bumper offer motorola fold phone get excellent discount
Motorola ഫോൾഡ് ഫോൺ വാങ്ങാൻ കാത്തിരുന്നവർക്കുള്ള ഓഫറെത്തി. ഇപ്പോൾ 50000 രൂപയ്ക്ക് താഴെ Motorola razr 50 വാങ്ങാം. ഇതിനായി ആമസോൺ ഗംഭീര ഡിസ്കൌണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഫോണിനാണ് കിഴിവ്. ഇപ്പോൾ സ്മാർട്ഫോൺ 27% കിഴിവിലാണ് വിൽക്കുന്നത്. മോട്ടറോള റേസർ ഫോണിന്റെ യഥാർഥ വില 74,999 രൂപയായിരുന്നു. ഇതിന് 54998 രൂപയാണ് ഓഫറിൽ വില. ഒറ്റയടിക്ക് 20,000 രൂപയാണ് ആമസോൺ വെട്ടിക്കുറച്ചത്.
പോരാഞ്ഞിട്ട് ഗംഭീരമായ ബാങ്ക് ഓഫറും ആമസോൺ നൽകുന്നു. HDFC, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 5000 രൂപയുടെ ഇളവാണ് ലഭിക്കുക. ഇതുകൂടി ഉൾപ്പെടുത്തിയാൽ 49,998 രൂപയ്ക്ക് മോട്ടറോള ഫോൾഡ് ഫോൺ സ്വന്തമാക്കാം.
പലിശയില്ലാതെ ഇഎംഐയിൽ വാങ്ങണമെങ്കിൽ 4,484.09 രൂപയ്ക്ക് ലഭിക്കും. ഫോണിന് തൽക്കാലം എക്സ്ചേഞ്ച് ഓഫറൊന്നും ലഭ്യമല്ല. Buy From Here.
ബീച്ച് സാൻഡ്, കോല ഗ്രേ, സ്പ്രിറ്റ്സ് ഓറഞ്ച് കളറുകളിൽ ഈ സ്മാർട്ഫോൺ ലഭ്യമായിരിക്കും.
6.9 ഇഞ്ച് FHD+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഫോണിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റാണുള്ളത്. ഇതിന് വലിയ 3.63 ഇഞ്ച് കവർ സ്ക്രീനുമുണ്ട്. ഫോണിന്റെ ഡിസ്‌പ്ലേയിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് പ്രൊട്ടക്ഷനുമുണ്ട്.
മീഡിയാടെക് ഡൈമൻസിറ്റി 7300 SoC ആണ് പ്രോസസർ. ആൻഡ്രോയിഡ് 14 ഒഎസിൽ ഫോൺ പ്രവർത്തിക്കുന്നു. 8 ജിബി റാമും 256 ജിബി സ്റ്റോറേജിലുമാണ് ഫോൺ പുറത്തിറക്കിയത്. ഇതിൽ സൈഡ് ഫിംഗർപ്രിന്റ് സെൻസറാണ് സെക്യൂരിറ്റി ഫീച്ചറായി കൊടുത്തിരിക്കുന്നത്.
Also Read: Flipkart Discount: 256GB Motorola Edge ഫോൺ നിങ്ങൾ വിചാരിച്ച വിലയ്ക്ക്!
ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് മോട്ടോ റേസർ 50 ഫോണിലുള്ളത്. 50എംപി പ്രൈമറി ക്യാമറയും 13എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറയുമുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സലിന്റെ സെൻസറും കൊടുത്തിരിക്കുന്നു.
33W വയർഡ് ചാർജിങ്ങും 15W വയർലെസ് ഫാസ്റ്റ് ചാർജിങ്ങും ഫോണിന് സാധിക്കും. ഇതിനായി 4,200mAh ബാറ്ററിയാണ് പായ്ക്ക് ചെയ്തിരിക്കുന്നത്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.