Tecno Pova 5 Vs Infinix Note 30: 15,000 രൂപയിൽ താഴെ വിലയുള്ള 2 മിഡ് റേഞ്ച് ഫോണുകൾ തമ്മിൽ താരതമ്യം ചെയ്യാം
രണ്ടു ഫോണുകളുടെയും സ്‌പെസിഫിക്കേഷനുകളും മറ്റും താഴെ നൽകുന്നു
15,000 രൂപയിൽ താഴെ വിലയുള്ള 2 മിഡ് റേഞ്ച് ഫോണുകൾ തമ്മിൽ താരതമ്യം ചെയ്യാം
Tecno Pova 5 സീരീസിന്റെ വിലയും മറ്റും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. Tecno Pova 5 ന്റെ അടിസ്ഥാന മോഡലിന് 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6000mah ബാറ്ററിയുണ്ട്. ഈ ഫോണിന് MediaTek Helio G99 പ്രോസസർ ഉണ്ട്. 15,000 രൂപ വരെയാണ് ഇതിന്റെ വില. ഇൻഫിനിക്‌സ് നോട്ട് 30 5G ഈ ഫോണുമായി ഒരേ വിലയിലാണ് വരുന്നത്. ഈ രണ്ട് ഫോണുകളും തമ്മിൽ താരതമ്യം ചെയ്തു നോക്കാം
Tecno Pova 5 Vs Infinix Note 30 സ്റ്റോറേജും വിലയും
4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഇൻഫിനിക്സ് നോട്ട് 30 5 ജി മോഡലിന് 14,999 രൂപയാണ് വില. മറുവശത്ത്, അതിന്റെ 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും 15,999 രൂപയ്ക്ക് വാങ്ങാം. മൂന്ന് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്. അതേസമയം Tecno Pova 5 ന് 11,999 രൂപയാണ് വില. 8 ജിബി ഫിസിക്കൽ റാമും 8 ജിബി വെർച്വൽ റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഈ വിലയിൽ ലഭ്യമാണ്. ആംബർ ഗോൾഡ്, ഹുറികെയ്ൻ ബ്ലൂ, മെക്കാ ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിലും ഇത് വാങ്ങാം.
Tecno Pova 5 Vs Infinix Note 30 ഡിസ്‌പ്ലേയും പ്രോസസറും
Tecno Pova 5 ഫോണിന് 6.78 ഇഞ്ച് ഫുൾ HD+ ഡിസ്‌പ്ലേയും 120 Hz റിഫ്രഷ് റേറ്റും ഉണ്ട്. ഇൻഫിനിക്‌സ് നോട്ട് 30 5ജിയിൽ ഡിസ്പ്ലേ ഒരുപോലെയാണ്. മീഡിയടെക് ഹീലിയോ ജി 99 പ്രൊസസറും ആൻഡ്രോയിഡ് 13 ഉം ആണ് ടെക്‌നോയുടെ ഫോൺ നൽകുന്നത്. മറുവശത്ത്, ഇൻഫിനിക്സിന്റെ ഫോൺ ആൻഡ്രോയിഡ് 13, മീഡിയടെക് ഡൈമെൻസിറ്റി 6080 പ്രോസസറിലാണ് പ്രവർത്തിക്കുന്നത്.
Tecno Pova 5 Vs Infinix Note 30 ക്യാമറ
ടെക്‌നോയുടെ ഫോണിന് ഡ്യുവൽ റിയർ ക്യാമറയും ഇൻഫിനിക്‌സ് നോട്ട് 30 5ജിക്ക് ട്രിപ്പിൾ പിൻ ക്യാമറയുമുണ്ട്. Tecno Pova 5 ഫോണിന് 8 മെഗാപിക്സൽ മുൻ ക്യാമറയും 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും ഉണ്ട്. Infinix Note 30 5G ഫോണിന് 108 മെഗാപിക്സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ സെൻസറും AI സെൻസറും ഉണ്ട്. ഈ ഫോണിന്റെ മുൻ ക്യാമറയ്ക്ക് 16 മെഗാപിക്സലിന്റെ സെൻസറാണുള്ളത്.
Tecno Pova 5 Vs Infinix Note 30 ബാറ്ററി
45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററിയുണ്ട്. മറുവശത്ത്, Tecno Pova 5 ന് കൂടുതൽ ശക്തമായ ബാറ്ററിയുണ്ട്, 6000mah. എന്നാൽ രണ്ടിന്റെയും ചാർജിങ് സ്പീഡ് ഒന്നുതന്നെയാണ്. രണ്ട് ഫോണുകൾക്കും 4ജി, വൈഫൈ, ബ്ലൂടൂത്ത്, എൻഎഫ്സി, യുഎസ്ബി ടൈപ്പ് സി പോർട്ട് തുടങ്ങിയവ ലഭിക്കും.