രാജ്യത്ത് Mobile Phones, അനുബന്ധ ഉപകരണങ്ങൾക്ക് വില കുറയും. Union Budget-ൽ മൊബൈൽ ഫോൺ, ചാർജർ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി കുറച്ചു. മൂന്നാം മോദി സർക്കാരിന്റെ ആദ്യബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. രാവിലെ 11 മണിയ്ക്ക് പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ചു.
സ്മാർട്ട്ഫോണുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 15% ആയി കുറച്ചു. ഇങ്ങനെ ഇന്ത്യയുടെ ആഭ്യന്തര ഉൽപ്പാദന ശേഷിയെ പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്ര നീക്കം. ഏതൊരാൾക്കും സ്മാർട്ഫോൺ വാങ്ങാനാകുന്ന സാഹചര്യം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. അതുപോലെ ഇന്ത്യയിലെ മൊബൈൽ ഫോൺ വ്യവസായത്തെയും പ്രോത്സാഹിപ്പിക്കുന്നതിന് ഇത് സഹായിക്കും.
മേക്ക് ഇൻ ഇന്ത്യ പോലെ സ്മാർട്ഫോൺ നിർമാണത്തിൽ ഇന്ത്യയെ ആഗോള ഹബ്ബായി മാറ്റും. ഇതിനായി ആഗോള നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും പ്രാദേശിക വിപണിയെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. സ്മാർട്ഫോണുകളുടെ കസ്റ്റംസ് തീരുവ കുറച്ചത് ഇതിന് സഹായിക്കും.
മൊബൈൽ ഫോൺ ഇറക്കുമതി തീരുവ 15 ശതമാനം കുറച്ചു. അതിനാൽ മൊബൈൽ ഫോണുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വില കുറയും.
മൊബൈലുകൾ, ചാർജുകൾ, മൊബൈൽ പിസിബിഎ എന്നിവയിലെ ബിസിഡി കുറയ്ക്കാനാണ് നിർദേശം. ഇതിലൂടെ കീശയിലൊതുങ്ങുന്ന 5G സ്മാർട്ട്‌ഫോണുകൾ നിർമിക്കാനും വിൽക്കാനും സാധിക്കും.
Read More: New Oppo 5G പ്രോ മോഡലിന്റെ വിൽപ്പന തുടങ്ങി, ആദ്യ സെയിലിൽ 3500 രൂപ Discount
5G സ്മാർട്ട്‌ഫോണുകളുടെ കസ്റ്റംസ് തീരുവ 15% ആയി കുറയ്ക്കാൻ തീരുമാനിച്ചു. 15,000 രൂപ വില വരുന്ന 5G സ്മാർട്ട്‌ഫോണുകൾക്ക് ഇനിയും വില കുറയും.
സ്വർണം, വെള്ളിയുടെ വില കുറയും. പ്ലാറ്റിനത്തിന് 6.4 ശതമാനമാക്കി കുറച്ചിട്ടുണ്ട്. വസ്ത്രങ്ങൾക്കും, തുകൽ ഉത്പന്നങ്ങൾക്കും വില കുറയും. 20 ധാതുക്കൾക്കും കസ്റ്റംസ് ഡ്യൂട്ടി കുറച്ചു. കാൻസർ മരുന്നുകളുടെ വിലയിലും നികുതി ഒഴിവാക്കിയിട്ടുണ്ട്. മൂന്ന് കാൻസർ മരുന്നുകൾക്ക് കസ്റ്റംസ് ഡ്യൂട്ടി ഉണ്ടാകില്ല. എന്നാൽ പരിസ്ഥിതി സൌഹാർദ്ദ ലക്ഷ്യത്തിന് വേണ്ടി പ്ലാസ്റ്റിക്കിന് വില കൂട്ടി.