Smartphones under 15K: 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച Smartphone പരിചയപ്പെടാം
15000 രൂപയിൽ താഴെയുള്ള ഫോണുകൾക്ക് ആവശ്യക്കാർ ഏറെയാണ്
ഡിസ്പ്ലെ, ക്യാമറ, ബാറ്ററി ലൈഫ്, ഫാസ്റ്റ് ചാർജിങ് എന്നിങ്ങനെയുള്ള സവിശേഷതകളുള്ള Smartphones ആണ്
15000 രൂപയിൽ താഴെ വിലയുള്ള നാല് ഫോണുകൾ പരിചയപ്പെടാം
ഇന്ത്യൻ Smartphone വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള വിഭാഗമാണ് 15000 രൂപയിൽ താഴെയുള്ള ഫോണുകളുടേത്. മികച്ച ഡിസ്പ്ലെ, ക്യാമറ, ബാറ്ററി ലൈഫ്, ഫാസ്റ്റ് ചാർജിങ് എന്നിങ്ങനെയുള്ള സവിശേഷതകളുള്ള Smartphones ആണ് 15000 രൂപയിൽ താഴെയുള്ളത്. ഈ വില വിഭാഗത്തിലെ നാല് ഫോണുകൾ പരിചയപ്പെടാം.
Smartphone Poco M6 Pro 5G (പോക്കോ M6 പ്രോ 5G)
പോക്കോ അടുത്തിടെ പുറത്തിറക്കിയ മികച്ച സ്മാർട്ട്ഫോണുകളിലൊന്നാണ് പോക്കോ എം6 പ്രോ 5G . കുറഞ്ഞ വിലയുള്ള സ്മാർട്ട്ഫോണുകൾ നിർമ്മിക്കുന്നതിൽ പോക്കോ മികവ് പുലർത്തുന്നുണ്ട്. 5G സപ്പോർട്ടുള്ള ഡിവൈസാണ് നിങ്ങൾക്ക് വേണ്ടത് എങ്കിൽ പോക്കോ എം6 പ്രോ 5ജി തിരഞ്ഞെുക്കാം. 4GB റാം/64GB സ്റ്റോറേജ് വേരിയന്റിന് 9,999 രൂപ മുതലാണ് വില വരുന്നത്. 4GB റാം + 128GB സ്റ്റോറേജ് ഓപ്ഷൻ,
6GB റാം + 128GB സ്റ്റോറേജ് ഓപ്ഷൻ എന്നിവ യഥാക്രമം 10,999 രൂപയ്ക്കും 11,999 രൂപയ്ക്കും ലഭിക്കും. ഇവിടെ നിന്ന് വാങ്ങൂ
Smartphone Samsung Galaxy M14 5G (സാംസങ് ഗാലക്സി എം14 5G)
സാംസങ് ഗാലക്സി എം14 5G 90Hz ഐപിഎസ് എൽസിഡി ഡിസ്പ്ലെയുമായിട്ടാണ് വരുന്നത്. 5nm എക്സിനോസ് 1330 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് നൽകുന്നത്. മൾട്ടിടാസ്കിങ് അടക്കമുള്ള കാര്യങ്ങൾ എളുപ്പത്തിൽ ചെയ്യാൻ ഈ ഡിവൈസ് സഹായിക്കും. വലിയ 6,000mAh ബാറ്ററിയാണ് ഫോണിലുള്ളത്.
ഫോണിലുള്ള പിൻക്യാമറ യൂണിറ്റ് ഏത് ലൈറ്റിങ് അവസ്ഥകളിലും മികച്ച ഫോട്ടോകൾ നൽകുന്നു. വൺയുഐ ഒഎസിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 11,990 രൂപ മുതലാണ് ഈ ഫോണിന്റെ വില ആരംഭിക്കുന്നത്. ഇവിടെ നിന്ന് വാങ്ങൂ
സ്മാർട്ട്ഫോൺ Lava Blaze Pro 5G (ലാവ ബ്ലേസ് പ്രോ 5G)
ലാവ ബ്ലേസ് പ്രോ 5ജി സ്മാർട്ട്ഫോൺ സ്റ്റൈലിഷ് ഡിസൈനുള്ള സ്മാർട്ട്ഫോണാണ്. മിഡ് റേഞ്ച് ചിപ്‌സെറ്റായ ഡൈമൻസിറ്റി 6020 എസ്ഒസിയുടെ കരുത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 8GB റാമും 128GB സ്റ്റോറേജുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. സ്റ്റോക്ക് ആൻഡ്രോയിഡ് 13 ഒഎസിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.
വൃത്തിയുള്ള സോഫ്റ്റ്‌വെയർ എക്സ്പീരിയൻസാണ് ഫോൺ നൽകുന്നത്. വലിയ 5,000mAh ബാറ്ററിയുള്ള ഫോണിൽ 33W ഫാസ്റ്റ് ചാർജിങ് സപ്പോട്ടുമുണ്ട്. 50MP പ്രൈമറി ക്യാമറയാണ് ഫോണിലുള്ളത്. ഇവിടെ നിന്ന് വാങ്ങൂ
കൂടുതൽ വായിക്കൂ: Car crash Feature: വാഹനാപകടം വിളിച്ചുപറഞ്ഞ് രക്ഷകനാകുന്ന Google Pixel ഫീച്ചർ ഇനി മുതൽ ഇന്ത്യയിലും!
സ്മാർട്ട്ഫോൺ Redmi 12 5G (റെഡ്മി 12 5G)
റെഡ്മി 12 5G സ്മാർട്ട്ഫോൺ ആകർഷകമായ സവിശേഷതകളുമായി വരുന്നു. മൾട്ടി ടാസ്‌കിങ്ങിനും ഗെയിമിങ്ങിലും മികച്ച പെർഫോമൻസ് നൽകാൻ സാധിക്കുന്ന പുതിയ സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്‌സെറ്റിന്റെ കരുത്തിലാണ് റെഡ്മി 12 5G പ്രവർത്തിക്കുന്നത്. 90Hz റിഫ്രഷ് റേറ്റുള്ള 6.71-ഇഞ്ച് FHD+ ഡിസ്‌പ്ലേയുമായി വരുന്ന ഫോണിൽ 5,000mAh ബാറ്ററിയുമുണ്ട്. ഡ്യുവൽ ക്യാമറ സെറ്റപ്പുമായി വരുന്ന ഫോണിൽ 50MP പ്രൈമറി സെൻസറാണുള്ളത്. ഇവിടെ നിന്ന് വാങ്ങൂ