മീഡിയം ബഡ്ജറ്റിലാണെങ്കിൽ ഇതാണ് കിടിലൻ സ്മാർട്ഫോണുകൾ
25000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോണുകൾക്ക് പ്രിയമേറുകയാണ്
ഗെയിമിങ് പോലുള്ള ആവശ്യങ്ങൾക്ക് മികച്ചതാണ് ഈ ഫോണുകൾ
25000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം
25000 രൂപയിൽ താഴെ മാത്രം വില വരുന്ന സ്മാർട്ട്ഫോണുകൾക്ക് ഇപ്പോൾ പ്രിയമേറുകയാണ്. മികച്ച ക്യാമറ, ഗെയിമിങ് പോലുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന പ്രോസസർ, 5ജി കണക്റ്റിവിറ്റി, ഫാസ്റ്റ് ചാർജിങ്, മികച്ച ഡിസ്പ്ലെ എന്നിങ്ങനെയുള്ള സവിശേഷതകൾ 25000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളിൽ ലഭ്യമാണ്. ജൂൺ മാസത്തിൽ വിപണിയിൽ എത്തുന്ന 25000 രൂപയിൽ താഴെ മാത്രം വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം
റെഡ്മി കെ50ഐ 5ജി (Redmi K50i 5G)
25,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്‌ഫോണാണ് റെഡ്മി കെ50ഐ 5ജി. ഈ ഡിവൈസ് നിലവിൽ 20,999 രൂപ മുതലുള്ള വിലയിൽ ലഭ്യമാണ്. മീഡിയടെക് ഡൈമെൻസിറ്റി 8100 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഫോണിൽ 8 ജിബി വരെ LPDDR5 റാം, 256 ജിബി വരെ UFS 3.1 സ്റ്റോറേജ്, 144Hz എൽസിഡി ഡിസ്‌പ്ലേ, 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,080mAh ബാറ്ററി എന്നീ സവിശേഷതകളുണ്ട്. 3.5mm ഹെഡ്‌ഫോൺ ജാക്ക്, IP53 റേറ്റിംഗ്, IR ബ്ലാസ്റ്റർ എന്നിവയും റെഡ്മി കെ50ഐ 5ജിയിലുണ്ട്. 3 വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡുകും ഫോണിന് ലഭിക്കും.
വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി (Oneplus Node CE3 Lite 5G)
വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ കഴിഞ്ഞ ഏപ്രിലിലാണ് ലോഞ്ച് ചെയ്തത്. 19,999 രൂപ മുതൽ വില ആരംഭിക്കുന്ന ഈ ഡിവൈസിന്റെ ബേസ് വേരിയന്റിൽ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുണ്ട്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 21,999 രൂപയാണ് വില. 108എംപി പ്രൈമറി റിയർ ക്യാമറയുമായി വരുന്ന ഫോണിൽ 120Hz ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണുള്ളത്. 5,000mAh ബാറ്ററിയും ഈ ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്. 67W ചാർജിങ് സപ്പോർട്ടുള്ള ഫോൺ ഓക്സിജൻ 13.1 ഒഎസിൽ പ്രവർത്തിക്കുന്നു.
റിയൽമി 10 പ്രോ+ 5ജി (Realme 10 Pro+ 5G)
റിയൽമി 10 പ്രോ+ 5ജിയിൽ 108 എംപി പ്രൈമറി റിയർ ക്യാമറയുണ്ട്. 120Hz റിഫ്രഷ് റേറ്റുള്ള കർവ്ഡ് AMOLED ഡിസ്‌പ്ലേയാണ് ഈ ഡിവൈസിന്റെ മറ്റൊരു സവിശേഷത. 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജുമുള്ള ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമെൻസിറ്റി 1080 എസ്ഒസിയാണ്. 5,000mAh ബാറ്ററിയും 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിൽ റിയൽമി നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 13 ഒഎസിലാണ് ഫോൺ പ്രവർച്ചിക്കുന്നു. 25,000 രൂപയ്ക്ക് താഴെയുള്ള വിലയുള്ള ഫോണുകളിൽ ഏറ്റവും മികച്ച ഡിവൈസുകളിൽ ഒന്നാണിത്.
പോക്കോ എക്സ്5 പ്രോ 5ജി (Poco X5 Pro 5G)
പോക്കോ എക്സ്5 പ്രോ 5ജി സ്മാർട്ട്ഫോണിലും 108 എംപി പ്രൈമറി റിയർ ക്യാമറ സെറ്റപ്പാണുള്ളത്. ഈ ക്യാമറയുമായി വരുന്ന പോക്കോയുടെ ആദ്യത്തെ ഫോൺ കീടിയാണ് പോക്കോ എക്സ്5 പ്രോ 5ജി. മികച്ച ക്യാമകൾ കൂടാതെ മറ്റ് നിരവധി ഫീച്ചറുകളും ഈ ഡിവൈസിലുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778G എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഡോൾബി വിഷൻ സപ്പോർട്ടുള്ള 120Hz HDR 10+ ഡിസ്‌പ്ലേയാണ് ഈ ഫോണിലുള്ളത്. IP53 റേറ്റിംഗ്, 5,000mAh ബാറ്ററി, 67W ഫാസ്റ്റ് ചാർജിങ് എന്നിവയും ഈ ഡിവൈസിൽ പോക്കോ നൽകിയിട്ടുണ്ട്.
ഐകൂ Z6 പ്രോ (iQOO Z6 Pro)
23,999 രൂപ മുതൽ വില ആരംഭിക്കുന്ന വിവോ സബ് ബ്രാൻഡിന്റെ ഐകൂ Z6 പ്രോ മിക്ച ക്യാമറയും പെർഫോമൻസും നൽകുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778ജി പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 8 ജിബി ഫാസ്റ്റ് LPDDR5 റാമും UFS 3.1 സ്റ്റോറേജും ഫോണിലുണ്ട്. 90Hz റിഫ്രഷ് റേറ്റുള്ള ഫോണിൽ 1,300 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുള്ള AMOLED ഡിസ്‌പ്ലേയാണുള്ളത്. 64 എംപി ക്യാമറയാണ് ഈ ഡിവൈസിലുള്ളത്.