digit zero1 awards

20,000 രൂപയിൽ താഴെ ഏപ്രിലിൽ വിൽപ്പനക്കെത്തുന്ന സ്മാർട്ഫോണുകൾ

20,000 രൂപയിൽ താഴെ ഏപ്രിലിൽ വിൽപ്പനക്കെത്തുന്ന സ്മാർട്ഫോണുകൾ
HIGHLIGHTS

20,000 രൂപയിൽ താഴെ വിലയുള്ള ഫോണുകളെ കുറിച്ചാണ് ഇവിടെ പറയുന്നത്

അവയുടെ വിലയും ഫീച്ചറുകളും ഇവിടെ പരിചയപ്പെടുത്തുന്നു

ഏതൊക്കെയാണ് ആ സ്മാർട്ഫോണുകൾ എന്ന് നോക്കാം

20,000 രൂപ വിലയുള്ള ഒരു മികച്ച ഫോൺ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ആ വിലയ്ക്ക് ലഭ്യമായ ചില ഓപ്ഷനുകൾ പരിശോധിക്കാം. ഈ ഫോണുകൾ നിങ്ങളുടെ ബജറ്റ് തകർക്കാതെ മികച്ച ഫീച്ചറുകളും മികച്ച പ്രകടനവും ശക്തമായ ബാറ്ററി ലൈഫും വാഗ്ദാനം ചെയ്യുന്നു. അ‌തിനാൽത്തന്നെ വരാനിരിക്കുന്ന ഫോണുകൾ ഏതൊക്കെയാണ് എന്ന അ‌റിവ് ഏത് ഫോൺ വാങ്ങണം എന്ന് തീരുമാനിക്കുന്നതിൽ നമ്മളെ ഏറെ സഹായിക്കും. കഴിഞ്ഞമാസം കണ്ട പുത്തൻ സ്മാർട്ട്ഫോണുകളുടെ ഒഴുക്ക് ഏപ്രിലിലും തുടരും. വൺപ്ലസ്, സാംസങ്, പോക്കോ, അസൂസ്, റെഡ്മി, ഐക്യൂ, മോട്ടോ, ഓപ്പോ, വിവോ, എന്നിവയുടേതായി 12 സ്മാർട്ട്ഫോണുകൾ ഈമാസം എത്തുന്നുണ്ട്. അ‌വയിൽ ചിലതിനെ പരിചയപ്പെടാം.

വൺപ്ലസ് നോർഡ് സിഇ 3 ​ലൈറ്റ് 5G (OnePlus Nord CE 3 Lite 5G)

വൺപ്ലസ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സ്മാർട്ട്ഫോണാണ് വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി. ഗ്ലോസി എക്സ്റ്റീരിയർ ഉള്ള ഫ്ലാറ്റ് എഡ്ജ് ഡിസൈനാണ് ഫോണിന് നൽകിയിരിക്കുന്നത്. സ്മാർട്ട്ഫോൺ 6.72 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. ട്രിപ്പിൾ റിയർ ക്യാമറ മൊഡ്യൂളാണ് ഫോണിൽ നൽകിയിട്ടുണ്ട്. വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോണിന്റെ 128 ജിബി വേരിയന്റിന് 19,999 രൂപയാണ് വില വരുന്നത്. 256 ജിബി മോഡലിന് 21,999 രൂപയും നൽകണം. എപ്രിൽ 11 മുതൽ സ്മാ‍‍ർട്ട്ഫോൺ വിൽപ്പനയ്ക്കെത്തും. വൺപ്ലസ് വെബ്സൈറ്റിൽ നിന്നും മറ്റിടങ്ങളിൽ നിന്നും വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയും

പോക്കോ എക്സ്5  5ജി(POCO X5 5G)

പോക്കോ എക്സ്5 5ജി സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് 19,999 രൂപയാണ് വില. ഫോണിന്റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന്റെ വില 20,999 രൂപയാണ്. ഏപ്രിൽ ആറിന് ഇന്ത്യയിൽ അവതരിപ്പിച്ചു. ഫ്ലിപ്പ്കാർട്ടിലൂടെ ഈ ഡിവൈസ് സ്വന്തമാക്കാം. സൂപ്പർനോവ ഗ്രീൻ, വൈൽഡ്കാറ്റ് ബ്ലൂ, ജാഗ്വാർ ബ്ലാക്ക് എന്നീ മൂന്ന് കളർ വേരിയന്റുകളിൽ ഫോൺ ലഭ്യമാകും.

ഐക്യൂ Z7 5G (iQOO Z7 5G)

കുറഞ്ഞ വിലയിൽ ഗംഭീര ഫീച്ചറുകളുമായാണ് ഐക്യൂ Z7എത്തിയത്. 44വാട്ട് ഫാസ്റ്റ് ചാർജിങ്, മീഡിയടെക് ഡൈമെൻസിറ്റി 920 പ്രോസസർ, 90Hz റിഫ്രഷ് റേറ്റ്, അ‌മോലെഡ് ഡിസ്പ്ലേ, 64 എംപി ക്യാമറ എന്നിങ്ങനെപോകുന്നു ഇതിലെ ഫീച്ചറുകൾ. ഐക്യൂ ഇസഡ്7 രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമായി എത്തുന്ന അടിസ്ഥാന മോഡലിന് 18,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിന് 19,999 രൂപയാണ് വില.

റെഡ്മി നോട്ട് 12 5G (Redmi Note 12 5G)

ക്വാൽകോം സ്‌നാപ്പ്ഡ്രാഗൺ 7 പ്ലസ് ജെൻ 2 എസ്ഒസി ഫീച്ചർ ചെയ്യുന്ന ആദ്യ സ്മാർട്ട്ഫോണാണ് റെഡ്മി നോട്ട് 12 ടർബോ 5ജി. മറ്റൊരു കമ്പനിയും ഈ ചിപ്പ്സെറ്റുള്ള ഡിവൈസുകൾ പുറത്തിറക്കിയിട്ടില്ല. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 7 പ്ലസ് ജെൻ 2 ചിപ്പ്സെറ്റ് ഫീച്ചർ ചെയ്യുന്ന ഡിവൈസിനെ റെഡ്മി നോട്ട് 12 സീരീസിലെ ഏറ്റവും ശേഷിയുള്ള സ്മാർട്ട്ഫോണെന്നാണ് വിലയിരുത്തുന്നത്. റെഡ്മി നോട്ട് 12 5ജിക്ക് 17,999 രൂപയാണ് വില.

വിവോ വി27ഇ (Vivo V27e)

ഇന്ത്യയിൽ ഇതിനകം ലോഞ്ച് ചെയ്ത വിവോ വി27 സീരീസിന് കീഴിലുള്ള ഈ പുതിയ സ്മാർട്ട്‌ഫോൺ ഏപ്രിൽ ആദ്യവാരം തന്നെ അവതരിപ്പിക്കുമെന്ന് പറയപ്പെടുന്നു. വിവോ വി27ഇയുടെ അടിസ്ഥാന വേരിയന്റായ 8 ജിബി + 12 ജിബി ഓപ്ഷൻ 23,990 രൂപവിലയിൽ ഇന്ത്യയിൽ ലഭ്യമാകും എന്നാണ് സൂചന.

ഐക്യൂ നിയോ 8 (iQOO Neo 8)

സീരീസ്: ഐകൂവിൽനിന്നുള്ള ഈ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾ ഏപ്രിൽ പകുതിയോടെ ലോഞ്ച് ചെയ്യുമെന്ന് കരുതുപ്പെടുന്നു. നിയോ 8, നിയോ 8 പ്രോ എന്നിങ്ങനെ 2 മോഡലുകളാകും ഈ സീരിസിൽ അവതരിപ്പിക്കുക. നിയോ 8 ന്റെ പ്രോ വേരിയന്റ് 29,999 രൂപയ്ക്ക് ഐക്യൂ പുറത്തിറക്കിയേക്കും.

 

Nisana Nazeer
Digit.in
Logo
Digit.in
Logo