Redmi 13C Launch: വിൽപ്പന അടുത്ത വാരം, 4G, 5G ഓപ്ഷനുകളിൽ Redmi 13C Budget ഫോണുകൾ ഇന്ത്യയിലെത്തി

Redmi 13C Launch: വിൽപ്പന അടുത്ത വാരം, 4G, 5G ഓപ്ഷനുകളിൽ Redmi 13C Budget ഫോണുകൾ ഇന്ത്യയിലെത്തി
HIGHLIGHTS

അതിശയിപ്പിക്കുന്ന വിലയിൽ 4G, 5G ഫോണുകളുമായി Redmi 13C

7,999 രൂപ മുതലാണ് റെഡ്മി 13സിയുടെ വില ആരംഭിക്കുന്നത്

ഇതിന്റെ ടോപ്പ് വേരിയന്റിന് 13,499 രൂപ വരെ വിലയാകും

ഇന്ത്യയിൽ ആൻഡ്രോയിഡ് ഫോൺ വിപണിയിൽ ജനപ്രിയമായ Redmi തങ്ങളുടെ ഏറ്റവും പുതിയ Budget-friendly 5G ഫോൺ അവതരിപ്പിച്ചു. 5Gയ്ക്കൊപ്പം സമാന ഫീച്ചറുകളോടെ ഒരു 4G ഫോണും റെഡ്മി ഇന്ത്യയിലെത്തിച്ചു. ഡിസംബർ 6ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് വിപണിയിലെത്തിച്ച Redmi 13C ഫോണുകളുടെ വിലയും വിൽപ്പനയും എന്നാണെന്ന് അറിയേണ്ടേ? ഒപ്പം ഫോണിന്റെ ഫീച്ചറുകളും വിശദമായി അറിയാം…

Redmi 13C ഫീച്ചറുകൾ ഇവയെല്ലാം…

7,999 രൂപ മുതലാണ് റെഡ്മി 13സിയുടെ വില ആരംഭിക്കുന്നത്. വില വിശദമായി അറിയുന്നതിന് മുമ്പ് ഫോണിന്റെ ഫീച്ചറുകൾ ഇവിടെ വിശദമാക്കുന്നു. 4G ഇഷ്ടപ്പെടുന്നവർക്കും അതിവേഗ കണക്റ്റിവിറ്റി ആഗ്രഹിക്കുന്ന 5Gക്കാർക്കുമായി 2 ഓപ്ഷനുകളിലാണ് റെഡ്മി 13സി വന്നിട്ടുള്ളത്. ഇതിൽ Redmi 13Cയുടെ 5Gയ്ക്ക് വില 10,000 രൂപ റേഞ്ചിലാണ് ആരംഭിക്കുന്നത്. ക്യാമറയിലും പ്രോസസറിലുമാണ് ഫോണുകൾ വ്യത്യസ്തമാകുന്നത്. സ്റ്റോറേജും ഡിസ്പ്ലേയും ബാറ്ററിയും റെഡ്മി 13സിയുടെ 4ജി, 5ജി ഉപകരണങ്ങളിൽ സമാനമാണ്.

Redmi 13C ഫീച്ചറുകൾ
Redmi 13C ഫീച്ചറുകൾ

Redmi 13C

4G കണക്റ്റിവിറ്റിയിൽ വരുന്ന റെഡ്മി 13സിയ്ക്ക് 6.74 ഇഞ്ച് HD+ ഡിസ്‌പ്ലേയും 90Hz റിഫ്രഷ് റേറ്റും 450 nits പീക്ക് ബ്രൈറ്റ്നെസ്സും വരുന്നു. ഒക്ടാ-കോർ മീഡിയടെക് ഹീലിയോ G85 ചിപ്‌സെറ്റാണ് ഫോണിന് പെർഫോമൻസ് നൽകുന്നത്. 8 ജിബി വെർച്വൽ റാമും 256 ജിബി വരെ സ്റ്റോറേജുമാണ് ഫോണിലുള്ളത്. MIUI 14-ൽ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് 13 ആണ് റെഡ്മി 13സിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Camera: ഫോണിന്റെ പ്രധാന ക്യാമറ 50 എംപിയുടേതാണ്. ഇതിനൊപ്പം 2 എംപി മാക്രോ ലെൻസ് കൂടി ചേർന്ന് ഡ്യുവൽ ക്യാമറ സജ്ജീകരണം നൽകുന്നു. ഫോണിന്റെ ഫ്രെണ്ട് ക്യാമറ ഇതിന്റെ 5ജി സെറ്റിനേക്കാൾ മികച്ചതാണ്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ.

Battery: 18W ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ഈ ബജറ്റ് സ്മാർട്ഫോണിന് നൽകിയിരിക്കുന്നത് 5,000 mAhന്റെ ബാറ്ററിയാണ്.

Redmi 13C 5G

റെഡ്മി തങ്ങളുടെ 4ജി സെറ്റിൽ കൊടുത്തിരിക്കുന്ന അതേ ഡിസ്പ്ലേയും ബാറ്ററിയുമാണ് ഇതിലും ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ റെഡ്മി 13സിയുടെ 5G പതിപ്പിൽ പെർഫോമൻസിന് കരുത്ത് പകരുന്നത് മീഡിയാടെക് ഡൈമൻസിറ്റി 6100+ പ്രോസസറാണ്. 4ജിയിലെ പോലെ ഈ സ്മാർട്ഫോണിലും 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജുമാണുള്ളത്.

Also Read: UPI Scam പെരുകുന്നു! പലതരം യുപിഐ തട്ടിപ്പുകളും നിങ്ങൾ ശ്രദ്ധിക്കേണ്ടതും ഇവയാണ്…

Camera: 4ജി ഡ്യുവൽ ക്യാമറ സെറ്റപ്പിലായിരുന്നെങ്കിൽ, റെഡ്മി 13സിയുടെ 5ജി ഫോൺ ട്രിപ്പിൾ ക്യാമറയിലാണ് വന്നിരിക്കുന്നത്. 50 എംപി പ്രൈമറി സെൻസറും, 2 എംപി മാക്രോ ലെൻസും, 2 മെഗാപിക്സലിന്റെ മറ്റൊരു ക്യാമറയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഫോണിന്റെ ഫ്രെണ്ട് ക്യാമറ 5 മെഗാപിക്സലിന്റേതാണ്.
മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ഫോൺ പുറത്തിറങ്ങിയിട്ടുള്ളത്.

വില എത്ര? വിൽപ്പന എന്ന്?

7,999 മുതലാണ് റെഡ്മി 13സിയുടെ വില ആരംഭിക്കുന്നത്. ഇതിന്റെ ടോപ്പ് വേരിയന്റിന് 13,499 രൂപ വരെ വില വരും.

Redmi ഒഫിഷ്യൽ വീഡിയോ

Redmi 13C price: ലോഞ്ചിന് പിന്നാലെ ഫോണിന്റെ വിവിധ സ്റ്റോറേജുകളും അവയുടെ വിലയും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. റെഡ്മി 13സിയുടെ 4 GB റാമും + 128 GB സ്റ്റോറേജുമുള്ള ഫോണിന് 8,999 രൂപയാണ് വില. 6 GB റാമും 128 GB സ്റ്റോറേജുമുള്ള വേരിയന്റിന് 9,999 രൂപ വില വരും. 8 GB റാമും 256 GB സ്റ്റോറേജുമുള്ള വേരിയന്റിന് 11,499 രൂപയും വില വരും. 11000 രൂപയുടെ ഈ ഫോണാണ് 4G റെഡ്മി ഫോണിലെ ടോപ് വേരിയന്റെന്ന് പറയാം.

സ്റ്റാർഡസ്റ്റ് ബ്ലാക്ക്, സ്റ്റാർഷൈൻ ഗ്രീൻ എന്നീ നിറങ്ങളിലാണ് ഫോൺ വിപണിയിൽ എത്തിയിട്ടുള്ളത്. ഈ മാസം 12 മുതലാണ് ഫോണിന്റെ വിൽപ്പന. ആമസോണിൽ നിന്ന് റെഡ്മി 13സി പർച്ചേസ് ചെയ്യാം.

Redmi 13C 5G price: റെഡ്മിയുടെ ഈ 5G ഫോണിന് 4GB റാമും 128GB സ്റ്റോറേജുമാണ്. വില 10,999 രൂപയാണ്. 6GB റാമും 128GB സ്റ്റോറേജുമുള്ള വേരിയന്റിനാകട്ടെ 12,499 രൂപയും വില വരുന്നു. ഫോണിന്റെ 8GB റാമും 256GB സ്റ്റോറേജുമുള്ള വേരിയന്റിന് 14,499 രൂപയും വിലയാകും.

Read More: 2GB ഡാറ്റയും, 365 ദിവസം വാലിഡിറ്റിയും! തുച്ഛ വിലയ്ക്ക് BSNL ഡാറ്റ വൗച്ചറുകൾ

ഡിസംബർ 16 മുതൽ ഫോൺ ആമസോണിലൂടെയും റീട്ടെയിൽ സ്റ്റോറുകളിലൂടെയും വാങ്ങാം. സ്റ്റാർട്ട്‌ട്രെയിൽ ബ്ലാക്ക്, സ്റ്റാർട്രെയിൽ സിൽവർ, സ്റ്റാർട്രെയിൽ ഗ്രീൻ എന്നീ മനോഹരമായ നിറങ്ങളിലാണ് റെഡ്മി 13സി 5G ലഭ്യമാകുക.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo