digit zero1 awards

Samsung Galaxy Budget Phone Offer: 6000 രൂപ വെട്ടിക്കുറച്ച് സാംസങ് ഗാലക്സി M04, വാങ്ങാൻ ഇതാണ് അവസരം

Samsung Galaxy Budget Phone Offer: 6000 രൂപ വെട്ടിക്കുറച്ച് സാംസങ് ഗാലക്സി M04, വാങ്ങാൻ ഇതാണ് അവസരം

ആൻഡ്രോയിഡ് ഉപയോക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ട ബ്രാൻഡാണ് സാംസങ്. കമ്പനിയുടെ ബജറ്റ്- ഫ്രെണ്ട്ലി Samsung Galaxy M04 പകുതി വിലയ്ക്ക് വാങ്ങാൻ ഒരു അവസരം ലഭിച്ചാൽ നിങ്ങളത് മിസ് ചെയ്യുമോ?

Samsung Galaxy M04
Samsung Galaxy M04 വമ്പൻ വിലക്കിഴിവിൽ

തീർച്ചയായും ഇല്ല… വമ്പൻ ഓഫറിൽ അതും ബാങ്ക് ഓഫറുകളൊന്നും കൂടാതെ ഇത്രയും വിലക്കുറവിൽ ഒരു കിടിലൻ ആൻഡ്രോയിഡ് സെറ്റ് കൈക്കലാക്കാം. 46% വിലക്കിഴിവിലാണ് സാംസങ് ഗാലക്സി M04 വിൽക്കുന്നത്. ഓഫറിനെ കുറിച്ചും, എവിടെ ലഭ്യമാണെന്നതും, ഫോണിന്റെ ഫീച്ചറുകളും ചുവടെ വിശദീകരിക്കുന്നു.

Samsung Galaxy M04 വാങ്ങാൻ നല്ല ഫോണാണോ?

നിങ്ങൾ ഒരു സാധാരണ ആൻഡ്രോയിഡ് ഫോൺ ഉപയോക്താവാണെങ്കിൽ ഇത് മികച്ച ഓപ്ഷനാണ്. പ്രായമായ ബന്ധുക്കൾക്കോ മറ്റ് സമ്മാനിക്കണമെന്ന് പ്ലാനുള്ളവർക്കും ഈ ഓഫർ വിൽപ്പന പ്രയോജനപ്പെടുത്താം.

Samsung Galaxy M04 പ്രധാന ഫീച്ചറുകൾ…

6.6 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണ് സാംസങ് ഗാലക്‌സി M04ന് വരുന്നത്. മീഡിയടെക് ഹീലിയോ പി35 ഒക്ടാ കോർ ആണ് ഫോണിന്റെ പ്രോസസർ. ആൻഡ്രോയിഡ് 12ൽ പ്രവർത്തിക്കുന്ന ഈ സാംസങ് ഫോണിന്റെ ബാറ്ററി 5000mAH ആണ്. ക്യാമറയിൽ വലുതായൊന്നും പ്രതീക്ഷിക്കരുത്.

കൂടുതൽ വായനയ്ക്ക്: BSNL 4G Update: 4G ടവറുകൾ 32 ചെറുഗ്രാമങ്ങളിൽ, അതും ദക്ഷിണേന്ത്യയിൽ!

എങ്കിലും, 13MPയുടെ പ്രൈമറി ക്യാമറയും, 5MPയുടെ സെൽഫി ക്യാമറയും ഈ ആൻഡ്രോയിഡ് ഫോണിൽ ലഭിക്കുന്നു. ഫോണിന് ഒരു വർഷത്തെ വാറണ്ടിയും, ഇൻ-ബോക്‌സ് ആക്‌സസറികൾക്ക് 6 മാസത്തെ വാറണ്ടിയും കമ്പനി നൽകുന്നുണ്ട്.

5,500 രൂപ വിലക്കുറവിൽ സാംസങ് ഗാലക്‌സി M04

നേരത്തെ പറഞ്ഞത് പോലെ 46% വിലക്കുറവാണ് സാംസങ് ഗാലക്‌സി M04ന് പ്രഖ്യാപിച്ചിരിക്കുന്നത്. അതായത്, 11,999 രൂപയിൽ ലഭിക്കുന്ന ഫോണിന് 5,500 രൂപ കിഴിവ് ഉൾപ്പെടുത്തിയിരിക്കുന്നു. ആമസോണിലാണ് ഫോണിന് Discount sale പ്രഖ്യാപിച്ചിരിക്കുന്നത്. ശ്രദ്ധിക്കുക, 4GB RAM + 64GB സ്റ്റോറേജും വരുന്ന സാംസങ് ഫോണിനാണ് 46 ശതമാനം വില വെട്ടിക്കുറച്ചിരിക്കുന്നത്. ഇതിന് ഇപ്പോൾ വില വെറും 6,499 രൂപയാണ്.

ഓഫറിൽ വാങ്ങാൻ…. ഇവിടെ ക്ലിക്ക് ചെയ്യൂ…

സാംസങ് ഗാലക്‌സി M04 മറ്റൊരു ഓഫർ

6000 രൂപയ്ക്കും സാംസങ്ങിന്റെ ഇതേ മോഡലിന് ഓഫറുണ്ട്. അതായത്, 13,499 രൂപ വില വരുന്ന സാംസങ് ഗാലക്‌സി M04ന്റെ 4GB RAM + 128GB സ്റ്റോറേജിന് ഇപ്പോൾ വിലക്കിഴിവുണ്ട്. ആമസോണിൽ ഈ ഫോണിന് വെറും 7,499 രൂപയാണ് വില.

6000 രൂപ വിലക്കുറവിൽ വാങ്ങാൻ…. ഇവിടെ ക്ലിക്ക് ചെയ്യൂ…

ഇതുകൂടാതെ, 7050 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ഫോണിന് ലഭിക്കുന്നു. ICICI ബാങ്ക് കാർഡുകൾക്കും പതിവുപോലുള്ള ഓഫറുകൾ ആമസോൺ നൽകുന്നുണ്ട്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo