15,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ഫോണുകൾ
15,000 രൂപയിൽ താഴെ വിലയിൽ എത്തുന്ന സ്മാർട്ട്ഫോണുകൾ നിരവധിയാണ്
മികച്ച ഫീച്ചറുകളാണ് ഈ ഫോണുകൾ വാഗ്ദാനം ചെയ്യുന്നത്
15000 രൂപയിൽ താഴെ വിലയിൽ എത്തുന്ന ചില സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം
അത്യാവശ്യം മികച്ച ഫീച്ചറുകൾ അടങ്ങിയ 5ജി സ്മാർട്ട്ഫോണുകൾക്ക് വില അൽപ്പം കൂടും. 15000 രൂപയിൽ താഴെവിലയിൽ എത്തുന്ന 5ജി സ്മാർട്ട്ഫോണുകൾ ഏറെ മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകൾ നൽകുന്ന നിരവധി ഫോണുകൾ 15000 രൂപയിൽ താഴെയുള്ള വിലയിൽ എത്തുന്നുണ്ട്. ഐക്യൂ, സാംസങ്, ഷവോമി, റിയൽമി, ലാവ, പോക്കോ, തുടങ്ങി ഇന്ത്യക്കാരുടെ മനസ് കീഴടക്കിയ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളുടെയെല്ലാം 5ജി സ്മാർട്ട്ഫോണുകൾ 15,000 രൂപയിൽ താഴെ വിലയിൽ ലഭ്യമാണ്. അവയിൽ ചില മികച്ച സ്മാർട്ട്ഫോണുകളെ പരിചയപ്പെടാം.
സാംസങ് ഗാലക്സിയിൽ M14 5G (Samsung Galaxy M14 5G)
15,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോൺ സെഗ്മെന്റിലെ ഏറ്റവും പുതിയ താരമാണ് Samsung Galaxy M14 സ്മാർട്ട്ഫോൺ. ഈ ആഴ്ച ആദ്യമാണ് സാംസങ് ഗാലക്സി എം14 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇപ്പോഴിതാ ഫോൺ വിൽപ്പനയ്ക്കും എത്തിക്കഴിഞ്ഞു. ഉയർന്ന ബാറ്ററി കപ്പാസിറ്റിയും ഏറ്റവും പുതിയ ആൻഡ്രോയിഡ് ഒഎസും ഫോണിലുണ്ട്. അത്യാവശ്യം കൊള്ളാവുന്ന ക്യാമറ ഫീച്ചറുകളും പുത്തൻ സാംസങ് ഗാലക്സി എം14 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. 5 എൻഎം പ്രോസസ് ബേസ് ചെയ്ത് തയ്യാറാക്കിയ എക്സിനോസ് 1330 പ്രോസസർ ഡിവൈസിന് കരുത്ത് നൽകുന്നുണ്ട്. ഡിസ്പ്ലെ സൈഡിലും സെഗ്മെന്റിന് ചേരുന്ന ഫീച്ചറുകളുമായാണ് സാംസങ് ഗാലക്സി എം14 സ്മാർട്ട്ഫോൺ വരുന്നത്. ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനുള്ള എൽസിഡി പാനലാണ് ഫോണിന്റെ ഡിസ്പ്ലെ.
റിയൽമി നാർസോ 50 5G (Realme Narzo 50 5G)
റിയൽമി നാർസോ 50 5ജി നിരവധി ശക്തമായ സവിശേഷതകളുമായിട്ടാണ് വരുന്നത്. ഇത് അടുത്ത തലമുറ പ്രോസസറാണ് പായ്ക്ക് ചെയ്യുന്നത്. 5ജി സപ്പോർട്ടും ഈ ഡിവൈസിലുണ്ട്. വലിയ ബാറ്ററിയും ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്. മറ്റ് പല മികച്ച സവിശേഷതകളും ഈ സ്മാർട്ട്ഫോണിനുണ്ട് സിംഗിൾ-ഹാൻഡ് ഉപയോഗത്തിന് വേണ്ടിയാണ് ഫോൺ നിർമ്മിച്ചിരിക്കുന്നത്. ഇത് കൂടുതൽ സൗകര്യപ്രദമായി ഉപയോഗിക്കാം. പവർ ബട്ടണും ഫിംഗർപ്രിന്റ് സെൻസറും ഒരുമിച്ചാണ് നൽകിയിട്ടുള്ളത്. 2400 x 1080 പിക്സൽസ് എഫ്എച്ച്ഡി + റെസല്യൂഷൻ ഡിസ്പ്ലെയാണ് ഉള്ളത്. 90Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് എൽസിഡി പാനലാണ് ഇത്. 90.5 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ ഉണ്ട്.
ഗിസ്ബോട്ട് റിവ്യൂ ടീം ഈ ഡിവൈസ് വീടിനകത്തും പുറത്തും ഉപയോഗിച്ചു നോക്കി. 600 നിറ്റ് പീക്ക് ബ്രൈറ്റ്നസ് വീടിനുള്ളിലാണെങ്കിൽ നല്ലതാണ്. മീഡിയടെക് ഡൈമൻസിറ്റി 810 പ്രോസസറിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ഡ്യുവൽ ക്യാമറ സെറ്റപ്പുമായിട്ടാണ് ഫോൺ വരുന്നത്. ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ലെൻസിനൊപ്പം 48 എംപി ക്യാമറയും ഫോണിലുണ്ട്. റിയൽമി നാർസോ 50 5ജി സ്മാർട്ട്ഫോണിൽ 5,000 mAh ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്. ഏകദേശം ഒന്നര മണിക്കൂറിനുള്ളിൽ 100 ശതമാനം ചാർജ് ചെയ്യാൻ സഹായിക്കുന്നു. 13,999 രൂപ മുതലാണ് ഈ ഫോണിന്റെ വില ആരംഭിക്കുന്നത്.
റെഡ്മി നോട്ട് 11 പ്രൈം 5G (Redmi Note 11 Prime 5G)
റെഡ്മി നോട്ട് 11ടി 5G സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 13,999 രൂപ മുതലാണ്. റെഡ്മി നോട്ട് 11ടി 54ജി സ്മാർട്ട്ഫോണിൽ 6.6-ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഷവോമി നൽകിയിട്ടുള്ളത്. 90Hz വരെ റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. റെഡ്മി നോട്ട് 10-ൽ ഉപയോഗിച്ചിരിക്കുന്ന അമോലെഡ് സ്‌ക്രീനിന് പകരം ഈ പുതിയ ഡിവൈസിൽ എൽസിഡി പാനലാണ് കമ്പനി നൽകിയിരിക്കുന്നത്. ഡിസ്പ്ലെയുടെ മധ്യഭാഗത്ത് ഹോൾ പഞ്ച് കട്ട്-ഔട്ടും ഉണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 810 ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. രണ്ട് പിൻക്യാമറകളാണ് റെഡ്മി നോട്ട് 11ടി 54ജി സ്മാർട്ട്ഫോണിൽ ഉള്ളത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ അൾട്രാവൈഡ് ആംഗിൾ ക്യാമറയുമാണ് ഈ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പിൽ ഉള്ളത്. 5,000mAh ബാറ്ററിയാണ് ഫോണിൽ നൽകിയിട്ടുള്ളത്.
റെഡ്മി നോട്ട് 12 (Redmi Note 12)
6.67 ഇഞ്ച് സൈസ് വരുന്ന ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്പ്ലെയാണ് റെഡ്മി നോട്ട് 12 സ്മാർട്ട്ഫോണിലുള്ളത്. ക്വാൽകോമിന്റെ ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 685 എസ്ഒസിയാണ് റെഡ്മി നോട്ട് 12നു കരുത്തേകുന്നത്. റെഡ്മി നോട്ട് 12 സ്മാർട്ട്ഫോൺ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഫീച്ചർ ചെയ്യുന്നു. 50 എംപി പ്രൈമറി ക്യാമറയാണ് ഹൈലൈറ്റായി നൽകിയിരിക്കുന്നത്. 5000 mAh ബാറ്ററിയാണ് റെഡ്മി നോട്ട് 12 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്.
ഐപി53 വാട്ടർ, ഡസ്റ്റ് റെസിസ്റ്റൻസ് ഫീച്ചറും ഡിവൈസിലുണ്ട്. 3.5mm ഓഡിയോ ജാക്ക്, ഐആർ ബ്ലാസ്റ്റർ പോലെയുള്ള ഫീച്ചറുകളും സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. റെഡ്മി നോട്ട് 12 സ്മാർട്ട്ഫോണിന്റെ 6 ജിബി + 64 ജിബി വേരിയന്റ് 14,999 രൂപയ്ക്ക് ലഭ്യമാകും.
പോക്കോ M5 (Poco M5)
90 Hz റിഫ്രഷ് റേറ്റുള്ള, 2400 1080 പിക്‌സൽ റെസലൂഷനോടുകൂടിയ ഫുൾ എച്ച്‌ഡി 6.58 ഇഞ്ച്(16.71 സെമീ) ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് പോക്കോ എം5 4ജിയുടെ ദൃശ്യമികവിന് കരുത്ത് പകരുന്നത്. ഒക്ടാ-കോർ മീഡിയ ടെക് ഹീലിയോ ജി99 സോക്കറ്റ് അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. റാം കപ്പാസിറ്റി വർധിപ്പിക്കാൻ സഹായിക്കുന്ന ടെർബോ റാം സപ്പോർട്ടോടു കൂടിയ 6 ജിബി റാമാണ് പോക്കോ എം5 4ജിക്കുള്ളത്. ഡ്യൂവൽ സിം പോർട്ടിനൊപ്പം മെമ്മറി കാർഡിനുള്ള പോർട്ടും നൽകിയിരിക്കുന്നു.
ഫിംഗർ പ്രിന്റ് സ്‌കാനർ, ഗൊറില്ല ഗ്ലാസ് 3 എന്നിവയാണ് മറ്റു സവിശേഷതകൾ. ട്രിപ്പിൾ റിയർ ക്യാമറകളാണ് പോക്കോ എം5 4ജിയിൽ ഉള്ളത്. 50 എംപിയുടെ പ്രധാന ക്യാമറയ്‌ക്കൊപ്പം 2 എംപി മാക്രോ സെൻസറും 2 എംപിയുടെ മറ്റൊരു സെൻസറും സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ സെൽഫിക്കായി മികവാർന്ന 8 എംപി ഫ്രണ്ട് ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്. 9,999 രൂപയാണ് ഫോണിന്റെ വില.