ആദ്യത്തെ CMF Phone ലോഞ്ച് തീയതി പ്രഖ്യാപിച്ചു. ജനപ്രിയ ബ്രാൻഡായ Nothing-ന്റെ സബ് ബ്രാൻഡാണ് CMF. ഇവരിൽ നിന്ന് ഇതുവരെ ഇയർബഡ്ഡുകളും മറ്റും വന്നിരുന്നു. ഇനി കമ്പനി സ്മാർട്ഫോൺ മേഖലയിലേക്കും കടക്കുകയാണ്. കമ്പനിയുടെ ആദ്യ ഫോണിന്റെ ലോഞ്ചിനെ കുറിച്ച് ചില സൂചനകളുണ്ടായിരുന്നു. എന്നാലിപ്പോൾ ഫോൺ പുറത്തിറങ്ങുന്ന തീയതിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
CMF Phone 1 ജൂലൈ 8-ന് പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനൊപ്പം മറ്റ് ചില ഡിവൈസുകൾ കൂടി കമ്പനി അവതരിപ്പിക്കുന്നുണ്ട്. സിഎംഎഫ് ബഡ്‌സ് പ്രോ 2 ഇതേ ദിവസം ലോഞ്ച് ചെയ്യും. CMF വാച്ച് പ്രോ 2യും ഫോണിനൊപ്പം പുറത്തിറക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ഫോണിന്റെ വിവിധ സ്പെസിഫിക്കേഷനുകളെ കുറിച്ച് ചില സൂചനകളുണ്ട്. ഇതനുസരിച്ച് ഫോണിന് 6.7 ഇഞ്ച് OLED ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 120Hz റീഫ്രെഷ് റേറ്റും ഈ സ്മാർട്ഫോണിലുണ്ടാകും.
മീഡിയാടെക് ഡൈമൻസിറ്റി 7300 SoC പ്രോസസറായിരിക്കും ഫോണിലുണ്ടാകുക. മീഡിയാടെക് തന്നെയാണ് നതിങ് ഫോൺ 2എയിലുണ്ടായിരുന്നത്. എന്നാൽ ഭേദപ്പെട്ട പെർഫോമൻസ് ഇതിൽ പ്രതീക്ഷിക്കാം. ഒക്ടാ-കോർ ചിപ്‌സെറ്റാണ് ഈ സ്മാർട്ഫോണിലുണ്ട്.
നതിങ്OS 2.5 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14 ആയിരിക്കും സോഫ്റ്റ് വെയർ. നതിംഗ് ബഡ്‌സിന് സമാനമായ റൊട്ടേറ്റിംഗ് ഡയൽ ഇതിലുണ്ടാകും. വീഗൻ ലെതർ ബാക്ക് ഡിസൈനിൽ ഓറഞ്ച് നിറത്തിലായിരിക്കും ഫോൺ അവതരിപ്പിക്കുക.
ഡ്യുവൽ ക്യാമറയുള്ള സ്മാർട്ഫോണാണിത്. 50 മെഗാപിക്‌സൽ മെയിൻ ക്യാമറ ഈ സിഎംഎഫ് ഫോണിലുള്ളത്. 50 മെഗാപിക്‌സൽ സെൽഫി ക്യാമറയും പുതിയ ഫോണിൽ നൽകിയേക്കും. 5,000mAh ബാറ്ററി സപ്പോർട്ടും ഈ സ്മാർട്ഫോണിൽ നൽകിയിരിക്കുന്നു. 33W വരെ ഫാസ്റ്റ് ചാർജിങ്ങിനെയും സിഎംഎഫ് ഫോൺ സപ്പോർട്ട് ചെയ്യുന്നു.
CMF ഫോൺ 1 ഒരു ബജറ്റ് വിലയിൽ വരുന്ന സ്മാർട്ഫോണായിരിക്കും. 19,999 രൂപയായിരിക്കും ഇതിന് ഏകദേശ വിലയെന്ന് പറയാം. 17,000 രൂപ മുതൽ 18,000 രൂപ വരെയായിരിക്കും വില വരുന്നത്.
നതിംഗ് ഫോൺ 2a-യുടെ റീബ്രാൻഡഡ് മോഡലായിരിക്കും സിഎംഎഫ് ഫോണെന്ന് പറയുന്നുണ്ടായിരുന്നു. എന്നാൽ കമ്പനി വെളിപ്പെടുത്തിയ അപ്ഡേറ്റുകളിൽ വ്യത്യാസമുണ്ട്. അതിനാൽ സിഎംഎഫ് ഫോൺ 1-ൽ പുതിയ ഫീച്ചറുകൾ പ്രതീക്ഷിക്കാം.