Galaxy AI സപ്പോർട്ടുള്ള Samsung Galaxy S23 Ultra 5G ഗംഭീര ഡിസ്കൌണ്ടിൽ വാങ്ങാം. സാംസങ്ങിന്റെ മുൻനിര സ്മാർട്ഫോണാണിത്. പകുതി വിലയ്ക്കാണ് Amazon ഈ സാംസങ് സ്മാർട്ഫോൺ വിൽക്കുന്നത്.
ഇപ്പോഴിതാ Galaxy S23 Ultra സ്മാർട്ഫോണിന്റെ വില വെട്ടിക്കുറച്ചു. ഈ സ്മാർട്ഫോൺ 1,49,999 രൂപയ്ക്ക് പുറത്തിറക്കിയ പ്രീമിയം ഫോണാണ്. എന്നാലിപ്പോൾ പകുതി വിലയ്ക്ക് വാങ്ങാം.
200MP ക്യാമറയുള്ള മുൻനിര സ്മാർട്ഫോണാണ് സാംസങ് ഗാലക്സി S23 അൾട്രാ. ഇതിന് 1,49,999 രൂപയാണ് വില. എന്നാൽ ആമസോണിൽ ഇപ്പോൾ 72,999 രൂപയ്ക്ക് കിട്ടും. മുമ്പെങ്ങുമില്ലാത്ത തരത്തിൽ 51 ശതമാനം വിലക്കുറവാണ് ഫോണിന് ലഭിക്കുന്നത്.
എന്നാൽ ഫോണിന് ബാങ്ക് ഓഫറുകളൊന്നും ലഭിക്കുന്നില്ല. നോ-കോസ്റ്റ് EMI, എക്സ്ചേഞ്ച് ഡിസ്കൗണ്ടുകൾ ലഭ്യമാണ്. ഇവിടെ നിന്നും വാങ്ങൂ…
6.8 ഇഞ്ച് വലിപ്പമാണ് ഗാലക്സി S23 അൾട്രാ സ്മാർട്ഫോണിനുള്ളത്. ഇതിന്റെ സ്ക്രീനിന് ക്വാഡ്-HD+ ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. ഫോണിന് 120 ഹെർട്‌സ് വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ലഭിക്കുന്നുണ്ട്.
ച്ച്‌ഡിആർ 10+ ടെക്നനോളജിയാണ് ഈ സാംസങ് ഗാലക്സി S23 അൾട്രാ ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ഗാലക്സി എസ്23 അൾട്രാ ഫോണിലെ പ്രോസസർ സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്‌സെറ്റാണ്. കോർണിങ് ഗോറില്ല ഗ്ലാസ് Victus 2 പ്രൊട്ടക്ഷൻ ഫോണിലുണ്ട്.
200MP മെയിൻ ക്യാമറ ഈ സാംസങ് ഗാലക്സി S23 അൾട്രാ ഫോണിലുണ്ട്. ഈ സെൻസർ OIS സപ്പോർട്ടോടെയാണ് വരുന്നത്. സാംസങ് ഗാലക്സി എസ്23 അൾട്രായിൽ 12MP അൾട്രാവൈഡ് സെൻസറുമുണ്ട്. 3x ഒപ്റ്റിക്കൽ സൂമുള്ള 10MP ടെലിഫോട്ടോ സെൻസർ ഇതിൽ നൽകിയിരിക്കുന്നു. ഫോണിൽ 10 മെഗാപിക്സലിന്റെ പെരിസ്കോപ്പ് ടെലിഫോട്ടോ സെൻസറുമുണ്ട്.
Also Read: 48MP+64MP+48MP OnePlus ഫോൾഡ് ഫോണിന്റെ വില 39999 രൂപ കുറച്ചു, വമ്പൻ Deal!
VDIS ടെക്നോളജി ഉപയോഗിക്കുന്ന 8K വീഡിയോ റെക്കോർഡിങ് ഫീച്ചർ ഫോണിലുണ്ട്. ഫ്ലാഗ്ഷിപ്പ് ഫോണിൽ 12MP ഡ്യുവൽ പിക്സൽ ഫ്രണ്ട് ക്യാമറയും ചേർത്തിരിക്കുന്നു. ഇതുകൂടാതെ 5000mAh ബാറ്ററിയാണ് ഗാലക്സി S23 അൾട്രായിലുള്ളത്. ഇത് 45W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു.
ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 5.1-ലാണ് ഇത് പ്രവർത്തിക്കുന്നത്. ഫോൺ ആൻഡ്രോയിഡ് 14ലേക്ക് അപ്ഡേറ്റ് ചെയ്യാനാകും. സാംസങ്ങിന്റെ പേരുകേട്ട ഗാലക്‌സി AI, സർക്കിൾ ടു സെർച്ച് ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.