ലോകത്തിലെ ആദ്യത്തെ Fidget Spinner സ്മാർട്ട് ഫോണുകൾ ആണിത് ,1200 രൂപമുതൽ
ലോകത്തിലെ തന്നെ ആദ്യത്തെ സ്പിന്നർ സ്മാർട്ട് ഫോണുകൾ ചില്ലി ഇന്റർനാഷണൽ എന്ന കമ്പനി ഇന്ത്യൻവിപണിയിൽ പുറത്തിറക്കി .ലോകത്തിലെതന്നെ ആദ്യത്തെ ഫീഡ്ഗെറ്റ് സ്പിന്നർ മോഡലായ K188 ആണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഫീച്ചർ ഫോണുകൾ ആണിത് .
ഇതിന്റെ വില തുടങ്ങുന്നത് 1200 രൂപമുതലാണ് .1200 രൂപമുതൽ 1300 രൂപവരെയാണ് ഇതിന്റെ വിലവരുന്നത് .280mAh ബാറ്ററി ലൈഫ് ആണ് ഈ ഫീച്ചർ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .8 ജിബിവരെ ഇതിന്റെ മെമ്മറി കാർഡ് മുഖേന വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .
ഇതിൽ മൾട്ടി മീഡിയ ഓപ്‌ഷനുകൾ കൂടാതെ വീഡിയോസ് ,ഇന്റർനെറ്റ് എന്നിവ സപ്പോർട്ട് ആകുന്നതാണ് .ഇതേ കമ്പനിതന്നെ ഈ മോഡൽകൂടാതെ F05 എന്ന മറ്റൊരു മോഡൽകൂടി പുറത്തിറക്കിയിരിക്കുന്നു .ഈ മോഡലിന് കുറച്ചുംകൂടി സവിശേഷതകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു .
ഇതിനു 6.1 cm LCD ഡിസ്‌പ്ലേയാണ് .അതുകൂടാതെ ഈ മോഡലിൽ ഡ്യൂവൽ സിം സപ്പോർട്ട് ആണുള്ളത് .പിന്നെ ഇതിന്റെ പ്രധാന സവിശേഷത 1.3 മെഗാപിക്സലിന്റെ ക്യാമെറയാണുള്ളത് .ഈ രണ്ടു ഫീച്ചർ മോഡലുകളും ഉടൻതന്നെ ഓൺലൈൻ ഷോപ്പുകളിലും കൂടാതെ ഓഫ് ലൈനിലും ലഭ്യമാകുന്നു .