60 മെഗാപിക്സൽ ക്യാമെറകളുമായി Turing Phone Cadenza സ്മാർട്ട് ഫോണുകൾ

60 മെഗാപിക്സൽ ക്യാമെറകളുമായി  Turing Phone Cadenza സ്മാർട്ട് ഫോണുകൾ
HIGHLIGHTS

8,12 ജിബിയുടെ റാംമ്മിൽ

 

അങ്ങനെ 60 മെഗാപിക്സലിന്റേയും ക്യാമെറ സ്മാർട്ട് ഫോൺ വിപണിയിൽ എത്താൻ പോകുന്നു .Turing Phone Cadenza എന്ന കമ്പനിയാണ് 60 മെഗാപിക്സലിന്റെ സ്മാർട്ട് ഫോൺ വിപണിയിൽ എത്തിക്കുന്നത് .മികച്ച സവിശേഷതകളോടെയാണ് ഇത് വിപണിയിൽ എത്താൻ പോകുന്നത് .

5.8QHD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .സ്നാപ്ഡ്രാഗന്റെ ഏറ്റവും പുതിയ വേർഷനായ Snapdragon 830ലാണ് ഇത് പ്രവർത്തിക്കുന്നത് .8,12 ജിബിയുടെ റാം ,1 ടിബി വരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ ആന്തരിക  സവിശേഷതകളാണ് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത ഇതിന്റെ ക്യാമെറായാണ് .

60 മെഗാപിക്സലിന്റെ പിൻ ക്യാമെറ ,20 മെഗാപിക്സലിന്റെ മുൻ ക്യാമെറയും ഇതിൽ ഉണ്ട് .Swordfish OS  ഓ എസിലാണ് ഇതിന്റെ പ്രവർത്തനം . 4000 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്.ഇതിന്റെ വിപണിയിലെ പ്രതീക്ഷിക്കുന്ന വില 62000 രൂപയാണ് .എന്നാൽ നേരത്തെ 2017 ൽ പുറത്തിറക്കും എന്നായിരുന്നു അറിയിച്ചിരുന്നത് .ഇപ്പോൾ 2018 പുറത്തിറക്കുമെന്നാണ്  വൃത്തങ്ങൾ സൂചിപ്പിക്കുന്നത് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo