ആഗസ്റ്റ് മാസത്തിൽ നിരവധി സ്മാർട്ട്ഫോണുകളാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകളിൽ ഏറ്റവും മികച്ച നാല് ഫോണുകളാണ് നമുക്ക് പരിചയപ്പെടാം. റെഡ്മി, ഇൻഫിനിക്സ്, ഐകൂ, പോക്കോ എന്നിവയുടെ ഫോണുകളാണ് ഇതിലുള്ളത്.
റെഡ്മി 12 5ജി സ്മാർട്ട്ഫോൺ ഷവോമിയുടെ ഏറ്റവും വിലകുറഞ്ഞ 5ജി ഫോണുകളിൽ ഒന്നാണ്. ബജറ്റ് വിഭാഗത്തിലാണ് ഈ ഫോൺ വരുന്നത്. എങ്കിലും പ്രീമിയമെന്ന് തോന്നിക്കുന്ന ഒരു ഗ്ലാസ് ബാക്ക് പാനലുമായിട്ടാണ് ഫോൺ വരുന്നത്. ക്വാൽകോം സ്ന്പാഡ്രാഗൺ 4 ജെൻ 1 ചിപ്‌സെറ്റിന്റെ കരുത്തിലാണ് റെഡ്മി 12 5 ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഈ ചിപ്പ്സെറ്റുമായി ഇന്ത്യയിലെത്തുന്ന ആദ്യത്തെ സ്മാർട്ട്ഫോണാണ് ഇത്. അധികം ചെലവില്ലാത്തതും ദിവസം മുഴുവൻ ബാറ്ററിയും ലൈഫ് നൽകുന്നതുമായ ഫോൺ ആവശ്യമുള്ള ആളുകൾക്കും റെഡ്മി 12 5ജി മികച്ച ചോയിസായിരിക്കും. മികച്ച ക്യാമറ സെറ്റപ്പുള്ള ഈ ഡിവൈസിന്റെ ഇന്ത്യയിലെ വില 11,999 രൂപ മുതലാണ് ആരംഭിക്കുന്നത്.
ഇൻഫിനിക്സ് ജിടി 10 പ്രോ സ്മാർട്ട്ഫോൺ ഏറ്റവും മികച്ച ഡിസൈനുമായാണ് വരുന്നത്. നത്തിങ് ഫോണിന് സമാനമായ ഗ്ലിഫ് ലൈറ്റിങ്ങും ഇൻഫിനിക്സ് ജിടി 10 പ്രോ സ്മാർട്ട്ഫോണിലുണ്ട്. ഗെയിമിങ്ങിനും മൾട്ടിടാസ്‌ക്കിങ്ങിനും മികച്ച ഫോണാണ് ഇത്. അധികം പണം മുടക്കാൻ ആഗ്രഹിക്കാത്ത ഗെയിമർമാർക്കായി ഡിസൈൻ ചെയ്ത സ്മാർട്ട്ഫോണാണ് ഇൻഫിനിക്‌സ് ജിടി 10 പ്രോ. ഈ ഡിവൈസ് മികച്ച മിഡ് റേഞ്ച് ഫോണുകളിലൊന്നാാണ്. 19,999 രൂപയ്ക്കാണ് ഇൻഫിനിക്സ് ജിടി 10 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചത്. എന്നാൽ കമ്പനി ഇപ്പോൾ വില 20,999 രൂപയായി ഉയർത്തിയിട്ടുണ്ട്.
മീഡിയടെക് ഡൈമൻസിറ്റി 7200 ചിപ്‌സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഫോണിന് മൾട്ടിടാസ്‌കിങ് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കും. മാന്യമായ സെറ്റിങ്സുള്ള ജനപ്രിയ ആൻഡ്രോയിഡ് ഗെയിമുകളും ഈ ഫോണിൽ കളിക്കാം. 2 എംപി ഡെപ്ത് സെൻസറിനൊപ്പം ഒഐഎസ് സപ്പോർട്ടുള്ള 64 എംപി പ്രൈമറി ക്യാമറയാണ് ഐകൂ Z7 പ്രോ സ്മാർട്ട്ഫോണിന്റെ പിൻവശത്തുള്ളത്. ആൻഡ്രോയിഡ് 13 ബേസ്ഡ് ഫൺടച്ച് ഒഎസ് 13ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. 8 ജിബി റാമുമായി വരുന്ന ഫോണിൽ 128 ജിബി, 256 ജിബി സ്റ്റോരേജ് ഓപ്ഷനുകളുണ്ട്.
പോക്കോ എം സീരീസ് ഫോണുകൾക്ക് സമാനമായി കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുമായിട്ടാണ് Poco M6 Pro 5G പുറത്തിറങ്ങിയിരിക്കുന്നത്.
പോക്കോ എം6 പ്രോ 5ജി സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ബേസ് മോഡലിന് 10,999 രൂപയാണ് വില. ഫോണിന്റെ രണ്ടാമത്തെ വേരിയന്റിൽ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമാണുള്ളത്. ഈ ഫോണിന് 12,999 രൂപയാണ് വില. 90Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.79-ഇഞ്ച് FHD+ ഡിസ്‌പ്ലേയാണുള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. രണ്ട് പിൻക്യാമറകളുമായിട്ടാണ് പോക്കോ എം6 പ്രോ 5ജി സ്മാർട്ട്ഫോൺ വരുന്നത്. 50 എംപി പ്രൈമറി ക്യാമറയാണ് ഈ പിൻ ക്യാമറ സെറ്റപ്പിന്റെ പ്രധാന ആകർഷണം.