Samsung premium phone offer: Galaxy S22 Ultra ലാഭത്തിൽ വാങ്ങാം, എങ്ങനെയെന്നോ!

Updated on 01-Nov-2023
HIGHLIGHTS

ആമസോണിലെ സ്പെഷ്യൽ സെയിൽ അവസാന ദിവസങ്ങളിലേക്ക് കടക്കുകയാണ്

സാംസങ്ങിന്റെ പ്രീമിയം സ്മാർട്ഫോണിന് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ കിടിലൻ ഓഫറുണ്ട്

Samsung Galaxy S22 Ultraയാണ് ഓഫറിൽ വാങ്ങാനാകുന്നത്.

വെറുമൊരു സ്മാർട് ഫോണല്ല, അൽപം ക്ലാസിക് ഫോൺ തന്നെയാണോ നിങ്ങൾക്ക് താൽപ്പര്യം? വില വളരെ കൂടുതലാണ് എന്നതായിരിക്കും ഒരുപക്ഷേ നിങ്ങളെ ആശങ്കപ്പെടുത്തുന്നത്. എന്നാൽ ഇതിന് മികച്ച പോംവഴിയാണ് Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത്. ആമസോണിലെ ഈ സ്പെഷ്യൽ സെയിൽ അവസാന ദിവസങ്ങളിലേക്ക് കടക്കുകയാണ്. എന്നാലും, സാംസങ്ങിന്റെ പ്രീമിയം സ്മാർട്ഫോണായ Samsung Galaxy S22 Ultra ഇപ്പോഴിതാ അത്യാകർഷകമായ ഓഫറിൽ വാങ്ങുമ്പോൾ, ഹൈ- ക്ലാസ് ഫോണെന്ന നിങ്ങളുടെ സ്വപ്നവും യാഥാർഥ്യമാകും.

Samsung Galaxy S22 Ultra ലാഭത്തിൽ വാങ്ങാം Amazon ഓഫറിൽ

വെറും ലുക്കിൽ മാത്രമല്ല, സാംസങ് ഗാലക്സി S22 അൾട്രാ ക്ലാസ് സ്മാർട്ഫോണാകുന്നത്. വിപണിയിൽ S22വിന് പിൻഗാമികൾ വന്നെങ്കിലും ക്യാമറ മികവിലും പെർഫോമൻസിലുമെല്ലാം മികച്ചു നിൽക്കുന്നതിനാൽ വിപണിയിൽ ഇപ്പോഴും പിടിച്ചു നിൽക്കുന്ന മോഡലാണിത്. 12GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിനാണ് ഓഫർ. ഈ പ്രീമിയം ഫോണിന് ഇത്രയും ആകർഷകമായ വിലക്കുറവ് മുമ്പ് ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Samsung Galaxy S22 Ultra: ഓഫറുകളും വിശദാംശങ്ങളും

വിപണിയിൽ നിലവിൽ ഏകദേശം ഒന്നേകാൽ ലക്ഷം രൂപ വില വരുന്ന സാംസങ് ഗാലക്സി ഫോണിനാണ് ഇപ്പോൾ 36% വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. 50,000 രൂപയ്ക്ക് അടുത്ത് വിലക്കുറവിൽ നിങ്ങൾക്ക് ഫോൺ പർച്ചേസ് ചെയ്യാനാകും. അതായത്, ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് 84,999 രൂപയാണ് സാംസങ് ഗാലക്സിയുടെ ഈ പ്രീമിയം ഫോണിന് വിലയാകുന്നത്.

സാംസങ് ഗാലക്സി S22 അൾട്രാ

ശ്രദ്ധിക്കുക, ഇനി 9 ദിവസങ്ങൾ കൂടി മാത്രമാണ് ആമസോണിൽ മഹാഷോപ്പിങ് ഉത്സവം നടക്കുന്നത്. അതിനാൽ, സാംസങ് ഗാലക്സി S22 അൾട്രാ വാങ്ങാൻ പദ്ധതിയുള്ളവർ സ്റ്റോക്കും ഓഫറും അവസാനിക്കുന്നതിന് മുമ്പ് പർച്ചേസ് ചെയ്യേണ്ടതാണ്.

Amazon-ലെ മറ്റ് ഓഫറുകൾ

എക്സ്ചേഞ്ച് ഓഫറുകളും ബാങ്ക് ഓഫറുകളും ഇതിനൊപ്പം ലഭിക്കുന്നതാണ്. HDFC, ICICI തുടങ്ങിയ ബാങ്കുകളുടെ അക്കൌണ്ടുള്ളവർക്ക് ഷോപ്പിങ് ഓഫറുകൾ കൂടുതൽ ആസ്വദിക്കാം. കാരണം, 10,000 രൂപയുടെ തൽക്ഷണ ക്രെഡിറ്റ് കാർഡ് ഡിസ്കൌണ്ട് സാംസങ് ഗാലസ്കി S22 അൾട്രായ്ക്ക് ICICI ഉപഭോക്താക്കൾക്കായി അനുവദിച്ചിരിക്കുന്നു. IDFC ഫസ്റ്റ് ക്രെഡിറ്റ് കാർഡുടമകൾക്ക് 1250 രൂപയുടെ തൽക്ഷണ ഡിസ്കൌണ്ടും ലഭിക്കും. കൂടാതെ ബാങ്ക് ഓഫ് ബറോഡ കാർഡ് ഉടമകൾക്കും ഓഫറുകൾ ലഭ്യമാണ്.
ഇതിന് പുറമെ പഴയ ഫോൺ മാറ്റി വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് 50,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും സ്വന്തമാക്കാം.

Samsung Galaxy S22 Ultra പ്രത്യേകതകൾ ഇവയെല്ലാം…

ലുക്കിൽ ഗംഭീരമാണ് സാംസങ് ഗാലക്സി S22 അൾട്രാ. ആർമർ അലുമിനിയം ഫ്രെയിമും ഗൊറില്ല വിക്ടസ് പ്ലസ് കവറിങ്ങുമാണ് ഫോണിലുള്ളത്. 6.8 ഇഞ്ച് അമോലെഡ് സ്ക്രീനും, 120Hzന്റെ റീഫ്രെഷ് റേറ്റുമായാണ് ഫോൺ വരുന്നത്. ഫാന്റം ബ്ലാക്ക്, ഡാർക് റെഡ്, ഗ്രീൻ എന്നീ നിറങ്ങളിൽ ഫോൺ ലഭിക്കും.

Also Read: ഡിസംബറോടെ 4G ഈ ഇന്ത്യൻ സംസ്ഥാനത്തിൽ പൂർണമായും ലഭിക്കും, ക്രമേണ 5Gയിലേക്ക്: BSNL CMD at IMC Delhi

ക്യാമറയിലും മികച്ച പെർഫോമൻസ് പ്രതീക്ഷിക്കാം. 108MPയാണ് പിൻവശത്തെ ക്യാമറ. 10MPയുടെ രണ്ട് ക്യാമറകളും, 12MPയുടെ അൾട്രാവൈഡ് ലെൻസും ഇതിലുണ്ട്. സെൽഫി പ്രിയർക്ക് 40 മെഗാപിക്സലിന്റെ ക്യാമറ ലഭിക്കുന്നു.

പെർഫോമൻസിൽ പുലിയാണോ?

ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള One UI സോഫ്‌റ്റ്‌വെയറാണ് ഇതിലുള്ളത്. നിലവിൽ ഇതിൽ ആൻഡ്രോയിഡ് 12 ആണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും, 13ലേക്കും 14ലേക്കും അപ്ഗ്രേഡ് ചെയ്യാനുള്ള സംവിധാനവും ഇതിൽ ലഭിക്കുന്നു. 4nm സ്‌നാപ്ഡ്രാഗൺ 8 Gen 1 SoC ആണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്ന ചിപ്സെറ്റ്. പെർഫോമൻസിനൊപ്പം പവറിലും സൂപ്പർ ഫോണെന്ന് പറയാവുന്ന ഈ 5G സ്മാർട്ഫോണിൽ 5,000mAh ന്റെ ബാറ്ററിയാണ് വരുന്നത്. 15W വയർലെസ് അഡാപ്റ്റർ ഉപയോഗിച്ചും, 45W ഫാസ്റ്റ് വയർഡ് ചാർജർ ഉപയോഗിച്ചും ഫോൺ ചാർജ് ചെയ്യാനാകും.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :