Google Pixel 7a വില കുറച്ച് വിൽക്കുന്നു. Mega June Bonanza സെയിലിന്റെ ഭാഗമായാണ് ഓഫർ. 43,999 രൂപ വിലയുള്ള ഫോണിന് വില 35,000 രൂപയ്ക്കും താഴെയാണ്. എല്ലാവരും വാങ്ങാൻ ആഗ്രഹിക്കുന്ന പ്രീമിയം ക്വാളിറ്റിയുള്ള സ്മാർട് ഫോണാണ് ഗൂഗിൾ പിക്സൽ.
മിഡ്-റേഞ്ചിനും പ്രീമിയം പെർഫോമൻസിനും ഇടയിൽ വരുന്ന സ്മാർട്ഫോണാണിത്. ഫ്ലാഗ്ഷിപ്പ് പെർഫോമൻസാണ് Google Pixel 7a-യിലുള്ളത്. ഗൂഗിളിന്റെ ഫ്ലാഗ്ഷിപ്പ് ഫോണായ പിക്സൽ 7-ൽ നിന്നും കുറഞ്ഞ വേർഷനെന്ന് പറയാം.
ഇപ്പോഴിതാ ഫോണിന് ജൂൺ ബൊനാൻസ് സെയിലിൽ വമ്പിച്ച ഡിസ്കൌണ്ട് അനുവദിച്ചിരിക്കുന്നു. ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഡീലുകളും ഉൾപ്പെടുത്താതെയുള്ള വിലയാണിത്. ഫോണിന്റെ ഓഫറിലേക്ക് കടക്കുന്നതിന് മുമ്പ് സ്പെസിഫിക്കേഷനുകൾ നോക്കാം.
6.1 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് ഗൂഗിൾ പിക്‌സൽ 7a-യ്ക്കുള്ളത്. ഇത് ഫുൾ HD+ AMOLED സ്ക്രീനുള്ള ഫോണാണ്. ഈ പിക്സൽ ഫോണിന് 90Hz വരെ റീഫ്രെഷ് റേറ്റുണ്ടാകും. പിക്സൽ 7, പിക്സൽ 7 പ്രോ പോലുള്ള ടെൻസർ ജി 2 ചിപ്സെറ്റാണ് ഫോണിലുള്ളത്. ഇത് ഫ്ലാഗ്ഷിപ്പ് ലെവലിൽ പെർഫോമൻസ് തരുന്ന മിഡ്-റേഞ്ച് ഫോണാണ്.
ഈ ഗൂഗിൾ പിക്സൽ ഫോണിന്റെ മെയിൻ ക്യാമറ 64MP ആണ്. സോണി IMX787 സെൻസറും ഈ സ്മാർട്ഫോണിലുണ്ട്. 13MP അൾട്രാ വൈഡ് സെൻസറുള്ള സ്മാർട്ഫോണാണിത്. ഡ്യുവൽ റിയർ ക്യാമറ പോലെ ഫ്രെണ്ട് ക്യാമറയും ഫോട്ടോഗ്രാഫിയിൽ മികച്ചതാണ്. വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി 13MP ഫ്രെണ്ട് ക്യാമറയാണുള്ളത്.
IP67 വാട്ടർ റെസിസ്റ്റൻസ് കപ്പാസിറ്റിയുള്ള ഫോണാണ് ഗൂഗിൾ പിക്സൽ 7a. 4,410mAh ബാറ്ററിയാണ് ഈ സ്മാർട്ഫോണിലുള്ളത്. 24 മണിക്കൂറും നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫാണുള്ളത്. ഗൂഗിളിന്റെ ഈ മിഡ്-റേഞ്ച് ഫോൺ വയർലെസ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു.
സ്നോ, സീ, കോറൽ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഫോണുള്ളത്. 8 GB റാമും 128 GB സ്റ്റോറേജുമുള്ള ഫോണാണിത്. ഫോണിന്റെ ഓഫർ എവിടെയാണെന്നും, എത്ര രൂപ വിലക്കിഴിവെന്നും മനസിലാക്കാം.
ഗൂഗിൾ പിക്സൽ 7a-യ്ക്ക് ഫ്ലിപ്കാർട്ടിലാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ മാസത്തെ സ്പെഷ്യൽ സെയിലിന്റെ ഭാഗമായാണ് വിലക്കിഴിവ്. 34,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിൽ ഫോൺ വിൽക്കുന്നത്. ബാങ്ക് ഓഫറുകളൊന്നും ഉൾപ്പെടാതെയുള്ള വിലയാണിത്.
നിങ്ങളുടെ കൈയ്യിൽ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുണ്ടെങ്കിൽ വേറെയും ഓഫറുകളുണ്ട്. 1000 രൂപയുടെ കിഴിവാണ് ഇങ്ങനെ ലഭിക്കുന്നത്. ഇങ്ങനെ 33,999 രൂപയ്ക്ക് ഗൂഗിൾ പിക്സൽ 7a പർച്ചേസ് ചെയ്യാം. ഗൂഗിൾ പിക്സൽ ഓഫറിനെ കുറിച്ച് അറിയാൻ, ഒഫിഷ്യൽ ലിങ്ക്.
Read More: CMF By Nothing: എടാ മോനേ, CMF ഫോൺ വരുന്നെന്ന്! ഉറപ്പിച്ച് Nothing
പഴയ സ്‌മാർട്ട്‌ഫോൺ മാറ്റി വാങ്ങുന്നവർക്കും കൂടുതൽ വിലക്കുറവിൽ ഫോൺ സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് കാർഡ് ഉപയോക്താക്കൾക്ക് 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.