ഒരു കൈകൊണ്ട് ഉപയോഗിക്കാൻ എളുപ്പമുള്ള ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച കോംപാക്റ്റ് കോംപാക്റ്റ് സ്മാർട്ട്ഫോണുസ്മാർട്ട്ഫോണുകളാണ് Compact Smartphones നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ മുൻനിര ബ്രാന്റുകളുടെ സ്മാർട്ട്ഫോണുകൾ ഉൾപ്പെടുന്നു.
18,999 രൂപ വിലയുള്ള ഐകൂ Z7 സ്മാർട്ട്ഫോണിന് 173 ഗ്രാം ഭാരമാണുള്ളത്. ഈ ഡിവൈസിൽ 6.38 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും കമ്പനി നൽകിയിട്ടുണ്ട്. 90Hz റിഫ്രഷ് റേറ്റും 1300 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസുമായിട്ടാണ് ഡിസ്പ്ലെ വരുന്നത്. സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 പ്രോസസറിന്റെ കരുത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച ചോയിസാണ് ഐകൂ Z7.ഇവിടെ നിന്ന് വാങ്ങൂ
സാംസങ് ഗാലക്സി എസ്22 സ്മാർട്ട്ഫോൺ നിലവിൽ 49,999 രൂപയ്ക്ക് ലഭ്യമാണ്. “ഫ്ലോട്ടിംഗ് ക്യാമറ” ഡിസൈനുമായി വരുന്ന ഈ ഡിവൈസിന് 6.1 ഇഞ്ച് സ്‌ക്രീൻ സൈസാണുള്ളത്. ഒരു കൈകൊണ്ട് ഉപയോഗിക്കാവുന്ന മികച്ചൊരു ഡിവൈസാണ് ഇത്. സാംസങ് എക്സിനോസ് 2200 ചിപ്പ്സെറ്റിന്റെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 50MP ട്രിപ്പിൾ ക്യാമറ സെറ്റപ്പും ഫോണിൽ നൽകിയിട്ടുണ്ട്.ഇവിടെ നിന്ന് വാങ്ങൂ
സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5 സ്മാർട്ട്ഫോണിൽ 6.7-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080×2,640 പിക്‌സൽ) ഡൈനാമിക് അമോലെഡ് 2X ഇൻഫിനിറ്റി ഫ്ലെക്‌സ് ഇന്നർ ഡിസ്‌പ്ലേയാണുള്ളത്. ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5യിൽ ഉള്ളത്.25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 3,700mAh ബാറ്ററിയാണ് സാംസങ് ഈ ഫോണിൽ നൽകിയിട്ടുള്ളത്.ഇവിടെ നിന്ന് വാങ്ങൂ
മോട്ടോ റേസർ 40 അൾട്രയ്ക്ക് കരുത്ത് നൽകുന്നത് സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്‌സെറ്റാണ്. . 3,800mAh ബാറ്ററിയുമായി വരുന്ന ഈ ഡിവൈസിൽ 30W ടർബോപവർ ഫാസ്റ്റ് വയർഡ് ചാർജിങ് സപ്പോർട്ടും 5W വയർലെസ് ചാർജിങ് സപ്പോർട്ടുമുണ്ട്.12 എംപി സോണി IMX563 സെൻസർ, 13 എംപി അൾട്രാവൈഡ് SK Hynix Hi1336 സെൻസർ എന്നിവയാണ് മോട്ടോ റേസർ 40 അൾട്രയിൽ ഉള്ളത്.ഇവിടെ നിന്ന് വാങ്ങൂ
കൂടുതൽ വായിക്കൂ: Apple iMac Launch: M3 ചിപ്പ്സെറ്റിന്റെ കരുത്തുമായി Apple 24 ഇഞ്ച് iMac ഇന്ത്യൻ വിപണിയിലെത്തി
ലാവ അഗ്നി 2 5ജി സ്മാർട്ട്ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി ചിപ്‌സെറ്റ്, FHD+ ഡിസ്‌പ്ലേ, ആൻഡ്രോയിഡ് 13 ഒഎസ്, 50 എംപി ക്യാമറയുള്ള ക്വാഡ് ക്യാമറ സെറ്റപ്പ്, 66W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള വലിയ ബാറ്ററി തുടങ്ങിയ സവിശേഷതകളുണ്ട്. 20,000 രൂപയിൽ താഴെ വിലയിൽ ഏറ്റവും മികച്ച സവിശേഷതകളുള്ള സ്മാർട്ട്ഫോണുകളിൽ ഒന്നാണ് ലാവ അഗ്നി 2 5G. ഇവിടെ നിന്ന് വാങ്ങൂ