13+2 എംപി ഡ്യൂവൽ ക്യാമറയിൽ iVoomi ഐ2 എത്തി ,വില 7,499 രൂപ
3ഡി മിറർ ഫിനിഷ് ബാക്ക് പാനലിൽ iVoomi ബഡ്ജറ്റ് ഫോണുകൾ
iVoomiയുടെ പുതിയ മോഡലുകളിൽ ഒന്നാണ് iVoomi ഐ2 .ബഡ്ജറ്റ് സ്മാർട്ട് ഫോണുകളുടെ കൂട്ടത്തിലേക്കു പുതിയ മോഡലുകളുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ iVoomi .ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ പിൻ ക്യാമറകൾ കൂടാതെ ഇതിന്റെ ഡിസൈൻ തന്നെയാണ് .3ഡി മിറർ ഫിനിഷ് ബാക്ക് പാനൽ ആണ് ഇതിനു നൽകിയിരിക്കുന്നത് .കൂടുതൽ സവിശേഷതകൾ മനസ്സിലാക്കാം .
ഉടൻ വിപണിയിൽ പുറത്തിറക്കുന്ന iVoomiയുടെ ഒരു മോഡലാണ് iVoomi ഐ2.ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് നോക്കാവുന്ന ഒരു സ്മാർട്ട് ഫോൺ തന്നെയാണിത് .ഒരു പാട് തരത്തിലുള്ള ടെസ്റ്റുകൾ കഴിഞ്ഞാണ് ഇത് വിപണിയിൽ എത്തുന്നത് .Air Quality ൽ ആണ് ഇത് പുറത്തിറങ്ങുന്നത് .
ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5.45 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .കൂടാതെ 18:9 ഡിസ്പ്ലേ റെഷിയോയിൽ iVoomi പുറത്തിറക്കുന്ന ആദ്യത്തെ സ്മാർട്ട് ഫോൺ കൂടിയാണിത് .കൂടാതെ ഇതിന്റെ ഡിസൈൻ 3D മിറർ ഫിനിഷ് ബാക്ക് പാനൽ ആണ് .സ്റ്റൈലിഷ് രൂപകൽപയിലാണ് പുറത്തിറക്കിയിരിക്കുന്നത് .ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോണിനുവേണ്ട എല്ലാംതന്നെ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .
കൂടാതെ 3ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .1.5GHz MediaTek MT6739 SoC പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .13+2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഇതിനു നൽകിയിരിക്കുന്നത് .
കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫ് ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .ഈ സ്മാർട്ട് ഫോൺ നിങ്ങൾക്ക് Bronze Gold, Olive Black കൂടാതെ Indigo Blue എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4G VoLTE കൂടാതെ ഫേസ് അൺലോക്കിങ് എന്നി സവിശേഷതകളോടെയാണ് പുറത്തിറങ്ങുന്നത് .
ഡ്യൂവൽ 4G VoLTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ വിപണിയിലെ വിലവരുന്നത് 7,499 രൂപയാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക