Cheapest 5G Smartphones: 11,000 രൂപയ്ക്ക് താഴെ മികച്ച 5G ഫോണുകൾ, ഗുണങ്ങളും വിലയും അറിയാം…
2024-ൽ പുറത്തിറങ്ങിയ മൊബൈൽ ഫോണുകൾ മിക്കവയും 5Gയായിരുന്നു
2022ലാണ് ഇന്ത്യയിൽ 5G Smartphones ആദ്യമായി എത്തിയത്
ലോ ബജറ്റിലുള്ള കിടിലൻ 5G ഫോണുകൾ ഇതാ...
2022ലാണ് ഇന്ത്യയിൽ 5G Smartphones ആദ്യമായി എത്തിയത്. 2024-ൽ പുറത്തിറങ്ങിയ മൊബൈൽ ഫോണുകൾ മിക്കവയും 5Gയായിരുന്നു. അതിവേഗ കണക്റ്റിവിറ്റിയ്ക്ക് സൌജന്യ സർവ്വീസുകളുമായി ടെലികോം കമ്പനികളും വന്നു. ഇങ്ങനെ ഇന്ത്യൻ സ്മാർട്ഫോൺ വിപണിയിൽ 5G തരംഗമായി.
ഇന്ത്യയിലെ 5G Smartphones
5ജി ഫോണുകൾക്ക് വലിയ ചിലവാകും എന്നാണ് എല്ലാവരുടയും ധാരണ. എന്നാൽ പുതിയതായി വന്ന പല 5ജി സെറ്റുകളും വില കുറഞ്ഞവയാണ്. സാംസങ്, റെഡ്മി, മോട്ടോ, പോകോ, റിയൽമി പോലുള്ള ബ്രാൻഡുകൾ ബജറ്റ് ലിസ്റ്റിൽ 5ജി ഫോണുകൾ പുറത്തിറക്കി.
ഇന്ന് ജിയോ, എയർടെൽ കമ്പനികൾ അൺലിമിറ്റഡ് 5G ഓഫർ ചെയ്യുന്നുണ്ട്. ദിവസ ക്വാട്ട എന്ന പരിധി ഇവയ്ക്ക് വരുന്നില്ല. ഏതെങ്കിലും 5ജി പ്ലാൻ നോക്കി വരിക്കാർ റീചാർജ് ചെയ്താൽ മതി.
പുതുവർഷത്തിൽ 5G Smartphones
പുതുവർഷത്തിൽ പുതിയ 5G ഫോൺ തന്നെ സ്വന്തമാക്കൂ. അതും ലോ ബജറ്റിലുള്ള കിടിലൻ മോഡലുകൾ ഇവിടെ പരിചയപ്പെടുത്തുന്നു.
- Redmi 13C 5G
6.74 ഇഞ്ച് 90Hz HD+ IPS ഡിസ്പ്ലേയുള്ള ഫോണാണ് റെഡ്മി 13C. മീഡിയടെക് ഡൈമൻസിറ്റി 6100+ 5G SoCയാണ് പ്രോസസർ. ഇത് നീണ്ട ബാറ്ററി ലൈഫുള്ള ഫോണാണ്. റെഡ്മിയുടെ ബാറ്ററി 5,000mAh ആണ്. 18W ചാർജിങ്ങിനെയും ഇത് പിന്തുണയ്ക്കുന്നു.
ഫുൾ ചാർജാകാൻ ഏകദേശം 2 മണിക്കൂർ സമയമെടുക്കും. 50MP AI റിയർ ക്യാമറയാണ് റെഡ്മി 13Cയിലുള്ളത്. 5MPയാണ് ഇതിന്റെ ഫ്രെണ്ട് ക്യാമറ. ക്യാമറ പെർഫോമൻസ് അത്രയ്ക്ക് മികച്ചതെന്ന് പറയാനാകില്ല. 10,999 രൂപയാണ് ആമസോണിൽ വില.
10,000 രൂപയ്ക്ക് താഴെ വാങ്ങാവുന്ന 5G ഫോണാണിത്. 6.56-ഇഞ്ച് 90Hz HD+ LCD ഡിസ്‌പ്ലേയാണ് ഇതിന് വരുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 6020 SoC ആണ് പ്രോസസർ. 5,000mAh ബാറ്ററിയും, 18W ചാർജിങ്ങുമുള്ള ഫോണാണിത്. ഇതിന് Clean UI ഫീച്ചറുമുണ്ട്. ഫോണിന്റെ ബാറ്ററി ലൈഫും മികച്ചതാണ്.
50MP AI ഡ്യുവൽ ക്യാറയാണ് ഫോണിലുള്ളത്. ലാവയുടെ ഫ്രെണ്ട് ക്യാമറ 8MPയാണ്.
ഫോണിന്റെ 6GB RAM, 128GB സ്റ്റോറേജ് ഓപ്ഷന് 9,999 രൂപയാണ് വില വരുന്നത്.
- Samsung Galaxy M14 5G
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ആൻഡ്രോയിഡ് ബ്രാൻഡ് സാംസങ് ആണ്. സാംസങ് ഗാലക്സി M14 5Gയും 12,000 രൂപയ്ക്ക് താഴെ വാങ്ങാവുന്ന 5G ഫോണാണ്.
6.6 ഇഞ്ച് വലിപ്പമുള്ള LCD, FHD+ ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. ആൻഡ്രോയിഡ് 13 ആണ് സാംസങ്ങിന്റെ ഓപ്പറേറ്റിങ് സിസ്റ്റം. 6000mAh ആണ് സാംസങ് ഗാലക്സി എം14 5Gയുടെ ബാറ്ററി. ബാറ്ററിയിലും ക്യാമറ പെർഫോമൻസിലും വളരെ മികച്ച ബജറ്റ് ഫോണെന്ന് തന്നെ പറയാം. ഫോണിന് 50MP, 2MP, 2MP ചേർന്ന ട്രിപ്പിൾ ക്യാമറയാണുള്ളത്. ഇതിന്റെ സെൽഫി ക്യാമറ 13MPയാണ്. ഫോണിന്റെ 6GB + 128GB വേരിയന്റിന് 11,999 രൂപ വില വരുന്നു.
120Hz FHD+ ഡിസ്പ്ലേ വരുന്ന ഫോണാണിത്. ഇതിന്റെ സ്ക്രീൻ വലിപ്പം 6.58 ഇഞ്ചാണ്. ബിൽഡ് ക്വാളിറ്റിയും മികച്ച ഡിസ്പ്ലേ ഫീച്ചറുമുള്ള ഫോണാണിത്. ഫോണിന്റെ ബാറ്ററി 5,000mAh ആണ്. 18W ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു. മികച്ച ക്വാൽകോം സ്നാപ്ഡ്രാഗൺ 4 Gen 1 SoC പ്രോസസർ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
50MPയും, 2MPയും ചേർന്ന റിയർ ക്യാമറ സെറ്റപ്പാണ് ഇതിലുള്ളത്. ഐക്യൂ Z6 Lite 5Gയ്ക്ക് 8MPയുടെ ഫ്രെണ്ട് ക്യാമറയാണ് വരുന്നത്. 6GB RAM + 128GB ഐക്യൂ ഫോൺ നിങ്ങൾക്ക് 12,999 രൂപയിൽ ലഭിക്കും.
ക്വാൽകോം സ്നാപ്ഡ്രാഗൺ 4 Gen 2 SoC പ്രോസറുള്ള ലോ ബജറ്റ് ഫോണാണിത്. 6.79-ഇഞ്ച് 90Hz FHD+ IPS ഡിസ്‌പ്ലേയാണ് പോകോ എം6 പ്രോയ്ക്കുള്ളത്. 5,000mAh ആണ് ബാറ്ററി. 18W ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. ഏകദേശം 2 മണിക്കൂർ സമയത്തിലാണ് ഫുൾ ചാർജിങ് സാധ്യമാകുന്നത്.
Read More: Lakshadweep 5G Update: ലക്ഷദ്വീപിൽ Airtel തുടങ്ങിയത് വെറും 5G അല്ല, അതുക്കും മേലേ!!!
50MPയും, 2MPയും ചേർന്ന ഡ്യുവൽ ക്യാമറ സെറ്റപ്പ് ഇതിലുണ്ട്. സെൽഫി പ്രിയർക്ക് 8MPയുടെ ഫ്രെണ്ട് സെൻസറും പോകോ നൽകുന്നു. 11,000 രൂപ ചെലവാക്കാമെങ്കിൽ പോകോ M6 പ്രോ ഒരു മികച്ച ഓപ്ഷനാണ്. 6GB RAM + 128GB വേരിയന്റിന് 12,679 രൂപ വില വരുന്നു.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile