ഷവോമിയുടെ ഏറ്റവും പുതിയ ഗെയിമിങ്ങിനു മുൻഗണന നൽകികൊണ്ട് പുറത്തിറക്കുന്ന സ്മാർട്ട് ഫോൺ ആണ് ഷവോമി Black Shark മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ ആന്തരിക സവിശേഷതകളുമാണ് .കൂടാതെ സ്റ്റൈലിഷ് രൂപകൽപ്പനയും ഇതിൽ എടുത്തു പറയേണ്ടിയിരിക്കുന്നു .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .
5.99 ഇഞ്ചിന്റെ IPS LCD ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് .കൂടാതെ 1080 x 2160 പിക്സൽ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസസറിനെ കുറിച്ച് പറയുകയാണെങ്കിൽ Qualcomm SDM845 Snapdragon 845 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനംകൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .6ജിബിയുടെ റാംമ്മിലും & 8 ജിബിയുടെ റാംമ്മിലും .
6ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണുള്ളത് .ഡ്യൂവൽ പിൻ ക്യാമറയാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും ( ഡ്യൂവൽ LED ഫ്‌ളാഷോടുകൂടിയ )കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഇതിനു നൽകിയിരിക്കുന്നത് .
4000 mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .8 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങുന്ന മോഡലുകൾ ബ്ലാക്ക് ,ഗ്രേ ,ബ്ലൂ എന്നി നിറങ്ങളിൽ ലഭിക്കുന്നതാണ് .ഗെയിമിങ്ങിനു മുൻഗണന നൽകികൊണ്ട് പുറത്തിറക്കുന്ന ഷവോമിയുടെ പുതിയ മോഡലുകളാണിത് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ഏകദേശം 35000 രൂപയ്ക്ക് അടുത്ത് വരും എന്നാണ് സൂചനകൾ .ഉടൻ തന്നെ ഇത് ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .ഷവോമിയുടെ റെഡ്മി 6 പ്രൊ ഫോണുകൾക്ക് പിന്നാലെയാണ് ബ്ലാക്ക് ഷാർക്ക് ഫോണുകൾ പുറത്തിറക്കുന്നത് .