2 TB വരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി സ്റ്റോറെജുമ്മായി “ബ്ലാക്ക്ബെറി DTEK50 “

Updated on 27-Jul-2016
HIGHLIGHTS

ബ്ലാക്ക് ബെറിയുടെ പുതിയ സ്മാർട്ട് ഫോൺ "DTEK50"

ഒരു നീണ്ട ഇടവേളക്ക് ശേഷം ബ്ലാക്ക് ബെറി വീണ്ടു തിരിച്ചെത്തുന്നു .ഇത്തവണ മികച്ച സവിശേഷതകളോടെയാണ് ബ്ലാക്ക് ബെറി എത്തിയിരിക്കുന്നത് .ബ്ലാക്ക് ബെറിയുടെ തന്നെ പുതിയ മോഡലായ DTEK50 ആണ് വിപണിയും കാത്തിരിക്കുന്നത് .ഇന്ത്യൻ വിപണിയിൽ ബ്ലാക്ക് ബെറിയുടെ വിപണി കുത്തനെ താഴാനുള്ള കാരണം അതിന്റെ വില തന്നെ ആയിരുന്നു .ഇത്തവണയും 20000 രൂപയുടെ സ്മാർട്ട് ഫോണുമായിട്ടാണ് ബ്ലാക്ക് ബെറി എത്തുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .

ബ്ലാക്ക് ബെറിയുടെ ഏറ്റവും പുതിയ സംരംഭം ആണ് ബ്ലാക്ക് ബെറി DTEK50 എന്ന മോഡൽ .5.2 ഇഞ്ച് മികച്ച ഡിസ്പ്ലേ ആണ് ഇതിനു നൽകിയിരിക്കുന്നത് .Android 6.0 മാർഷ്മല്ലോയിലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .Qualcomm Snapdragon 617 ലാണ് ഇതിന്റെ പ്രോസസ്സർ പ്രവർത്തിക്കുന്നത് .3 ജിബിയുടെ മികച്ച റാം ,16 ജിബിയുടെ മെമ്മറി സപ്പോർട്ട് എന്നിവ ഇതിന്റെ മികച്ച സവിശേഷതകളാണ് .2TBവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കാം എന്നതാണ് ഈ സ്മാർട്ട് ഫോണിന്റെ ഏറ്റവും വലിയ സവിശേഷത .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ഇതിനു മികച്ച പിന്തുണ നൽകും എന്നുതന്നെ കരുതാം .പക്ഷെ ഇതിന്റെ വില എന്ന് പറയുന്നത് ഇന്ത്യൻ വിപണിയിൽ ഏകദേശം 20000 രൂപയ്ക്ക് അടുത്ത് വരും .അതുകൊണ്ടു തന്നെ ഇന്ത്യൻ വിപണിയിൽ എത്രമാത്രം വിജയം കൈവരിക്കും എന്ന കാര്യത്തിൽ സംശയം തന്നെയാണ് .ഈ വർഷം അവസാനത്തോടെ ബ്ലാക്ക് ബെറി തിരിച്ചു വരുമെന്നാണ് സൂചന .

 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :