Smartphones under 15K: 15,000 രൂപയിൽ താഴെ ബജറ്റിൽ ഇതാ കിടിലൻ സ്മാർട്ഫോണുകൾ

Updated on 27-Nov-2023
HIGHLIGHTS

നിരവധി ബജറ്റ് ഫോണുകൾ വിപണിയിൽ ലഭ്യമാണ്

15000 രൂപയിൽ താഴെ വില വരുന്ന നിരവധി ബജറ്റ് ഫോണുകൾ വിപണിയിലുണ്ട്

5 ബജറ്റ് സ്മാർട്ഫോണുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്

Smartphone ഉപയോക്താക്കൾക്ക് നിരവധി ബജറ്റ് ഫോണുകൾ വിപണിയിൽ ലഭ്യമാണ്. മികച്ച ഫീച്ചറുകളുള്ള ബജറ്റ് ഫോണുകൾ മാർക്കറ്റിൽ ലഭ്യമാണ്. 15000 രൂപയിൽ താഴെ വില വരുന്ന ബജറ്റ് ഫോണുകളെയാണ് ഇവിടെ പരിചയപ്പെടുന്നത്

Smartphone ലാവ ബ്ലേയ്സ് പ്രോ 5G (Lava Blaze Pro 5G)

Lava Blaze Pro 5Gയുടെ വില 12,999 രൂപയാണ്. ഫോണിന്റെ 8GB റാം 128GB സ്റ്റോറേജ് വേരിയന്റിനാണ് ഈ വില. അതേ സമയം ഇതിൽ റാം 16 ജിബി വരെയാക്കി ഉയർത്താനും സാധിക്കുന്നതായിരിക്കും. MediaTek Dimensity 6020 പ്രോസസർ ആണ് ലാവ ബ്ലേയ്സ് പ്രോയുടെ കരുത്ത്. 6.78 ഇഞ്ച് ഫുൾ എച്ച്ഡി സിപ്ലേയിലാണ് ഈ ഫോൺ ലാവ തയ്യാറിക്കായിരിക്കുന്നത്. LED ഫ്ലാഷോടുകൂടിയ 50MP AI ക്യാമറയും ഫോണിന്റെ മാറ്റ് കൂട്ടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8MP ഫ്രണ്ട് ക്യാമറയും കമ്പനി സജ്ജീകരിച്ചിരിക്കുന്നു. ഇവിടെ നിന്ന് വാങ്ങൂ

Smartphone iQOO Z6 Lite 5G (ഐക്യൂ Z6 ലൈറ്റ്)

12,999 രൂപയ്ക്ക്യാണ് ഐക്യൂ Z6 ലൈറ്റിന്റെ വില. ഇതും ഒരു 5G ഫോൺ ആണ്. Snapdragon 4 Gen 1 പ്രോസസ്സർ ആണ് ഈ ഫോണിനായി ഐക്യൂ നൽകിയിരിക്കുന്നത്. 120Hz റീഫ്രഷ് റെയ്റ്റുള്ള ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയും ഐക്യൂ ഇസഡ് 6 ലൈറ്റിന്റെ സവിശേഷതയാണ്. 50 MP പ്രൈമറി ക്യാമറയാണ് ഈ ഫോണിനായി കമ്പനി നൽകിയിരിക്കുന്നത്. 5000 എംഎഎച്ച് ബാറ്ററിയും ഈ ഫോണിന്റെ കരുത്ത് കൂട്ടുന്നു.
ഇവിടെ നിന്ന് വാങ്ങൂ

15,000 രൂപയിൽ താഴെ വിലയുള്ള മികച്ച ബജറ്റ് Smartphone-കൾ

Smartphone Redmi 12 5G (റെഡ്മി 12 5G)

മികച്ച ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണിന്റെ വിഭാ​ഗത്തിൽ പെടുന്ന മറ്റൊരു ഫോൺ ആണ് റെഡ്മി 12. 13, 499 രൂപയാണ് ഇതിന്റെ വില..Snapdragon 4 Gen 2 SoC ആണ് റെഡ്മി 12ന്റെ പ്രൊസസർ. 17.24 സെന്റി മീറ്റർ ഫുൾ എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേ ആണ് ഈ ഫോണിന് അവകാശപ്പെടാനുള്ളത്. 90Hz റീഫ്രഷ് റെയ്റ്റും ഈ സ്ക്രീനുകൾ വാ​ഗ്ദാനം ചെയ്യുന്നു. 5000mAh ലിഥിയം-അയൺ ബാറ്ററിയാണ് ഈ ഫോണിനായി റെഡ്മി ഒരുക്കിയിരിക്കുന്നത്. 50MP യാണ് പ്രൈമറി ക്യാമറ. 8 MP ഫ്രണ്ട് ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്. ഇവിടെ നിന്ന് വാങ്ങൂ

സ്മാർട്ട്ഫോൺ ഇൻഫിനിക്‌സ് Hot 30 5G (Infinix Hot 30 5G)

ഇൻഫിനിക്സിന്റെ ഹോട് 30 ആണ് മറ്റൊരു ഫോൺ. 6.78 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയുമായി വരുന്ന ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 6020 പ്രൊസസറാണ്.

50 MP എഐ ക്യാമറയും 8 MP സെൽഫി ക്യാമറയും ഈ ഫോണിൽ നൽകിയിട്ടുണ്ട്. ഇൻഫിനിക്സ് ഹോട് 30 ഏറെ മുന്നിലാണ്. 6000 mAh ആണ് ഇതിന്റെ ബാറ്ററി കരുത്ത്.8GB റാം പ്ലസ്128 GB സ്റ്റോറേജ് വേരിയന്റിൽ വരുന്ന ഇൻഫിനിക്സ് ഹോട് 30ന്റെ വില 13,500 രൂപയാണ്. ഇവിടെ നിന്ന് വാങ്ങൂ

കൂടുതൽ വായിക്കൂ: Honor 100 Series Launch: വിപണി കീഴടക്കാൻ പുത്തൻ സ്മാർട്ട്ഫോണുകളുമായി Honor രംഗത്ത്

സ്മാർട്ട്ഫോൺ Tecno Pova 5 Pro (ടെക്നോ പോവ 5 പ്രോ)

ടെക്നോയുടെ പോവ 5 പ്രോയും മികച്ച ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി ഫോൺ ആണ്. 14,999 രൂപയാണ് ഇതിന്റെ വില. 50MP എഐ ഡ്യുവൽ സെൻസർ, 16MP സെൽഫി ക്യാമറ എന്നിവയാണ് ഫോണിന്റെ ക്യാമറ ഡൈമെൻസിറ്റി 6080 പ്രൊസസറാണ് ഇതിലിടം പിടിച്ചിരിക്കുന്നത്. 6.78 ഇഞ്ച് വലുപ്പമുള്ള ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ടെക്നോ പോവ 5 പ്രോയ്ക്ക് നൽകിയിരിക്കുന്നത്. 120Hz റീഫ്രഷ് റെയ്റ്റും ഇതിന് അവകാശപ്പെടുന്നുണ്ട്. ഇവിടെ നിന്ന് വാങ്ങൂ

Connect On :