Black Friday Sale: വേട്ടയ്യനിലെ Samsung Flip Phone 20000 രൂപ വിലക്കുറവിൽ!
വേട്ടയ്യൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം Rajnikanth Flip Phone എന്ന് പേരെടുത്തു
Samsung Galaxy Z Flip 6 എന്ന മോഡലാണ് വേട്ടയ്യനിൽ തലൈവ ഉപയോഗിച്ചത്
ബ്ലാക്ക് ഫ്രൈഡേ സെയിലിനോട് അനുബന്ധിച്ച് ഈ ഫോൺ ഓഫറിൽ വാങ്ങാം
Black Friday Sale പ്രമാണിച്ച് Samsung Flip Phone വിലക്കുറവിൽ വാങ്ങാം. വേട്ടയ്യൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഇത് Rajnikanth Flip Phone എന്ന് പേരെടുത്തിരുന്നു. ചിത്രത്തിൽ രജനികാന്തിന്റെ സ്റ്റൈലിന് പറ്റിയ സൂപ്പർസ്റ്റൈൽ ഫോണായിരുന്നു ഇത്. Samsung Galaxy Z Flip 6 എന്ന മോഡലാണ് വേട്ടയ്യനിൽ തലൈവ ഉപയോഗിച്ചത്.
ഇപ്പോഴിതാ ബ്ലാക്ക് ഫ്രൈഡേ സെയിലിനോട് അനുബന്ധിച്ച് ഫോൺ ഓഫറിൽ വാങ്ങാം. 1,09, 999 രൂപയ്ക്കാണ് ഫോൺ ലോഞ്ച് ചെയ്തത്. എന്നാൽ ഫോണിന്റെ വിപണി വിലയിൽ നിന്ന് 20000 രൂപ വിലക്കുറവ് ഓഫറിൽ ലഭിക്കുന്നു. ഫ്ലിപ്കാർട്ടിൽ നവംബർ 29 വരെ മാത്രമാണ് ബ്ലാക്ക് ഫ്രഡേ സെയിലുള്ളത്. മാത്രമല്ല ഫോണിന്റെ ഡിമാൻഡ് വലുതായതിനാൽ ഗംഭീര വിൽപ്പനയാണ് ഫ്ലിപ് ഫോണിന് നടക്കുന്നത്.
Samsung Flip Phone ഓഫർ
ഗാലക്സി Z Flip6 ഫോണിന് ഇപ്പോൾ ലഭിക്കുന്നത് ഏറ്റവും മികച്ച ഡീലാണ്. പ്രത്യേകിച്ച് ശക്തവും പ്രീമിയവുമായ ഒരു ഫ്ലിപ്പ്-സ്റ്റൈൽ ഫോൾഡബിൾ ഫോൺ അന്വേഷിക്കുന്നവർക്ക്. ഈ സ്മാർട്ഫോൺ സോളിഡ് ആൻഡ്രോയിഡ് ഫ്ലാഗ്ഷിപ്പ് പരിഗണിക്കുന്നവർക്കുള്ള ഓപ്ഷനാണ്.
ഗാലക്സി എഐ സപ്പോർട്ടുള്ള ഫ്ലിപ് ഫോണിന് ഇപ്പോൾ വില 89,999 രൂപയാണ്. മിന്റ്, ബ്ലൂ നിറങ്ങളിൽ ഫോൺ ലഭിക്കും. 80,000 രൂപയ്ക്ക് ഫോൺ അന്വേഷിക്കുന്നവർക്ക് നല്ല ഒന്നാന്തരം ഫ്ലിപ് ഫോൺ തന്നെ സ്വന്തമാക്കാം.
ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡിലൂടെ 5% അൺലിമിറ്റഡ് ക്യാഷ്ബാക്ക് നേടാം. ഇഎംഐ ഓഫറിൽ വാങ്ങുന്നവർക്ക് 3,750 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭിക്കുന്നു. വാങ്ങാൻ താൽപ്പര്യമുള്ളവർക്ക്, ഇവിടെ നിന്നും പർച്ചേസ് ചെയ്യാം.
Samsung Galaxy Z Flip 6: സ്പെസിഫിക്കേഷൻ
ഫോണിന് 3.4 ഇഞ്ച് Super AMOLED സ്ക്രീനാണുള്ളത്. ഇതിന് കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് 2 പ്രൊട്ടക്ഷനുമുണ്ട്. ഫോൺ നിർമിച്ചിരിക്കുന്നത് ആർമർ അലൂമിനിയം ഫ്രെയിമിലാണ്.
Also Read: Realme GT 7 Pro: ഇന്ത്യയിൽ ഇതാദ്യം! Snapdragon 8 Gen Elite പ്രോസസറുമായി ഒന്നാന്തരം ഫോൺ
ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 Gen 3 ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അതിനാൽ പെർഫോമൻസിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കണ്ട. ഇതിൽ 50MP വൈഡ് ക്യാമറയും, 12MP അൾട്രാ-വൈഡ് ക്യാമറയുമാണുള്ളത്.
ഗാലക്സി എഐ സപ്പോർട്ട് ചെയ്യുന്ന സ്മാർട്ഫോണാണിത്. ഫോൺ വാൾപേപ്പർ സമയത്തിന് അനുസരിച്ച് തനിയെ മാറും. ഇതിനായി ഫോട്ടോ ആമ്പിയന്റ് ഓപ്ഷനെ ഗാലക്സി എഐ പ്രയോജനപ്പെടുത്തുന്നു. ഫ്ലെക്സ് മോഡ്, എഐ- പവേർഡ് ക്യാമറ തുടങ്ങിയ ഓപ്ഷനും ഫോണിലുണ്ട്. IP48 റേറ്റിങ്ങുള്ള പ്രീമിയം ഫോണാണ് ഗാലക്സി Z Flip 6.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile