Moto G84 5G Offer: 50MP പ്രൈമറി OIS ക്യാമറ, മിഡ്-റേഞ്ച് Moto G84 5G ഇതാ ഓഫർ വിലയിൽ വാങ്ങാം

Moto G84 5G Offer: 50MP പ്രൈമറി OIS ക്യാമറ, മിഡ്-റേഞ്ച് Moto G84 5G ഇതാ ഓഫർ വിലയിൽ വാങ്ങാം
HIGHLIGHTS

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മിഡ്-റേഞ്ച് ഫോണാണ് Motorola g84 5G

18,999 രൂപയ്ക്ക് സ്മാർട്ട്ഫോൺ ഇപ്പോൾ വാങ്ങാം

മിഡ് റേഞ്ച് ഫോൺ ഡിസ്കൌണ്ട് വിലയിൽ വാങ്ങാനുള്ള സുവർണാവസരമാണിത്

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മിഡ്-റേഞ്ച് ഫോണാണ് Motorola g84 5G. സെപ്തംബറിലായിരുന്നു ലോഞ്ച്. ഇപ്പോഴിതാ Moto G84 വിലക്കിഴിവിൽ വിൽക്കുന്നു. 12 GB റാമും, 256 GB സ്റ്റോറേജും വരുന്ന മോഡലിന്റെ വിലയാണ് കുറച്ചിരിക്കുന്നത്.

ഫോണിന്റെ പ്രത്യേകതയും വിലക്കിഴിവും എവിടെ നിന്നും വാങ്ങാമെന്നും അറിയാം.

Moto G84 ഓഫർ ഇങ്ങനെ

മോട്ടറോള തങ്ങളുടെ പുതിയ 5G ഫോണിന് 1000 രൂപ വിലക്കിഴിവാണ് നൽകുന്നത്. ബാങ്ക് ഓഫ് ബറോഡ കാർഡിന് 10% ഇൻസ്റ്റന്റ് ഡിസ്കൌണ്ടും വാഗ്ദാനം ചെയ്യുന്നു. കാനറ ബാങ്ക് കാർഡിനും 1,000 രൂപയുടെ കിഴിവ് ലഭിക്കും.

5000 mAh ബാറ്ററിയും Qualcomm ചിപ്സെറ്റും ഉൾപ്പെടുന്ന പവർഫുൾ ഫോണാണിത്. 18,999 രൂപയ്ക്ക് സ്മാർട്ട്ഫോൺ വാങ്ങാം. ലോഞ്ച് ചെയ്ത സമയത്ത് ഫോൺ 19,999 രൂപയ്ക്കായിരുന്നു വിറ്റിരുന്നത്.

ഈ മിഡ് റേഞ്ച് ഫോൺ ഡിസ്കൌണ്ട് വിലയിലും ബാങ്ക് ഓഫറിലും വാങ്ങാനുള്ള സുവർണാവസരമാണിത്. മോട്ടറോളയുടെ ഒഫിഷ്യൽ സൈറ്റിലും ഫ്ലിപ്കാർട്ടിലും ഓഫർ ലഭ്യമാണ്.

Moto G84 ഓഫർ
Moto G84 ഓഫർ

2023ന്റെ കളറായ വിവ മജന്തയിലും മിഡ്നൈറ്റ് ബ്ലൂ നിറത്തിലുമുള്ള ഫോണുകളാണ് ഫ്ലിപ്കാർട്ടിൽ ലഭിക്കുക. ബ്ലൂ മാർഷ്മാലോ, മിഡ്‌നൈറ്റ് ബ്ലൂ, വിവ മജന്ത എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ നിങ്ങൾക്ക് മോട്ടറോള സൈറ്റിൽ നിന്ന് വാങ്ങാം.

Moto G84 സ്പെസിഫിക്കേഷൻ

6.55 ഇഞ്ച് വലിപ്പമുള്ള FHD+ ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 1080×2400 പിക്സൽ റെസല്യൂഷനാണ് സ്ക്രീനിന് വരുന്നത്. OIS സപ്പോർട്ടോടെ 50MPയുടെ മെയിൻ ക്യാമറ ഇതിൽ വരുന്നു. 8MPയുടെ മറ്റൊരു സെൻസർ കൂടി മോട്ടോ ജി84ലുണ്ട്. 16MPയാണ് ഈ മിഡ് റേഞ്ച് ഫോണിന്റെ സെൽഫി ക്യാമറ.

ആൻഡ്രോയിഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണാണിത്. ഇതിനെ ആൻഡ്രോയിഡ് 14-ലേക്ക് അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.

READ MORE: Epic Photography! കണ്ണഞ്ചിപ്പിക്കുന്ന Fresh Google Pixel 8, 8 പ്രോ! ഇന്ത്യക്കാർക്ക് വാങ്ങാനാകുമോ?

5000 mAh ബാറ്ററിയാണ് സ്മാർട്ട്ഫോണിന്റെ പിന്തുണ. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. മിഡ് റേഞ്ച് ഫോണിൽ ഇത്രയും മികച്ച പ്രോസസർ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഇത് ബജറ്റ് നോക്കി വാങ്ങുന്നവർക്ക് നല്ല ഓപ്ഷനാണ്. 30W ഫാസ്റ്റ് ചാർജിങ്ങിനെയും ഇത് സപ്പോർട്ട് ചെയ്യുന്നു. കൂടാതെ, IP54 റേറ്റിങ്ങുള്ള 5G ഫോണാണിത്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo