എന്ത് Pro Max-ന്റെ വില വെട്ടിക്കുറച്ചോ? iPhone 15 മുന്തിയ ഫോൺ വാങ്ങാൻ നല്ല Best സമയമിതാണ്

Updated on 30-Sep-2024
HIGHLIGHTS

iPhone 15 Pro Max നിങ്ങൾക്ക് വമ്പൻ വിലക്കിഴിവിൽ വാങ്ങാം

256GB സ്റ്റോറേജിനും 512GB, 1TB സ്റ്റോറേജിനും ഓഫറുണ്ട്

ഫ്ലിപ്കാർട്ടിലെ ബിഗ് ബില്യൺ സെയിലിലൂടെ നിങ്ങൾക്ക് ഓഫർ സ്വന്തമാക്കാം

iPhone 15 Pro Max നിങ്ങൾക്ക് വമ്പൻ വിലക്കിഴിവിൽ വാങ്ങാം. ട്രിപ്പിൾ ക്യാമറയും പ്രീമിയം ഫീച്ചറുകളുമുള്ള സ്മാർട്ഫോണാണിത്. ഐഫോൺ 16 വരുന്നതിന് മുമ്പുള്ള ഏറ്റവും മുന്തിയ ഐഫോണെന്ന് പറയാം. ഇപ്പോഴും ഐഫോൺ 15 പ്രോ മാക്സിന്റെ ഡിമാൻഡ് ഇടിഞ്ഞിട്ടില്ല.

ഫ്ലിപ്കാർട്ടിലെ ബിഗ് ബില്യൺ സെയിലിലൂടെ നിങ്ങൾക്ക് ഓഫർ സ്വന്തമാക്കാം. 256GB സ്റ്റോറേജിനും 512GB, 1TB സ്റ്റോറേജിനും ഓഫറുണ്ട്. എന്നാൽ ഗംഭീര വിലക്കിഴിവ് ഉയർന്ന സ്റ്റോറേജുകൾക്കാണ്. Big Billion Days സെയിലിനെ കുറിച്ചും പ്രോ മാക്സ് ഫീച്ചറുകളും നോക്കാം.

iPhone 15 പ്രോ മാക്സ് ഫീച്ചറുകൾ

iPhone 15 Pro Max വിലക്കിഴിവ്

6.7 ഇഞ്ച് ഡിസ്‌പ്ലേയാണ് സ്മാർട്ഫോണിനുള്ളത്. ഇത് 2796×1290 പിക്‌സൽ റെസല്യൂഷനുള്ള ഫോണാണ്. 460 പിപിഐ പിക്‌സൽ സാന്ദ്രതയും ഐഫോൺ 16 പ്രോ മാക്സ് ഡിസ്പ്ലേയ്ക്കുണ്ട്.

ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് ഐഫോൺ 16 പ്രോ മാക്സിലുള്ളത്. ഇതിൽ 48 എംപി പ്രൈമറി ക്യാമറയും നൽകിയിരിക്കുന്നു. ഫോണിലുള്ളത് 12MP അൾട്രാ വൈഡ് ലെൻസാണ്. 12 എംപി ടെലിഫോട്ടോ ക്യാമറയും ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12MP ക്യാമറ ഉപയോഗിക്കാം.

പൊടി, ജല പ്രതിരോധത്തിന് ഫോണിൽ IP68 റേറ്റിംഗ് നൽകിയിരിക്കുന്നു. ഹെക്‌സാ കോർ Apple A17 ബയോണിക് പ്രോസസറാണ് ഫോണിലുള്ളത്. ഇതിൽ 4441 mAh ബാറ്ററിയും ഉൾപ്പെടുത്തിയിട്ടുണ്ട്. iOS 17-ൽ പ്രവർത്തിക്കുന്ന ഫോണാണിത്.

നേരത്തെ പറഞ്ഞത് പോലെ ഐഫോൺ 16 മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണുള്ളത്. 256GB, 512GB, 1TB എന്നിവയാണ് വേരിയന്റുകൾ. കണക്റ്റിവിറ്റിക്കായി 5G, 4G, Wi-Fi സപ്പോർട്ടുണ്ട്. കൂടാതെ ഇത് Bluetooth, NFC എന്നിവയെയും പിന്തുണയ്ക്കുന്നു.

ആക്‌സിലറോമീറ്റർ, ഗൈറോ, പ്രോക്‌സിമിറ്റി സെൻസർ തുടങ്ങിയ വിവിധ സെൻസറുകൾ ഇതിലുണ്ട്. ഫേസ് ഐഡി ഫീച്ചറും 15 സീരീസിലെ മുന്തിയ സ്മാർട്ഫോണിൽ ലഭിക്കുന്നതാണ്.

Read More: Best 5G Phone Deals: 2000 രൂപ വരെ കൂപ്പൺ ഡിസ്കൗണ്ട്! 20,000 രൂപയ്ക്ക് താഴെ വാങ്ങാം 5G ഫോണുകൾ

iPhone 15 Pro Max ഓഫർ

512GB ഇപ്പോൾ വെറും 1,26,999 രൂപ മാത്രമാണ് ചെലവാകുന്നത്. 27901 രൂപയുടെ കിഴിവാണ് ഫോണിനിപ്പോൾ ലഭിക്കുന്നത്. HDFC ബാങ്ക് കാർഡിലൂടെ 750 രൂപയുടെ ഇളവും നേടാം. വാങ്ങാനുള്ള ലിങ്ക്.

1TB സ്റ്റോറേജുള്ള ഐഫോൺ 15 പ്രോ മാക്സിനും ഓഫറുണ്ട്. ഇതിന് 22 ശതമാനം വരെ വിലക്കിഴിവാണ് ഫ്ലിപ്കാർട്ടിൽ ലഭിക്കുന്നത്. അതായത് 512ജിബിയേക്കാൾ 10000 രൂപ കൂടി അധികം കിഴിവുണ്ട്. 39901 രൂപയാണ് 1TB സ്റ്റോറേജിന്റെ വിലയിൽ കുറച്ചിട്ടുള്ളത്. ഇങ്ങനെ ഐഫോൺ 15 പ്രോ മാക്സിന്റെ ഉയർന്ന സ്റ്റോറേജ് 1,34,999 രൂപയ്ക്ക് ലഭിക്കും. 1TB ഐഫോൺ 15 പ്രോ മാക്സ് ലിങ്ക്.

ഏറ്റവും കുറഞ്ഞ വേരിയന്റിന് ഫ്ലിപ്കാർട്ടിലെ വില 1,21,999 രൂപയാണ്. ഇവയ്ക്കും 750 രൂപയുടെ ബാങ്ക് ഓഫറുണ്ട്. ഇഎംഐ വഴി വാങ്ങുകയാണെങ്കിൽ 1250 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടാണ് നൽകുന്നത്. 256GB സ്റ്റോറേജ് ഐഫോൺ വാങ്ങാനുള്ള ലിങ്ക്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :