മോട്ടോ X40; ബാറ്ററിയും ക്യാമറയും ഫീച്ചറുകളും

Updated on 16-Feb-2023
HIGHLIGHTS

മോട്ടോ എക്സ് 40ന്റെ ക്യാമറയുടെ വിശദാംശങ്ങളാണ് കമ്പനി ഒരു ടീസറിന്റെ രൂപത്തിൽ പുറത്തുവിട്ടിരിക്കുന്നത്.

ഈ സ്മാർട്ട് ഫോണിന്റെ ബാറ്ററി 4600mAh ശേഷിയുള്ളതാണ്.

ഡിസംബർ 15നാണ് മോട്ടോ എക്സ്40 വിപണിയിൽ എത്തുക.

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മോട്ടറോള(Motorola) തങ്ങളുടെ വരാനിരിക്കുന്ന പുതിയ സ്മാർട്ട്ഫോൺ മോഡലായ മോട്ടോ എക്സ് 40(Moto X40)ന്റെ ക്യാമറയുടെയും ബാറ്ററിയുടെയും സവിശേഷതകൾ വ്യക്തമാക്കുന്ന ഒരു ടീസർ പുറത്തുവിട്ടിരിക്കുകയാണ്. ഈ സ്മാർട്ട് ഫോണിൻറെ ബാറ്ററി 4600 mAh ശേഷിയുള്ളതാണ്. കൂടാതെ ഈ സ്മാർട്ട് ഫോണിന്റെ ബാറ്ററി "എസ്.യു.വി ക്ലാസ്" ചാർജിങ്ങ് സവിശേഷതയോട് കൂടിയാണ് വിപണിയിൽ എത്തുക.

മോട്ടറോള(Motorola)യിൽ നിന്നും വരാനിരിക്കുന്ന പുതിയ ഫ്ലാഗ്ഷിപ്പ് മോട്ടോ എക്സ് 40((Moto X40) ശ്രേണിയിൽ മികച്ച ഫീച്ചറുകളാണ് കമ്പനി അവതരിപ്പിക്കുക. ഡിസംബർ 15 ന് ചൈനയിലാണ് ഈ ഫോൺ ആദ്യമായി വിൽപ്പനക്കെത്തുക. ഈ ഫീച്ചറുകളിലേക്ക് വെളിച്ചം വീശുന്ന ഒരു ടീസർ ആണ് മോട്ടറോള(Motorola) അവതരിപ്പിച്ചിരിക്കുന്നത്. മോട്ടറോള തങ്ങളുടെ സ്മാർട്ട്ഫോൺ പ്രേമികൾക്കായി എന്തെല്ലാമാണ് കരുതിവച്ചിരിക്കുന്നതെന്ന് നമുക്ക് നോക്കാം.

മോട്ടോ എക്സ് 40 എന്ന സ്മാർട്ട് ഫോണിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

ക്വാൽകോം(Qualcomm )ന്റെ  സ്‌നാപ്ഡ്രാഗൺ 8 Gen 2 ചിപ്‌സെറ്റ് ജനറേഷൻ പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ പുതിയ മോഡൽ സ്മാർട്ട്ഫോൺ  4600 mAh ശേഷിയുളള ഒരു ഉൾപ്പെടുത്തിയായിരിക്കും വിപണിയിൽ എത്തുക. ഈ സ്മാർട്ട്ഫോണിന് 'എസ്‌യുവി ക്ലാസ് ' ചാർജ് പ്രത്യേകത ഉണ്ടായിരിക്കുമെന്നാണ് മോട്ടറോള അവകാശപ്പെടുന്നത്. ക്യാമറയിലെ 'ഹൊറൈസൺ ലോക്ക് 'എന്ന ഫീച്ചറും മോട്ടറോള എക്സ് 40 ഫോണിലൂടെ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ലാത്തതിനാൽ ക്യാമറയുടെ ആക്ഷൻ മോഡലായിരിക്കും ഇത്തരമൊരു ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് പ്രതീക്ഷിക്കുന്നു.

ടീസറിനൊപ്പം മോട്ടറോള(Motorola)യുടെ സ്മാർട്ട്ഫോൺ എക്സ് 40 എന്ന് വിപണിയിൽ എത്തുമെന്നതും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഈ വർഷം ഡിസംബർ 15ന് ചൈനയിലെ വിപണിയിൽ എത്തുന്ന ഈ സ്മാർട്ട് ഫോണിന്റെ ഇന്ത്യൻ വിപണിയിൽ എന്നെത്തുമെന്ന് വ്യക്തമാക്കിയിട്ടില്ല.

മോട്ടോറോള ഈ മാസം ചൈനയിൽ രണ്ട് ഫോണുകൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു – Moto X40, Moto X40 Pro. അവ രണ്ടും ഒരേ സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റ് ആയിരിക്കും. 125W ഫാസ്റ്റ് വയർഡ് ചാർജിംഗ് സാങ്കേതികവിദ്യയ്ക്കും AMOLED  ഡിസ്‌പ്ലേയ്ക്കുമുള്ള പിന്തുണയോടെയാണ് പ്രോ മോഡൽ വരുന്നതെന്ന് പറയപ്പെടുന്നു. പഞ്ച്-ഹോൾ ഡിസൈനോടുകൂടിയ കർവ്ഡ് സ്‌ക്രീനും ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഇതിന് ഉണ്ടായിരിക്കാം.

സ്റ്റാൻഡേർഡ് മോഡൽ ഒരു OLED പാനലുമായി വരുമെന്ന് പറയപ്പെടുന്നു, അത് 1080p റെസല്യൂഷനിൽ പ്രവർത്തിക്കുകയും 144Hz-ൽ റിഫ്രഷ് റേറ്റും പ്രതീക്ഷിക്കാം. 68W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയ്ക്കുള്ള പിന്തുണയോടെ 5,000mAh ബാറ്ററിയാണ് എന്നാണ് സൂചന. പിൻ ക്യാമറ സജ്ജീകരണത്തിൽ മോട്ടോ എഡ്ജ് പ്ലസ് പോലെ രണ്ട് 50 മെഗാപിക്സൽ മെയിൻ, അൾട്രാ വൈഡ് ആംഗിൾ സെൻസറുകൾ ഉൾപ്പെട്ടേക്കാം. മികച്ച ഇമേജിംഗ് ഫലങ്ങൾക്കായി കമ്പനിക്ക് 2 മെഗാപിക്സൽ സെൻസറിന് പകരം 12 മെഗാപിക്സൽ ക്യാമറ നൽകാം.

Moto X40 18GB വരെ RAM  ഉപയോഗിച്ച് ലോഞ്ച് ചെയ്യുമെന്ന് പറയപ്പെടുന്നു, ഇത് വളരെ വലുതാണ്, പക്ഷേ പലർക്കും ഇത് ഉപയോഗപ്രദമായേക്കില്ല. 512GB  സ്റ്റോറേജ് മോഡലിൽ ഈ ഉപകരണം ലഭ്യമാക്കാം. വരാനിരിക്കുന്ന മോട്ടറോള 5G ഫോണുകൾ ഏറ്റവും പുതിയ Android 13 OS-ൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Connect On :