5.5 ഇഞ്ച് Ips ഡിസ്‌പ്ലേയിൽ കൂൾപാഡ് 4ജി സ്മാർട്ട് ഫോണുകൾ
5.5 ഇഞ്ച് Ips ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .1280×720 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് . Android 6.0 Marshmallow ഓ എസിലാണ് ഇതിന്റെ പ്രവർത്തനം .
4G സപ്പോർട്ടോടുകൂടിയാണ് ഇത് വിപണിയിൽ എത്തുന്നത് . Mediatek's MT6753P ക്വാഡ് കോർ പ്രോസസറിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .3 ജിബിയുടെ റാം ,16 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ സവിശേഷതകളാണ് .32 ജിബി വരെ മെമ്മറി കാർഡ് മുഖേന വർദ്ധിപ്പിക്കാം . Coolpad Mega 2.5D ആമസോൺ വഴി വാങ്ങിക്കാം ,വില Rs.6,999
ഇതിന്റെ മറ്റൊരു സവിശേഷത എന്നുപറയുന്നത് ഇതിന്റെ ക്യാമറയാണ് .8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ,8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ആണ് ഇതിനുള്ളത് . 140 gms ഭാരമാണ് ഈ സ്മാർട്ട് ഫോണിനുള്ളത് .
2500 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ മുഖേന നിങ്ങൾക്ക് സ്വന്തമാക്കാം .7999 രൂപയായിരുന്നു മോഡലിന്റെ നിലവിലത്തെ വില 6999 രൂപയാണ് .