മികച്ച സവിശേഷതകളുമായി പാനാസോണിക്കിന്റെ എലുഗ Ray 700
ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Nougat കൂടാതെ 13 മെഗാപിക്സലിന്റെ മുൻ പിൻ ക്യാമെറയിൽ
പാനാസോണിക്കിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് എലുഗ Ray 700.മികച്ച സവിശേഷതകളോടെയാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .അതുകൂടാതെ കുറഞ്ഞ ചിലവിൽ കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് പാനാസോണിക്കിന്റെ എലുഗ റേ 700 വിപണിയിൽ എത്തിച്ചിരിക്കുന്നത് .ഇതിന്റെ പ്രധാനപ്പെട്ട സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .
രണ്ടു മികച്ച ക്യാമറകൾ
ഇതിന്റെ ക്യാമെറകൾ തന്നെയാണ് ഇതിന്റെ പ്രധാന ആകർഷണം .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 13 മെഗാപിക്സലിന്റെ 13 മെഗാപിക്സലിന്റെ മുൻ ക്യാമെറയാണുള്ളത് .അതും Sony IMX258 സെൻസറോടുകൂടിയാണുള്ളത് .
വലിയ ബാറ്ററി ലൈഫ്
ഇതിന്റെ ബാറ്ററിയും ഇതിൽ എടുത്തുപറയേണ്ടിയിരിക്കുന്നു .5000mAh ന്റെ ബാറ്ററി ലൈഫ് ആണ് പാനാസോണിക്കിന്റെ എലുഗ റേ 700 കാഴ്ചവെക്കുന്നത് .അതുകൊണ്ടുതന്നെ നിങ്ങൾക്ക് ഇതിൽ കൂടുതൽ നേരം ഫോട്ടോസ് ,ഗെയിമുകൾ എന്നവ ഉപയോഗിക്കാനാകുന്നു .പാനാസോണിക്കിന്റെ എലുഗ റേ ഒരു ഫാസ്റ്റ് ചാർജിങ് സിസ്റ്റം കൂടിയാണ് .
രൂപകൽപന
ഇതിന്റെ രൂപകല്പനയെക്കുറിച്ചു പറയുകയാണെങ്കിൽ വളരെ തിൻ ആയിട്ടുള്ള ബോഡിയാണുള്ളത് .മികച്ച ഡിസൈൻ ആണ് ഇതിനു നൽകിയിരിക്കുന്നത് .5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് പാനാസോണിക്കിന്റെ എലുഗ റേ 700 കാഴ്ചവെക്കുന്നത് .അതുകൂടാതെ ഡിസ്‌പ്ലേയുടെ സംരക്ഷണത്തിന് ഗൊറില്ല ഗ്ലാസ് ഇതിൽ ഉണ്ട്
പെർഫോമൻസ്
ഇതിന്റെ പെർഫോമൻസിനെക്കുറിച്ചു പറയുകയാണെങ്കിൽ MediaTek MTK6753 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .ഇത് ഒക്റ്റാ കോർ 1.3GHz പ്രൊസസർ ആണ് .അതുകൊണ്ടു ഇതിൽ ഒരുവിധം എല്ലാ ഗെയിമുകളും ആപ്ലിക്കേഷനുകളും സപ്പോർട്ട് ആകുന്നു .
വൺ ടച്ച്
ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഫിംഗർ പ്രിന്റ് സെൻസറിനെക്കുറിച്ചാണ് .അതുകൂടാതെ നിങ്ങളുടെ ആപ്ലിക്കേഷനുകളും മറ്റു അൺലോക്ക് ചെയ്യുവാൻ ഇതിൽ സൗകര്യം ഉണ്ട് .
മെമ്മറിയും റാംമ്മു
3 ജിബിയുടെ റാം ആണ് പാനാസോണിക്കിന്റെ എലുഗ റേയ്ക്കുള്ളത് .അതുകൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇത് കാഴ്ചവെക്കുന്നുണ്ട് .128 ജിബിവരെ ഇതിന്റെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .32 യുടെ സ്റ്റോറേജ് ഉള്ളതുകൊണ്ടുതന്നെ ഇതിൽ കൂടുതൽ ആപ്ലികേഷനുകൾ നിങ്ങൾക്ക് ഇൻസ്റ്റാൾ ചെയ്യുവാൻ സാധിക്കുന്നു .
ഏറ്റവും പുതിയ ഒഎസ് Nougat
ഈ സ്മാർട്ട് ഫോണിന്റെ സവിശേഷതകളിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് .ഇത്രയും കുറഞ്ഞ ചിലവിൽ പുറത്തിറക്കുന്ന ഈ സ്മാർട്ട് ഫോണിൽ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ Android Nougat v7.0 ആണുള്ളത് .ആൻഡ്രോയിഡിന്റെ മാർഷ്മാലോയിക്ക് ശേഷം പുറത്തിറങ്ങിയ ആൻഡ്രോയിഡ് 7 ആണ് ഉപയോഗിച്ചിരിക്കുന്നത് .
കളർ
പാനാസോണിക്കിന്റെ ഈ എലുഗ റേ 700 മൂന്നു വെത്യസ്ത കളറുകളിൽ പുറത്തിറങ്ങുന്നു .Mocha Gold, Marine Blue, കൂടാതെ Champagne Gold എന്നി നിറങ്ങളിൽ ഇത് വിപണിയിൽ എത്തുന്നതാണ് .നിങ്ങളുടെ ഇഷ്ടപെട്ട നിറം നിങ്ങൾക്ക് സെലക്ട് ചെയ്യാവുന്നതാണ് .
VoLTE ഇവിടെ ഉണ്ട്
ഇതിന്റെ ഫീച്ചറുകൾ എല്ലാം തന്നെ ഒന്നിന് ഒന്ന് മികച്ചുനിൽക്കുന്നു .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഈ സ്മാർട്ട് ഫോണിൽ ഫിംഗർ പ്രിന്റ് സെൻസർ ഉണ്ട് അത് കൂടാതെ VoLTE സപ്പോർട്ട് ആണ് .എന്തുകൊണ്ടും പാനാസോണിക്കിന്റെ പുതിയ എലുഗ റേ ഉപഭോതാക്കളെ സംതൃപ്തിപ്പെടുത്താവുന്ന ഒരു മോഡലാണ് .VoLTE സപ്പോർട്ട് ഉള്ളതുകൊണ്ട് നിങ്ങൾക്ക് HD കോളിംഗ് വളരെ നല്ല രീതിയിൽ ഉപയോഗിക്കാവുന്നതാണ് .