HMD ഗ്ലോബൽ കഴിഞ്ഞ വർഷം പുറത്തിറക്കിയ ഫോണാണ് Nokia C32. ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 3 ദിവസം നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫാണ് ഇതിനുള്ളത്. കൂടാതെ, ഈ എൻട്രി ലെവൽ ഫോണിൽ 50MP ക്യാമറയും വരുന്നു. സാധാരണക്കാരന് ഇണങ്ങുന്ന ഫീച്ചറുകളാണ് എച്ച്എംഡി ഈ നോക്കിയ ഫോണിൽ ഉൾപ്പെടുത്തിയത്. ഇപ്പോഴിതാ Nokia C32 ഏറ്റവും വിലക്കുറവിൽ വാങ്ങാൻ ഒരു സുവർണാവസരം.
2 സ്റ്റോറേജുകളിലുള്ള ഫോണായിരുന്നു ലോഞ്ച് ചെയ്തത്. 4GB റാമും 128GB കോൺഫിഗറേഷൻ ഫോണിനാണ് ഇപ്പോൾ ഓഫർ. 10,999 രൂപയാണ് ഫോണിന്റെ വിപണി വില. ലോഞ്ച് സമയത്ത് കമ്പനി ഇതിനെ 9,499 രൂപയ്ക്ക് വിറ്റിരുന്നു. എന്നാൽ ആമസോണിൽ ഇപ്പോൾ ഫോണിന് ധമാക്ക ഓഫറാണുള്ളത്.
അതായത്, 29% വിലക്കിഴിവിലാണ് Amazon ഫോൺ വിൽക്കുന്നത്. ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിന്റെ ഭാഗമായാണ് വിലക്കിഴിവ്. നോക്കിയ സി32 നിങ്ങൾക്ക് 7,799 രൂപയ്ക്ക് വാങ്ങാം. ഇതിന് 750 രൂപയുടെ ഡിസ്കൌണ്ടും ലഭിക്കും. എന്നാൽ ഇത് എസ്ബിഐ ക്രെഡിറ്റ് കാർഡുള്ളവർക്ക് മാത്രം. കൂടാതെ എക്സ്ചേഞ്ച് ഓഫറായി 7400 രൂപയുടെ കിഴിവും നൽകുന്നുണ്ട്.
മൂന്ന് കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാണ്. ചാർക്കോൾ, ബ്രീസി മിന്റ്, ബീച്ച് പിങ്ക് എന്നീ ആകർഷക നിറങ്ങളിലുള്ള ഫോൺ വാങ്ങാം.
HD+ റെസല്യൂഷൻ സ്ക്രീനാണ് നോക്കിയ സി32വിലുള്ളത്. ഇതിൽ 6.5 ഇഞ്ച് സ്‌ക്രീനും 60Hz റീഫ്രെഷ് റേറ്റും വരുന്നു. 5,000mAh ബാറ്ററിയാണ് നോക്കിയ സി32വിലുള്ളത്. AI പിന്തുണയ്ക്കുന്ന ബാറ്ററി ഫീച്ചേഴ്സും ഫോണിനുണ്ട്. ഇതിന് മൂന്ന് ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കും. ആൻഡ്രോയിഡ് 13 ആണ് ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം. ഇത് 2G, 3G, 4G കണക്റ്റിവിറ്റിയെ സപ്പോർട്ട് ചെയ്യുന്നു.
50 എംപി ഡ്യുവൽ ക്യാമറയാണ് ഈ ഫോണിന്റെ മെയിൻ ക്യാമറ. ഇതിന് 2MP മാക്രോ സെൻസറും വരുന്നു. നോക്കിയയുടെ ഫ്രെണ്ട് ക്യാമറ 8 എംപിയാണ്. ഇത് നൈറ്റ് മോഡ്, പോർട്രെയിറ്റ് മോഡ്, ഓട്ടോ HDR എന്നിവയ്ക്ക് അനുയോജ്യമാണ്.1080p വീഡിയോ ഷൂട്ടിനും ക്യാമറ മികച്ചതാണ്.
READ MORE: തേജസ്സും ഓജസ്സുമുള്ള Oppo Reno 11 സീരീസ് ഫോണുകൾ ഇന്ത്യയിലെത്തി, ഇനി വിലയും ഓഫറും അറിയാം…
ആമസോൺ എല്ലാവർഷവും റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് സ്പെഷ്യൽ സെയിൽ നടത്തുന്നുണ്ട്. ഇക്കൊല്ലം ജനുവരി 13നാണ് സ്പെഷ്യൽ സെയിൽ ആരംഭിച്ചത്. ജനുവരി 18ന് ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ അവസാനിക്കും. മൊബൈൽ ഫോണുകൾ, ടാബ്ലെറ്റുകൾ എന്നിവയെല്ലാം ഓഫറിൽ വാങ്ങാനുള്ള സുവർണാവസരമാണിത്.