Nokia G42 5G Discount Sale: സാധാരണക്കാർക്കുള്ള നോക്കിയ ഫോണിന് ഇതാ ഓഫർ സെയിൽ

Updated on 06-Oct-2023
HIGHLIGHTS

25% വിലക്കുറവിലാണ് നോക്കിയ ജി42 വിൽക്കുന്നത്

വളരെ കുറഞ്ഞ വിലയിൽ Nokia G42 5G വാങ്ങാം

11GB RAMഉം 128GB സ്റ്റോറേജും വരുന്ന നോക്കിയ ഫോണിനാണ് ഓഫർ

അടുത്തിടെ വിപണിശ്രദ്ധ നേടിയ ബജറ്റ്- ഫ്രണ്ട്ലി സ്മാർട്ഫോണാണ് Nokia G42 5G.അത്യാകർഷകമായ ഫീച്ചറുകളോടെ വരുന്ന നോക്കിയ ഫോണിന് ഇപ്പോഴിതാ ഒരു ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് Amazon.

ആമസോണിൽ 25% വിലക്കുറവിലാണ് നോക്കിയ G42 വിൽക്കുന്നത്. സാധാരണക്കാരന്, വളരെ കുറഞ്ഞ വിലയിൽ പർച്ചേസ് ചെയ്യാവുന്ന നോക്കിയ G42വിന് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഓഫറിനെ കുറിച്ച് വിശദമായി അറിയാം. ഒപ്പം നിങ്ങൾ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ ഈ ഫോണിൽ ലഭ്യമാണോ എന്നും പരിശോധിക്കാം.

Nokia G42വിന് ഇതാ ഓഫർ സെയിൽ

വരാനിരിക്കുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നോക്കിയ G42 5G വൻവിലക്കിഴിവിൽ വാങ്ങാവുന്നതാണ്. ഈ വരുന്ന ഞായറാഴ്ച, ഒക്ടോബർ 8നാണ് ആമസോണിൽ GIF Sale ആരംഭിക്കുന്നത്. നിലവിൽ ഫോണിന് ആമസോൺ കിക്ക്സ്റ്റാർട്ടർ ഡീൽ നൽകുന്നുണ്ട്. അതായത്, ലോഞ്ച് ചെയ്ത സമയത്ത് 12,599 രൂപ വിലയുണ്ടായിരുന്ന ഫോണിന് ഇപ്പോൾ Amazon offerൽ 11,999 രൂപയാണ് വില.

Also Read: Oneplus Red Colour in India: ചുവന്ന Oneplus ഫോണിനെ വരും ദിവസങ്ങളിൽ പ്രതീക്ഷിച്ചോളൂ…

11GB RAMഉം 128GB സ്റ്റോറേജും വരുന്ന നോക്കിയ ഫോണിനാണ് ഓഫർ ലഭ്യമായിട്ടുള്ളത്. SBI ക്രെഡിറ്റ് കാർഡ്, ICICI ബാങ്ക് ക്രെഡിറ്റ് കാർഡ് എന്നീ ബാങ്ക് ഓഫറുകളും ആമസോൺ ഉൾപ്പെടുത്തിയിരിക്കുന്നു. ഇവ കൂടി ചേർന്നാൽ ഇനിയും വിലക്കുറവിൽ നോക്കിയ ജി42 പർച്ചേസ് ചെയ്യാം. ഇനി എക്സ്ചേഞ്ച് ഓഫറുകളിലൂടെ ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നെങ്കിൽ 11,250 രൂപയുടെ കിഴിവ് വരെ നേടാം. ഓർക്കുക, പഴയ ഫോണിന്റെ മോഡലും പിൻകോഡും അനുസരിച്ച് ഇതിൽ വ്യത്യാസം വരും.

Nokia G42 5Gയ്ക്ക് ഇതാ കിടിലൻ ഓഫർ…

Nokia G42 ശരിക്കും സ്മാർട്ടാണോ?

720×1612 പിക്സൽ റെസല്യൂഷനും 6.56 ഇഞ്ച് HD+ ഡിസ്പ്ലേയുമാണ് നോക്കിയ G42 5Gയിൽ വരുന്നത്. 90Hz റിഫ്രഷ് റേറ്റ് നോക്കിയ ഡിസ്‌പ്ലേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480+ ചിപ്‌സെറ്റാണ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ആൻഡ്രോയിഡ് 13 ആണ് ഓപ്പറേറ്റിങ് സിസ്റ്റം.

50 മെഗാപിക്സൽ മെയിൻ ക്യാമറയും, 2 മെഗാപിക്സൽ ഡെപ്ത് സെൻസറും, 2 മെഗാപിക്സൽ മാക്രോ ലെൻസും അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോണിലുള്ളത്. 8MPയുടെ സെൽഫി ക്യാമറയും വരുന്നതിനാൽ സാധാരണ ആവശ്യങ്ങൾക്ക് ഈ നോക്കിയ ഫോൺ ധാരാളം.

ഫോൺ വാങ്ങുന്നവർ പരിശോധിക്കുന്ന മറ്റൊരു ഫീച്ചറാണ് ബാറ്ററിയും ചാർജിങ് കപ്പാസിറ്റിയും. 20W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന നോക്കിയ ജി42 5Gയിൽ 5000mAh ബാറ്ററിയും വരുന്നു. ഇത് തീർച്ചയായും ദീർഘകാല പെർഫോമൻസ് ഉറപ്പുനൽകുന്നു.

ഇതിന് പുറമെ, വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കുന്നതിനാൽ IP52 റേറ്റിങ്ങും വളരെ മികച്ചതാണ്. 2 വർഷത്തെ OS അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളുമാണ് നോക്കിയ G42ൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :