 6 .മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ റാം തന്നെയാണ് .6 ജിബിയുടെ റാം ഉള്ള ഈ സ്മാർട്ട് ഫോണിന്റെ വിപണിയിലെ വില വരുന്നത് 8,947 രൂപയ്ക്ക് അടുത്താണ് .

ഏറ്റവും ലാഭകരമായ ഒരു സ്മാർട്ട് ഫോൺ തന്നെയാണ് ഇത് എന്ന് നമുക്ക് പറയാം .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .1920×1080 പിക്സൽ റെസലൂഷൻ ഇതിനുണ്ട് .ആൻഡ്രോയിഡ് 7.1.1 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .

പിന്നെ 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് . 4G VoLTE,സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ ബാറ്ററി ലൈഫ് കാഴ്ചവെക്കുന്നത് 4060mAh ആണ് .

തീർച്ചയായും ഒരു ചെറിയ ചിലവിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ തന്നെയാണ് കൂൾപാടിന്റെ ഈ കൂൾ പ്ലേയ് 6.ചൈന വിപണിയിൽ കഴിഞ്ഞ ദിവസ്സം പുറത്തിറക്കിയ ഈ സ്മാർട്ട് ഫോൺ ഉടൻ തന്നെ ഇന്ത്യൻ വിപണിയിലും എത്തിക്കുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo