8000 രൂപയ്ക്ക് താഴെ Infinix Smart 8 Plus ഇപ്പോൾ വാങ്ങാം. എത്ര ഉപയോഗിച്ചാലും തീരാത്ത ബാറ്ററിയുള്ള ഫോൺ അന്വേഷിക്കുന്നവർക്ക് ഇത് ബെസ്റ്റ് ഓപ്ഷനാണ്. പടുകൂറ്റൻ ബാറ്ററി മാത്രമല്ല, 50MP ക്യാമറയും ഈ Infinix സ്മാർട് ഫോണിലുണ്ട്. താങ്ങാനാവുന്ന വിലയിൽ വലിയ ബാറ്ററി ഫോൺ വാങ്ങാമെന്നതാണ് നേട്ടം.
ഫ്ലിപ്കാർട്ടിലാണ് ഇൻഫിനിക്സ് Smart 8 Plus-ന് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. വിലയ്ക്ക് അനുസരിച്ചുള്ള ഫീച്ചറുകൾ ഈ സ്മാർട്ഫോണിലുണ്ട്. ഫോണിനായി 10,000 രൂപ കരുതി വച്ചിരിക്കുന്നവർക്ക് ഇത് മികച്ച ചോയിസാണ്.
4GB റാമും 128GB സ്റ്റോറേജുമുള്ള സ്മാർട്ഫോണിനാണ് ഫ്ലിപ്കാർട്ട് ഓഫർ. മൂന്ന് കളർ വേരിയന്റുകൾക്കും ഒരുപോലത്തെ കിഴിവ് തന്നെയാണുള്ളത്. ഇൻസ്റ്റന്റ് ഡിസ്കൌണ്ടായി 2200 രൂപയാണ് കുറച്ചിരിക്കുന്നത്. ഇങ്ങനെ ഫോൺ 7,799 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു.
ഇതിന് പുറമെ ബാങ്ക് ഓഫറുകളും ലഭ്യമാണ്. എസ്ബിഐ കാർഡിലൂടെ 1250 രൂപയുടെ കിഴിവ് നേടാം. നോൺ ഇഎംഐ ട്രാൻസാക്ഷന് SBI കസ്റ്റമേഴ്സിന് 750 രൂപ കിഴിവുണ്ട്. ഇങ്ങനെ 7000 രൂപയ്ക്ക് അകത്ത് ഫോൺ പർച്ചേസ് ചെയ്യാനാകും. ഇൻഫിനിക്സ് സ്മാർട് 8 പ്ലസ് വാങ്ങാനുള്ള ലിങ്ക്, ഇവിടെ നിന്നും വാങ്ങൂ…
6.6 ഇഞ്ച് HD+ ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഈ സ്മാർട്ഫോണിൽ 90 Hz റിഫ്രഷ് റേറ്റുള്ള സ്ക്രീനുണ്ട്. 500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസാണ് നൽകിയിരിക്കുന്നത്.
സ്മാർട്ട്‌ഫോണിന് പിന്നിൽ 50 മെഗാപിക്സൽ പ്രൈമറി ക്യാമറയുണ്ട്. ഇത് എൽഇഡി ഫ്ലാഷോടുകൂടിയ ക്യാമറയാണ്. സെൽഫികൾക്കായി 8MP ക്യാമറയുമുണ്ട്.
Also Read: Xiaomi 15: ലോകത്തിലെ First Snapdragon 8 എലൈറ്റ് ഫോണെത്തി, Flagship ആണെങ്കിലും വില കഠിനമല്ല…
ഫോൺ ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള XOS 13 വേർഷനാണ്. ഇതിലെ ബാറ്ററിയാണ് എടുത്തു പറയേണ്ട സവിശേഷത. 6000mAh ബാറ്ററിയാണ് ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. ഇത് 18W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു.
മൂന്ന് കളർ ഓപ്ഷനുകളിലാണ് ഫോൺ വരുന്നത്. ഗാലക്സി വൈറ്റ്, ഷൈനി ഗോൾഡ്, ടിമ്പർ ബ്ലാക്ക് നിറങ്ങളിൽ ഇത് ലഭ്യമാണ്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.