Mobile Blast: CMF Phone 1 ഫോൺ പൊട്ടിത്തെറിച്ച് സ്‌കൂൾ പ്രിൻസിപ്പലിന് ദാരുണാന്ത്യം

Mobile Blast: CMF Phone 1 ഫോൺ പൊട്ടിത്തെറിച്ച് സ്‌കൂൾ പ്രിൻസിപ്പലിന് ദാരുണാന്ത്യം
HIGHLIGHTS

പോക്കറ്റിലിരുന്ന CMF Phone 1 പൊട്ടിത്തെറിച്ച് 55-കാരനായ ബൈക്ക് യാത്രികൻ മരിച്ചു

ബൈക്കിൽ യാത്ര ചെയ്യവേ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു

ജില്ലാ പരിഷത്ത് സ്‌കൂൾ പ്രിൻസിപ്പൽ സുരേഷ് സംഗ്രാമെയാണ് ദാരുണമായി കൊല്ലപ്പെട്ടത്

Mobile Blast: ജനപ്രിയ ആൻഡ്രോയിഡ് ഫോണായ CMF Phone 1 പൊട്ടിത്തെറിച്ച് ദുരന്തം. പോക്കറ്റിലിരുന്ന ഫോൺ പൊട്ടിത്തെറിച്ച് 55-കാരനായ ബൈക്ക് യാത്രികൻ മരിച്ചു. ഈ വർഷം നതിങ് കമ്പനിയുടെ സബ്-ബ്രാൻഡ് പുറത്തിറക്കിയ സ്മാർട്ഫോണാണിത്. ഇയർപോഡുകളും മറ്റും പുറത്തിറക്കിയിരുന്ന സിഎംഎഫിന്‍റെ ആദ്യ സ്മാര്‍ട്ട്‌ഫോണും ഇത് തന്നെ.

CMF Phone 1 Blast: ഒരു മരണം

ബൈക്കിൽ യാത്ര ചെയ്യവേ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ സകോലി താലൂക്കിലെ സംഗഡിക്ക് സമീപമാണ് അപകടം. ജില്ലാ പരിഷത്ത് സ്‌കൂൾ പ്രിൻസിപ്പൽ സുരേഷ് സംഗ്രാമെയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന യാത്രികന് പരിക്കേറ്റ് ചികിത്സയിലാണ്.

ഒരു മാസം മുമ്പാണ് ഇദ്ദേഹം സിഎംഎഫ് ഫോൺ 1 വാങ്ങിയത്. ശനിയാഴ്ച രാത്രിയിലാണ് ഫോൺ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. ഫോൺ പൊട്ടിത്തെറിച്ചതിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി വരുന്നു.

CMF Phone 1 Blast
ഫോൺ പൊട്ടിത്തെറിച്ച് ദാരുണാന്ത്യം

ഫോൺ പൊട്ടിത്തെറിച്ച കേസിൽ കമ്പനി ഇനിയും പ്രതികരണം നടത്തിയിട്ടില്ല.

CMF Phone 1 പൊട്ടിത്തെറിച്ച അപകടം ഇങ്ങനെ…

സ്‌കൂൾ പ്രിൻസിപ്പൽ സുരേഷ് സംഗ്രാമെയാണ് ബൈക്ക് ഓടിച്ചിരുന്നത്. സംഗ്രാമിന്റെ പോക്കറ്റിൽ നിന്ന് ഫോൺ തീപിടിച്ച് പൊട്ടിത്തെറിച്ചു. തീ ആളിപ്പടരുകയും അദ്ദേഹത്തിന് സാരമായി പൊള്ളലേൽക്കുകയും ചെയ്തു. അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹയാത്രികൻ നാഥു ഗെയ്‌ക്‌വാദ് ബൈക്കിൽ നിന്ന് തെറിച്ചുവീണ് പരിക്കേറ്റു. അദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്.

ഫോൺ ബ്ലാസ്റ്റിനെ കുറിച്ച് വിശദമായ വിവരങ്ങൾ നിലവിൽ ലഭ്യമല്ല. എന്നാലും റിപ്പോർട്ട് അനുസരിച്ച് മൊബൈൽ ഫോൺ ബാറ്ററി അമിതമായി ചൂടായാണ് പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഇങ്ങനെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടങ്ങൾ ഉണ്ടാകുന്നത് വിരളമാണ്. എന്നാലും കേരളത്തിൽ ഉൾപ്പെടെ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതലും ഫോണിനുള്ളിലെ ബാറ്ററി തകരാറുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ സംഭവിക്കുന്നത്. അമിതമായി ചാർജു ചെയ്യുന്നത് അപകടമാണ്. ലോ ക്വാളിറ്റി ചാർജറുകളും മറ്റും ഉപയോഗിക്കുന്നതും പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അതുമല്ലെങ്കിൽ, അമിതമായ ചൂടിൽ ഫോണുകൾ വച്ചാൽ അത് ബാറ്ററി തകരാറിലേക്ക് വഴി വയ്ക്കും.

Also Read: Power Bank ചാർജിങ് അധികമാകണ്ട, smartphone ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക| TECH TIPS

അതിനാൽ ഫോൺ ഉപയോഗിക്കുന്നവർ അത് അമിതമായി ചൂടാകുന്നില്ല എന്നത് ഉറപ്പാക്കണം. ഇതിനായി നിങ്ങൾ ശ്രദ്ധിക്കേണ്ട ചില നിർദേശങ്ങൾ ഇതാ…

Smart Phone ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ടത്…

ഒറ്റരാത്രി മുഴുവൻ ഫോൺ ചാർജിനിടുന്ന ശീലം ഒഴിവാക്കുക. ദീർഘനേരം സ്മാർട്ഫോണുകൾ ചാർജിന് ഇടുന്നത് അപകടമാണ്.
നേരിട്ട് വെയിലടിക്കുന്ന രീതിയിൽ കൂടുതൽ നേരം ഫോൺ വയ്ക്കരുത്.
നിങ്ങളുടെ ഫോണിൽ കേടായതോ സെക്കൻഡ് ഹാൻഡ് ബാറ്ററികളോ ഉപയോഗിക്കരുത്.
കഴിവതും ഫോണിന്റെ തന്നെ ചാർജറോ, അല്ലെങ്കിൽ അംഗീകൃത ചാർജറുകളോ ഉപയോഗിക്കണം.
ഏതെങ്കിലും മൊബൈൽ കടകളിൽ നിന്ന് ഫോൺ നന്നാക്കരുത്. കഴിവതും അംഗീകൃത സ്റ്റോറുകളിൽ നിന്ന് തന്നെ സ്മാർട്ഫോൺ ശരിയാക്കുക.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo