2023-ൽ ലോഞ്ച് ചെയ്ത OnePlus 11 5G ഡിസ്കൌണ്ട് ഓഫറിൽ വിൽക്കുന്നു. പ്രീമിയം സ്മാർട്ഫോണുകളിൽ ജനപ്രീതി നേടിയ മോഡലാണ് വൺപ്ലസ് 11. ഇപ്പോഴിതാ ആകർഷകമായ വിലക്കിഴിവിൽ വൺപ്ലസ് 11 വാങ്ങാം.
ക്വാൽകോം സ്നാപ്ഡ്രാഗൺ, 100W ഫാസ്റ്റ് ചാർജിങ് പോലുള്ള കിടിലൻ ഫീച്ചറുകൾ ഫോണിലുണ്ട്. 56,999 രൂപ വിലയുള്ള ഫോണിന് 7000 രൂപ വരെയാണ് വിലക്കിഴിവ്. കൂടാതെ ബാങ്ക് ഓഫറുകളും ഇഎംഐ ഓഫറുകളും ലഭിക്കും. ഓർക്കുക, ഇതൊരു പരിമിത കാല ഓഫറാണ്.
2 സ്റ്റോറേജുകളിലാണ് വൺപ്സ് 11 വിപണിയിൽ എത്തിയത്. ഇതിൽ 8 ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള വേരിയന്റുണ്ട്. കൂടാതെ 16ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള വൺപ്ലസ് 11 ഫോണുമുണ്ട്. ഇതിൽ കുറഞ്ഞ വേരിയന്റായ 8GB ഫോണിനാണ് ഇപ്പോൾ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്. OnePlus 11 5G ഓഫറും ഫീച്ചറുകളും നോക്കാം.
ഓഫറിലേക്ക് കടക്കുന്നതിന് മുമ്പ് ഫോണിന്റെ ഫീച്ചറുകൾ മനസിലാക്കാം. 1440×3216 പിക്സൽ റെസല്യൂഷനുള്ള സ്മാർട്ഫോണാണ് വൺപ്ലസ് 11. ഇതിന്റെ സ്ക്രീനിന് 6.7 ഇഞ്ച് ക്വാഡ് HD+ ഡിസ്പ്ലേയാണുള്ളത്. 120Hz റീഫ്രെഷ് റേറ്റുള്ള ഡിസ്പ്ലേയാണ് ഈ പ്രീമിയം ഫോണിന്. ഇതിൽ വൺപ്ലസ് AMOLED പാനൽ ഉപയോഗിച്ചിരിക്കുന്നു. സ്ക്രീൻ പ്രൊട്ടക്ഷനായി ഗോറില്ല കോർണിങ് ഗ്ലാസ് വിക്ടസ് ആണ് ഉപയോഗിച്ചിട്ടുള്ളത്.
ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഇതാണ് വൺപ്ലസ് 11ന് പ്രീമിയം പെർഫോമൻസ് നൽകുന്നത്. 2023ലെ ഏറ്റവും പുതിയ ഒസ് ആണ് ഫോണിലുള്ളത്. ആൻഡ്രോയിഡ് 13-ൽ ഓക്സിജൻ ഒഎസ് ഉപയോഗിച്ചാണ് വൺപ്ലസ് 11 പ്രവർത്തിക്കുന്നത്.
100W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന ഫോണാണിത്. ഏറ്റവും കരുത്തുറ്റ ബാറ്ററിയാണ് ഫോണിൽ ഉപയോഗിച്ചിട്ടുള്ളതും. അതായത്, 5000mAh ബാറ്ററിയാണ് ഇതിൽ പ്രവർത്തിപ്പിക്കുന്നത്. 25 മിനിറ്റിനുള്ളിൽ ഫുൾ ചാർജ് ആകുമെന്നാണ് വൺപ്ലസ് ഉറപ്പിച്ചു പറയുന്നത്.
ട്രിപ്പിൾ ക്യാമറ സംവിധാനമാണ് വൺപ്ലസ് ഈ പ്രീമിയം ഫോണിൽ നൽകിയിട്ടുള്ളത്. 50MP മെയിൻ ക്യാമറയിൽ സോണി IMX890 സെൻസറാണുള്ളത്. ഇത് f/1.8 അപ്പേർച്ചർ ഫീച്ചർ ചെയ്യുന്നു. സോണി IMX581 സെൻസറും f/2.2 അപ്പേർച്ചറുമുള്ളതാണ് UW ക്യാമറ. ഈ അൾട്രാ വൈഡ് ക്യാമറ 48 മെഗാപിക്സലിന്റേതാണ്. ഇതിന് പുറമെ 32MP ടെലിഫോട്ടോ ലെൻസും നൽകിയിട്ടുണ്ട്. ഈ ഫ്ലാഗ്ഷിപ്പ് ഫോണിന്റെ ഫ്രണ്ട് ക്യാമറ 16MPയാണ്.
വൺപ്ലസിന്റെ ഈ പ്രീമിയം ഫോണിന് 56,999 രൂപയാണ് വിപണി വില. 8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന്റെ വിലയാണിത്. ഇപ്പോൾ ആമസോണിൽ വൺപ്ലസ് 12ന് മികച്ച ഓഫർ ലഭിക്കുന്നു. 51,999 രൂപയ്ക്കാണ് ആമസോൺ ഫോൺ ലിസ്റ്റ് ചെയ്തിട്ടുള്ളത്.
ഇതിന് പുറമെ വൺപ്ലസ് 11ന് 2000 രൂപയുടെ കൂപ്പണും നൽകുന്നുണ്ട്. ഇങ്ങനെ വീണ്ടും വിലകുറഞ്ഞ്, 49,999 രൂപയ്ക്ക് ഫോൺ ലഭിക്കുന്നു. ബാങ്ക് കാർഡ് പേയ്മെന്റുകൾക്കും ഓഫർ ലഭ്യമാണ്. 3250 രൂപയുടെ കിഴിവ് ബാങ്ക് ഓഫറായി ലഭിക്കും. HDFC, ICICI ക്രെഡിറ്റ് കാർഡുകൾക്കാണ് ഓഫർ. ഇങ്ങനെ 46,999 രൂപയ്ക്കോ അതിന് താഴെയോ വൺപ്ലസ് 11 വാങ്ങിക്കാനാകും. പർച്ചേസിനുള്ള ആമസോൺ ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യുക.
Read More: 108MP ക്യാമറ, 5000mAh ബാറ്ററി Infinix മിഡ്- റേഞ്ച് ഫോൺ എത്തി, Special Sale-ൽ അത്യാകർഷക ഓഫറുകളും
27,750 രൂപ വരെ പഴയ ഫോൺ മാറ്റി വാങ്ങുന്നതിലൂടെ നേടാം. ഏറ്റവും ആകർഷകമായ എക്സ്ചേഞ്ച് ഓഫറാണിത്. ഫോണിന് ഇഎംഐ ഓഫറുകളും ലഭ്യമാണ്. കഴിഞ്ഞ വർഷത്തെ ഏറ്റവും ജനപ്രിയ ആൻഡ്രോയിഡ് ഫോൺ കൂടിയാണിത്. ഇത്രയും വിലക്കിഴിവിൽ വൺപ്ലസ് 11 സ്വന്തമാക്കാമെന്ന സുവർണാവസരമാണ് ലഭിച്ചിരിക്കുന്നത്.