iPhone 15 Pro വമ്പൻ ഡിസ്കൗണ്ടിൽ പർച്ചേസ് ചെയ്യാൻ സുവർണാവസരം. ആപ്പിൾ ഐഫോൺ പ്രീമിയം സ്‌മാർട്ട്‌ഫോണിനാണ് ഗംഭീര വിലക്കിഴിവ്. വലിയ പ്രോസസ്സറും സ്‌ലിക്കർ ഡിസൈനുമുള്ള 2023-ന്റെ ഫ്ലാഗ്ഷിപ്പ് മോഡലാണിത്.
ഐഫോൺ 16 വാങ്ങാൻ പറ്റാത്തവർക്ക് ക്വാളിറ്റി ഒട്ടും കുറയാതെ ഐഫോൺ സ്വന്തമാക്കാം. ഫോട്ടോഗ്രാഫിയ്ക്കും ഗെയിമിങ്ങിനും മൾട്ടി ടാസ്കിങ്ങിനും മികച്ച ഫോണാണിത്.
ഇപ്പോഴിതാ ഫോണിന്റെ നാല് സ്റ്റോറേജ് വേരിയന്റുകൾക്കും കിഴിവ് പ്രഖ്യാപിച്ചു. എന്നാൽ 512ജിബിയുടെ ഐഫോൺ 15 പ്രോ ഇതിനകം വിറ്റഴിഞ്ഞു. ഫ്ലിപ്കാർട്ട് ഷോപ്പിങ് ഉത്സവത്തിന്റെ ഭാഗമായാണ് അതിശയകരമായ ഈ ഓഫർ. 256GB, 1TB എന്നീ വേരിയന്റുകൾ വിലക്കിഴിവിൽ നേടാം. 1,30,999 രൂപയ്ക്കാണ് 1 TB ഫോൺ ഇപ്പോൾ വിൽക്കുന്നത്. 1,05,999 രൂപയ്ക്ക് കുറഞ്ഞ സ്റ്റോറേജ് മോഡൽ 128GB ഫോണും വാങ്ങാം.1,15,999 രൂപയ്ക്ക് 256ജിബി സ്റ്റോറേജും ലഭിക്കുന്നു.
Rs 1,22,999 ആണ് 512ജിബി സ്റ്റോറേജ് ഫോൺ വിറ്റിരുന്നത്. ഇപ്പോൾ ഫോൺ ഫ്ലിപ്കാർട്ടിൽ ഔട്ട് ഓഫ് സ്റ്റോക്കായി.
128GB ഫോണിനുള്ള ഷോപ്പിങ് ലിങ്ക്
256GB വാങ്ങാനുള്ള ഫ്ലിപ്കാർട്ട് ലിങ്ക്
1TB സ്റ്റോറേജിനുള്ള ഫ്ലിപ്കാർട്ട് ലിങ്ക്
6.1 ഇഞ്ച് വലിപ്പമാണ് ഐഫോൺ 15 പ്രോയ്ക്കുള്ളത്. 1179 x 2556 പിക്സൽ റെസല്യൂഷൻ ഇതിന്റെ ഡിസ്പ്ലേയ്ക്കുണ്ട്. 120Hz റിഫ്രെഷ് റേറ്റ് ഇതിന്റെ സ്ക്രീനിനുണ്ട്. ഡൈനാമിക് ഐലൻഡ് നോട്ടിഫിക്കേഷനുള്ളതിനാൽ മൾട്ടി ടാസ്കിങ് സുഗമമാണ്.
ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 48 മെഗാപിക്സലിന്റെ പ്രൈമറ സെൻസറുണ്ട്. കൂടാതെ ഐഫോൺ 15 പ്രോയിൽ രണ്ട് 12MP ക്യാമറകൾ കൂടി വരുന്നു. ഫോണിലെ സെൽഫി ക്യാമറ 12 മെഗാപിക്സലിന്റേതാണ്.
3.78 ജിഗാഹെർട്‌സ് വേഗതയാണ് ഫോണിനുള്ളത്. ബയോണിക് എ17 പ്രോ ചിപ്‌സെറ്റിൽ ഇത് പ്രവർത്തിക്കുന്നു. 3274mAh ബാറ്ററിയാണ് ഐഫോൺ 15 പ്രോയിലുള്ളത്. ഇത് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന ഫോണാണ്. ഐഫോൺ 15 പ്രോ ദിവസം മുഴുവൻ ചാർജി നിലനിർത്തുന്നു.
Also Read: Sale Offer: ഫ്ലാഗ്ഷിപ്പ് ഫോൺ Samsung Galaxy S22 5G പകുതി വിലയ്ക്ക് വിൽക്കുന്നു!
ഡിസൈനിലും മനം മയക്കുന്ന മോഡലാണിത്. മോടിയുള്ള ഗ്ലാസും അലുമിനിയം ഫിനിഷുമാണ് ഫോണിന് പ്രീമിയം അനുഭവം നൽകുന്നത്. നാച്ചുറൽ ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം നിറങ്ങളിലാണ് ഫോൺ അവതരിപ്പിച്ചത്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.