Nokia ആരാധകരേ… ഇതാ നിങ്ങൾക്കിഷ്ടപ്പെട്ട ആൻഡ്രോയിഡ് ഫോണിന്റെ വിൽപ്പന ആരംഭിച്ചിരിക്കുന്നു. 20W ഫാസ്റ്റ് ചാർജിങ് ഫീച്ചറുള്ള, 50MPയുടെ ബജറ്റ് ഫോൺ ഇന്ന് ഉച്ചയ്ക്ക് 12 മണിമുതൽ വിൽപ്പന തുടങ്ങി. Amazonലാണ് ഫോൺ വിൽപ്പന. 12,599 രൂപയ്ക്ക് ഒരു 5G ഫോൺ, അതും ബ്രാൻഡഡ് കമ്പനിയിൽ നിന്നും ലഭിക്കുക എന്നത് അത്ര ചെറിയ കാര്യമല്ല. എന്തുകൊണ്ട് നിങ്ങൾക്ക് ഈ ഫോൺ ഇണങ്ങുമെന്ന് അറിയണമെങ്കിൽ തുടർന്ന് വായിക്കൂ…
90Hz റിഫ്രഷ് റേറ്റും, സ്‌നാപ്ഡ്രാഗൺ 480+ SoC പ്രൊസസറുമുള്ള 5G ഫോണാണിത്. 5000mAh ആണ് ഫോണിന്റെ ബാറ്ററി. ട്രിപ്പിൾ പിൻ ക്യാമറ സെറ്റപ്പോടെ വരുന്ന നോക്കിയ G42 5Gയിൽ 6.56 ഇഞ്ച് HD LCD സ്‌ക്രീനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിസ്‌പ്ലേയ്ക്ക് ഗൊറില്ല ഗ്ലാസ് 3ന്റെ അധിക പരിരക്ഷയും നൽകുന്നുണ്ട്.
ആൻഡ്രോയിഡ് 13ലാണ് Nokia G42 5G പ്രവർത്തിക്കുന്നത്. ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 480+ SoC പ്രോസസറാണ് ഇതിലുള്ളത്. കമ്പനി ഈ നോക്കിയ ഫോണിന് 3 വർഷത്തെ പ്രതിമാസ സുരക്ഷാ അപ്‌ഡേറ്റുകൾ നൽകുന്നുണ്ട്. ഇതിന് പുറമെ 2 വർഷത്തെ Android OS അപ്‌ഡേറ്റുകളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
Buy Now: ഓഫറിൽ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…
6 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് നോക്കിയ ജി42വിലുള്ളത്. ഇനി ക്യാമറയിലേക്ക് വന്നാൽ 50MPയുടെ പ്രൈമറി സെഷന്റെ ട്രിപ്പിൾ റിയർ ക്യാമറയും രണ്ട് 2MP സെൻസറും നോക്കിയയിലുണ്ട്. സെൽഫിയ്ക്കായി നോക്കിയ g42 5Gയിൽ 8MPയുടെ ഫ്രെണ്ട് ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു. GPS, Type-C USB പോർട്ട്, ബ്ലൂടൂത്ത് 5.1 തുടങ്ങിയ വിവിധ കണക്റ്റിവിറ്റി ഓപ്ഷനുകളും ഈ നോക്കിയ 5G ഫോണിൽ ലഭ്യമാണ്.
Amazonലൂടെ മികച്ച ഓഫറിൽ നോക്കിയ ഓൺലൈനായി വാങ്ങാം. 12,599 രൂപയാണ് Nokia G42 5Gയുടെ വില.