പറഞ്ഞാൽ വിശ്വസിക്കില്ല! Coca-Colaയുടെ ഫോൺ വരുന്നൂ…

പറഞ്ഞാൽ വിശ്വസിക്കില്ല! Coca-Colaയുടെ ഫോൺ വരുന്നൂ…
HIGHLIGHTS

കൊക്ക- കോളയുടെ ഡിസൈനിൽ ഇതാ ഫോൺ വരുന്നൂ

ഫോണിന്റെ ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലാവുകയാണ്

Realme 10 4G സ്മാർട്ട്‌ഫോണുമായി സാമ്യമുള്ളതാണ് ഈ ഫോൺ

കൊക്ക- കോളയ്ക്ക് ആരാധകർ ഏറെയാണ്. കേരളത്തിൽ പ്ലാച്ചിമട സമരവും പിന്നാലെ നിരോധനവും വന്നിരുന്നെങ്കിലും തമിഴ്നാട് മുതൽ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇന്നും കൊക്ക- കോള ശീതളപാനീയത്തിൽ അതിന്റെ ആധിപത്യം നിലനിർത്തുന്നു. എന്നാൽ, പുതിയതായി വരുന്ന കൊക്ക- കോളയ്ക്ക് കേരളത്തിൽ നിരോധനം വരുന്നില്ല. അതായത്, വരുന്നത് കൊക്ക- കോള പാനീയമല്ല. പകരം Coca- Cola ഡിസൈനിലുള്ള ഒരു കിടിലൻ ആൻഡ്രോയിഡ് ഫോണാണ്.

കൊക്കകോള ഒരു സ്‌മാർട്ട്‌ഫോണുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് വിശ്വാസത്തിൽ എടുക്കാൻ അൽപം പ്രയാസമുണ്ടായിരുന്നു. ഇപ്പോഴിതാ, കൊക്ക- കോളയുടെ ഡിസൈനിലെ ഫോണുകളുടെ (Coca cola phone) ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലാവുകയാണ്. വാർത്തകളെ ശരി വയ്ക്കുന്നതാണ് പുതിയതായി പ്രചരിക്കുന്ന ചിത്രങ്ങളും.

കൊക്ക- കോള ഫോൺ

ഒരു പുതിയ സ്മാർട്ട്‌ഫോണിന്റെ ലോഞ്ചിനായി കൊക്കകോള ഒരു സ്മാർട്ട്‌ഫോൺ ബ്രാൻഡുമായി സഹകരിക്കുന്നതായി സൂചനകളുണ്ടായിരുന്നു. ഈ വർഷം വളരെ പെട്ടെന്ന് തന്നെ കമ്പനി ഈ സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചേക്കുമെന്നും അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

കൊക്ക കോള സ്മാർട്ട്‌ഫോണിന്റെ (Coca-Cola smartphone) ലോഞ്ചിനായി കമ്പനി റിയൽമിയുമായി സഹകരിച്ചിരിക്കാൻ സാധ്യതയുണ്ടെന്നും പറയുന്നു. മാത്രമല്ല, ഇപ്പോൾ പ്രചരിക്കുന്ന കൊക്ക കോള ഫോണിനാകട്ടെ, അടുത്തിടെ പുറത്തിറങ്ങിയ Realme 10 4G സ്മാർട്ട്‌ഫോണുമായി സാമ്യമേറെയാണ്.

കൊക്ക കോളയും റിയൽമിയും

വരാനിരിക്കുന്ന കൊക്കകോള സ്മാർട്ട്‌ഫോണിൽ എൽഇഡി ഫ്ലാഷോടുകൂടിയ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌മാർട്ട്‌ഫോണിന്റെ വലത് വശത്ത് വോളിയം റോക്കറുകൾ ഉണ്ട്. അത് വൃത്താകൃതിയിലാണുള്ളത്.

കൊക്ക- കോളയുടെ ചുവപ്പ് നിറത്തിലായിരിക്കും സ്‌മാർട്ട്‌ഫോൺ വരുന്നത്. ഫോണിന്റെ പിൻ പാനലിൽ കൊക്കകോള ബ്രാൻഡിന്റെ ചിത്രം നൽകും. കൂടാതെ, വരാനിരിക്കുന്ന സ്മാർട്ട്‌ഫോണിനെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ല. Realme 10 4G സ്മാർട്ട്‌ഫോണിന്റെ കൊക്കകോള പ്രത്യേക പതിപ്പ് കമ്പനി പുറത്തിറക്കിയേക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Realme 10 4G സവിശേഷതകൾ

2400×1080 പിക്സലുകളുടെ FHD+ റെസല്യൂഷൻ വാഗ്ദാനം ചെയ്യുന്ന 90Hz AMOLED ഡിസ്പ്ലേയാണ് Realme 10നുള്ളത്. 7.95 mm കനം കുറഞ്ഞ ബിൽഡിൽ വരുന്ന ഫോണിന് ഏകദേശം 178 ഗ്രാം ഭാരമുണ്ട്. 8 GB വരെ ഡൈനാമിക് RAMമായി ജോടിയാക്കിയ മീഡിയാടെക് ഹീലിയോ G99 ചിപ്‌സെറ്റാണ് സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്.

50MP AI പ്രൈമറി ക്യാമറയും 2MP ബ്ലാക്ക് ആൻഡ് വൈറ്റ് പോർട്രെയിറ്റ് ലെൻസും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് Realme 10 വരുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഉപകരണത്തിൽ 16MP മുൻ ക്യാമറയുണ്ട്. റിയൽമി 10ൽ 5000mAh ബാറ്ററി യൂണിറ്റ് പായ്ക്ക് ചെയ്യുന്നു. 33W SuperVOOC ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. വെറും 28 മിനിറ്റിനുള്ളിൽ സ്മാർട്ട്‌ഫോൺ 50% വരെ ചാർജ് ചെയ്യുമെന്ന് പറയപ്പെടുന്നു.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo