2023 ൽ ഒരു മിഡ്-റേഞ്ച് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് ഗൂഗിൾ പിക്സൽ 6എ (Google Pixel 6A). വാല്യൂ- ഫ്ലാഗ്ഷിപ്പ് ഡിവൈസ് എന്ന വിശേഷണവുമായാണ് പിക്സൽ 6എ (Google Pixel 6A) വിപണിയിൽ എത്തിയിരിക്കുന്നയത്. ഗൂഗിളിന്റെ കരുത്തന്‍ ടെന്‍സര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോസസറുമായാണ് ഗൂഗിള്‍ പിക്‌സല്‍ 6A (Google Pixel 6A) അവതരിപ്പിച്ചിട്ടുള്ളത്. ഐഫോണ്‍ എസ്ഇ 2022ന് ഗൂഗിള്‍ പിക്‌സല്‍ 6A (Google Pixel 6A) വലിയൊരു വെല്ലുവിളിയാണ്.
43,900 രൂപയ്ക്ക് പുറത്തിറക്കിയ സ്മാർട് ഫോൺ ഇപ്പോൾ ഫ്ലിപ്കാർട്ടിൽ (Flipkart) 29,900 രൂപയ്ക്കാണ് ലഭിക്കുന്നത്. മറ്റു ഡീലുകളും ബാങ്ക് ഓഫറുകളും ഉപയോഗിച്ച് ഈ ഫോൺ 16,000 രൂപയ്ക്ക് വാങ്ങാനും സാധിക്കുന്നതാണ്. ബാങ്ക് ഓഫ് ബറോഡ കാർഡ് ഉടമയാണെങ്കിൽ പിക്സൽ 6എ വാങ്ങുമ്പോൾ 2000 രൂപ കിഴിവ് ലഭിക്കും. ഫെഡറൽ ബാങ്ക് കാർഡ് ഉണ്ടെങ്കിൽ 3000 രൂപ വരെ ഇൻസ്റ്റന്റ് കിഴിവ് ലഭിക്കും. ഫോണിന്റെ വില 26,900 രൂപയായി കുറയും. ഇതോടൊപ്പം എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. പഴയ ഫോണിന് 17,500 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ഫ്ലിപ്കാർട്ട് നൽകുന്നുണ്ട്. അതായത് നിങ്ങളുടെ പഴയ ഫോണിന് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ മൂല്യം 10,000 രൂപയാണെങ്കിൽ പോലും പിക്സൽ 6എയുടെ വില 16,900 രൂപയായി കുറയും. 20,000 രൂപയിൽ താഴെ വിലയ്ക്ക് വാങ്ങാൻ കഴിയുന്ന ഏറ്റവും ശക്തമായ ഫോണാണ് പിക്സൽ 6എ.
ഗൂഗിൾ പിക്‌സൽ 6A (Google Pixel 6A) സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിലാണ് ലഭ്യമാകുക. ചാർക്കോൾ, ചോക്ക് നിറങ്ങളിലാണ് ഡിവൈസ് വിപണിയിൽ എത്തിയിരിക്കുന്നത്. 6 GB റാമും 128 GB സ്റ്റോറേജുമുള്ള ഒരൊറ്റ സ്റ്റോറേജ് വേരിയന്റിലാണ് ഗൂഗിൾ പിക്‌സൽ 6A(Google Pixel 6A) വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. പിക്‌സൽ 6എ സ്മാർട്ട്ഫോണിൽ അഞ്ച് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകൾ ലഭിക്കും. ആൻഡ്രോയിഡ് 13 അപ്‌ഡേറ്റ് ലഭിക്കുന്ന ആദ്യത്തെ സ്മാർട്ട്ഫോണുകളിൽ ഒന്നാണ് ഗൂഗിൾ പിക്സൽ 6എ(Google Pixel 6A).
ഫുള്‍ സ്‌ക്രീന്‍ 6.1 ഇഞ്ച് ഡിസ്പ്ലേ, കേന്ദ്രീകൃത ഹോള്‍ പഞ്ച് കട്ട്ഔട്ട്, സ്റ്റാന്‍ഡേര്‍ഡ് 60 ഹേര്‍ട്‌സ് റിഫ്രഷ് റേറ്റ്, 20:9 വീക്ഷണാനുപാതം എന്നിവയോടെയാണ് പിക്സല്‍ 6 എ വിപണിയിൽ എത്തിയിരിക്കുന്നത്. ഫോണിന് മുകളില്‍ കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 പരിരക്ഷയും നൽകുന്നുണ്ട്.
12.2 മെഗാ പിക്സൽ, എഫ് / 1.7, ( വൈഡ് ) ഡ്യുവൽ പിക്സൽ പിഡിഎഎഫ് & ഒഐഎസ്, 12 മെഗാ പിക്സൽഅള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും., എഫ് / 2.2, 114˚ ( അൾട്ര വൈഡ് ), 8 മെഗാ പിക്സൽ എഫ് / 2.0 സെൽഫി ക്യാമറയും ഗൂഗിൾ പിക്സൽ 6 എ സ്മാർട്ട്ഫോണിൽ ലഭ്യമാണ്. പിന്‍ പാനലില്‍ ഫോണില്‍ 12-മുള്ള ഡ്യുവല്‍ ക്യാമറ സജ്ജീകരണം ഉള്‍പ്പെടുന്നു. 30 fps-ല്‍ 4K വീഡിയോകള്‍ ഷൂട്ട് ചെയ്യാനുള്ള കഴിവ്, സ്റ്റെബിലൈസേഷനോടുകൂടിയ 4K ടൈംലാപ്സ് എന്നിവയും ഫോണിന്റെ സവിശേഷതയാണ്. മുന്‍വശത്ത്, പഞ്ച് ഹോള്‍ ഡിസ്പ്ലേയ്ക്കുള്ളില്‍ ഒരൊറ്റ 8-മെഗാപിക്‌സല്‍ സെന്‍സര്‍ മറ്റൊരു പ്രത്യേകതയാണ്.
ഗൂഗിൾ ടെൻസർ ( 5 nm), 6 ജിബി റാം + 128 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് സപ്പോർട്ട് ഫോണിനില്ല. 4,410 mAH ലി-പോ ബാറ്ററിയാണ് ഗൂഗിൾ പിക്സൽ 6 എ സ്മാർട്ട്ഫോണിൽ ഉള്ളത്. 18 വാട്ട് വയേർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഗൂഗിൾ പിക്സൽ 6 എ സ്മാർട്ട്ഫോണിൽ ലഭ്യമാണ്. ബ്ലൂടൂത്ത് 5.2, എൻഎഫ്സി, ഡ്യുവൽ ബാൻഡ് വൈഫൈ എന്നീ കണക്റ്റിവിറ്റി സപ്പോർട്ടുകളും ഗൂഗിൾ പിക്സൽ 6 എ സ്മാർട്ട്ഫോണിൽ ലഭ്യമാണ്. മികച്ച ഇൻ ക്ലാസ് ക്യാമറ പെർഫോമൻസ് ഗൂഗിൾ പിക്സൽ ഡിവൈസുകളുടെ പ്രത്യേകതയാണ്. ഗൂഗിൾ പിക്സൽ ഡിവൈസുകളും അവയുടെ ട്രാക്ക് റെക്കോർഡുകളും മികച്ച റിസൾട്ട് നൽകുന്നവയാണ്.
പിക്‌സല്‍ ഗൂഗിളിന്റെ സ്വന്തം Tenosr ചിപ്സെറ്റാണ് നല്‍കുന്നത്. 6GB വരെ LPDDR5 റാമും 128GB UFS 3.1 ഇന്റേണല്‍ സ്റ്റോറേജും ചേര്‍ത്താണ് പ്രവര്‍ത്തനം. എക്സ്ട്രീം ബാറ്ററി സേവര്‍ ഉപയോഗിച്ച് 24 മണിക്കൂര്‍ ബാറ്ററി ലൈഫും 72 മണിക്കൂര്‍ ബാറ്ററി കമ്പനി അവകാശപ്പെടുന്നുണ്ട്. സ്റ്റീരിയോ സ്പീക്കറുകള്‍, രണ്ട് മൈക്രോഫോണുകള്‍, ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, നോയ്‌സ് സപ്രഷന്‍ എന്നിവ ഉള്‍പ്പെടുന്നു. ഗൂഗിള്‍ കുറഞ്ഞത് 5 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകള്‍, ആന്റി ഫിഷിംഗ്, ആന്റി മാല്‍വെയര്‍ സംരക്ഷണം, ആന്‍ഡ്രോയിഡ് സന്ദേശങ്ങള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍, ആന്‍ഡ്രോയിഡ് ബാക്കപ്പ് എന്‍ക്രിപ്ഷന്‍ എന്നീ പ്രത്യേകതകളുമുണ്ട്.