Best Phones under Rs.30,000 in India: കീശയ്ക്കിണങ്ങുന്ന കേമന്മാരെ പരിചയപ്പെടാം

Updated on 15-Jun-2023
HIGHLIGHTS

30,000 രൂപയിൽ താഴെ വിലയുള്ള നിരവധി സ്മാർട്ഫോണുകൾ വിപണിയിലുണ്ട്

നിരവധി സവിശേഷതകളും ആയിട്ടാണ് ഈ ഫോണുകൾ വിപണിയിലെത്തുന്നത്

30,000 രൂപയിൽ താഴെ വിലയുള്ള 10 സ്മാർട്ഫോണുകൾ പരിചയപ്പെടാം

ഇന്ത്യയിലെ 30,000 രൂപയിൽ താഴെ വിലയുള്ള ഏറ്റവും മികച്ച ഫോണുകൾ പ്രീമിയം ഡിസൈനിനൊപ്പം മറ്റു ചില സവിശേഷതകളും ഇപ്പോൾ അവതരിപ്പിക്കുന്നു. 30,000 രൂപയിൽ താഴെയുള്ള മികച്ച ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണുകൾ ഡ്യൂവൽ ക്യാമറകൾ, 6GB വരെ റാം, നോച്ച് ഡിസ്‌പ്ലേകളോട് കൂടിയ ബെസൽ-ലെസ് ഡിസൈൻ, 4G VoLTE കണക്റ്റിവിറ്റി എന്നിവ സവിശേഷതകളായിട്ടുള്ള ഒരു പാട് ഫോണുകൾ വിപണിയിലുണ്ട്. 30,000 രൂപയിൽ താഴെയുള്ള മികച്ച 10 സ്മാർട്ഫോണുകൾ നമുക്ക് പരിചയപ്പെടാം.

ഐക്യു നിയോ 7 5ജി (iQoo Neo 7 5G)

ചൈനീസ് ബ്രാൻഡായ ഐക്യു പുറത്തിറക്കുന്ന പുതിയ മോഡലാണ് ഐക്യു നിയോ 7 – 5ജി. 8 ജിബി റാം 128 ജിബി , 12 ജിബി റാം 256 ജിബി എന്നിങ്ങനെ രണ്ട് വേരിയെന്റുകളാണ് വിപണിയിലുള്ളത്. ആദ്യത്തെ വേരിയെന്റിന് 29,999നും രണ്ടാം വേരിയെന്റിന് 33,999 രൂപയുമാണ് വില. ഡ്യുവൽ നാനോ സിം ഉപയോഗിക്കാവുന്ന ഡിവൈസാണിത്. ആൻ‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഓപ്പറേറ്റിങ്ങ് സിസ്റ്റം 13-ലാണ് ഫോൺ പ്രവർത്തിക്കുക. 120ഹെഡ്സ് റിഫ്രഷ് റേറ്റോട് കൂടിയ 6.78 ഇഞ്ച് FHD+ AMOLED ഡിസ്പ്ലെ.

മീഡിയടെക് ഡൈമെൻസിറ്റി 8200 5G ചിപ്‌സെറ്റാണ് ഫോണിന് കമ്പനി നൽകിയിരിക്കുന്നത്, മാലി G610, 12Gb വരെ LPDDR റാം എന്നിവ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നു. 20 ജിബിയുടെ എക്സ്പാൻഡബിൾ റാമും ഫോണിന് നൽകിയിരിക്കുന്നു. ഫോൺ 120W ഫ്ലാഷ് ചാർജിംഗി സപ്പോർട്ട് ചെയ്യുന്നുണ്ട് 5,000mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. കമ്പനി അവകശാപ്പെടുന്നത് വെറും 10 മിനിറ്റിനുള്ളിൽ 50 ശതമാനം ഫോൺ ബാറ്ററി ചാർജ് ചെയ്യാൻ കഴിയുമെന്നാണ്.

പോകോ എക്സ് 5 പ്രോ ( Poco X5 Pro)

പോകോ എക്സ് 5 പ്രോയില്‍ രണ്ട് വേരിയെന്‍റുകളാണ് കമ്പനി പുറത്തിറക്കുന്നത്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിന് 22,999 രൂപയാണ് വില. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമായെത്തുന്ന വേരിയന്‍റിന് വില 24,999 രൂപ. സ്നാപ്ഡ്രാഗന്‍റെ 778G പ്രോസസറാണ് ഫോണിന് നൽകിയിരിക്കുന്നത്. 120 ഹെഡ്സ് റിഫ്രഷ് റേറ്റോട് കൂടിയ 6.67 ഇഞ്ച് Xfinity AMOLED ഡിസ്‌പ്ലേ, 900 nits പീക്ക് ബ്രൈറ്റ്‌നെസ് എന്നിവ നല്‍കിയിരിക്കുന്നു. ഹാൻഡ്‌സെറ്റ് 8GB വരെ LPDDR4x റാമും 256GB വരെ UFS 2.2 സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു. Poco X5 Pro 5,000mAh ബാറ്ററിയും 67 വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുമായി വരുന്നു. 5W റിവേഴ്സ് ചാർജിംഗും ഈ ഉപകരണത്തിന്റെ സവിശേഷതയാണ്.

റിയൽമി 10 പ്രോ+ 5ജി (Realme 10 Pro+ 5G)

ജനപ്രിയ മൊബൈൽ ഫോൺ ബ്രാൻഡായ റിയൽമിയുടെ 10 പ്രോ+ 5ജിയ്ക്ക് 6 ജിബി റാം, 128 ജിബി റോം വേരിയന്റിന് 24,999 രൂപയാണ് വില. ഈ മോഡലിന്റെ തന്നെ 8 ജിബി റാം 128 ജിബി റോം മോഡലിന് 25,999 രൂപയാണ് വില. 6.7 ഇഞ്ച് കർവ്ഡ് AMOLED ഡിസ്പ്ലേ, 120 Hz റീഫ്രഷ് റേറ്റ് എന്നിവ ഫോണിന്റെ ഫീച്ചറാണ്. ആൻഡ്രോയിഡ് 13 റിയൽമി യുഐ 4.0-ൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം (നാനോ) ഡിവൈസാണിത്. ഒക്ടാകോർ 6nm MediaTek Dimenisty 1080 5G SoC, മാലി G68 GPU, 8GB വരെ LPDDR4X റാം എന്നിവ ഈ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നു. 67W SuperVOOC ഫാസ്റ്റ് ചാർജിംഗ് സെറ്റ് അപ്പാണ് ഫോണിനുള്ളത്. 47 മിനിറ്റിനുള്ളിൽ 100 ശതമാനം ബാറ്ററി ചാർജ് ചെയ്യാമെന്ന് കമ്പനി അവകാശപ്പെടുന്നു.

വിവോ വി 25 5ജി ( Vivo V25 5G )

27,999 രൂപ പ്രാരംഭ വിലയിലാണ് ഹാൻഡ്‌സെറ്റ് വരുന്നത്. ഫോണിന്റെ ബേസ് മോഡലിന് 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജ് കപ്പാസിറ്റിയും ഉണ്ട്. 12 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 31,999 രൂപയാണ് വില. 6.44 ഇഞ്ച് ഫുൾ HD+ AMOLED ഡിസ്‌പ്ലേ, 1080×2404 പിക്‌സൽ റെസല്യൂഷനും 90Hz റീഫ്രഷ് റേറ്റും ഫോണിന് കരുത്തേകുന്നു. മീഡിയടെക് ഡൈമെൻസിറ്റി 900 SoC ആണ് ഈ സ്മാർട്ട് ഫോണിന് കരുത്തു പകരുന്നത്. ആൻഡ്രോയിഡ് 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള വിവോയുടെ ഫൺടച്ച് ഒഎസ് 12 ലാണ് ഈ ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നത്.

വൺ പ്ലസ് 10T5G (Oneplus 10T 5G)

വൺ പ്ലസ് 10 ടി  5G ഫോണുകൾ ഇപ്പോൾ ആമസോണിലൂടെ വരെ കുറഞ്ഞ വിലയിൽ ലഭ്യമാകും. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 പ്രോസസ്സർ. 16 ജിബി LPDDR5 റാം, 150 വാട്ട്സ്  സൂപ്പർവോക് ചാർജിങ്, 50 മെഗാപിക്സൽ ട്രിപ്പിൾ റെയർ ക്യാമറ സെറ്റപ്പ് എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. . ഫോണിന് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണുള്ളത്.  10-ബിറ്റ്  കളർ സപ്പോർട്ടും HDR10+ പിന്തുണയും ഫോണിന് ഉണ്ട്. ഡിസ്‌പ്ലേയുടെ റിഫ്രഷ് റേറ്റ് 120 Hz ആണ്. 360Hz വരെയുള്ള ഹാർഡ്‌വെയർ ടച്ച് റെസ്പോൺസും 720Hz സോഫ്റ്റ്‌വെയർ ടച്ച് റെസ്പോൺസുമാണ് ഫോണിന് ഉള്ളത്.  ട്രിപ്പിൾ റെയർ ക്യാമറ സെറ്റപ്പിലാണ്  ഫോൺ എത്തുന്നത്.  50 മെഗാപിക്സൽ സോണി IMX766 സെൻസറാണ് ഫോണിന്റെ പ്രൈമറി ലെൻസായി എത്തുന്നത്. മിഡ് റേഞ്ച് മുതൽ പ്രീമിയം റേഞ്ച് വരെയുള്ള നിരവധി ഫോണുകളിൽ ഉപയോഗിച്ചിട്ടുള്ള ക്യാമറ ലെൻസാണിത്.   1/1.56 ഇഞ്ച് സെൻസർ വലുപ്പത്തോടെയെത്തുന്ന സോണി സെന്സറുകളിൽ  ഒപ്റ്റിക്കൽ (OIS), ഇലക്ട്രോണിക് (EIS) ഇമേജ് സ്റ്റെബിലൈസേഷൻ സൗകര്യങ്ങളും ഉണ്ടായിരിക്കും. 

വണ്‍പ്ലസ് 10R (Oneplus 10R)

29,999 രൂപ വിലയിൽ എത്തുന്ന വണ്‍പ്ലസ് 10 ആര്‍ ഗെയിമിങ് ആവശ്യങ്ങൾ നിറവേറ്റാൻ ശേഷിയുള്ള മികച്ചൊരു സ്മാർട്ട്ഫോൺ ആണ്. ഉയര്‍ന്ന മിഡ് റേഞ്ച് പ്രൊസസറായ Dimensity 8100 ചിപ്സെറ്റ് ആണ് വണ്‍പ്ലസ് 10 ആറിന്റെ കരുത്ത്. കൂടാതെ 120Hz അമോലെഡ് ഡിസ്പ്ലേയുമുണ്ട്. ഗെയിമിങ് അ‌ടിസ്ഥാനമാക്കിയ ഫീച്ചറുകൾക്കൊപ്പം ഓക്‌സിജന്‍ ഒഎസ് 13 ലാണ് വണ്‍പ്ലസ് 10 ആര്‍ എത്തുന്നത്. മിഡ് റേഞ്ച് ഗെയിമിംഗ് ഫോണ്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മികച്ച ഓപ്ഷനാണ് വൺപ്ലസ് 10 ആർ.

ഗൂഗിള്‍ പിക്‌സല്‍ 6എ (Google Pixel 6A)

ഗൂഗിളിന്റെ മികച്ച സ്മാർട്ട്ഫോണുകളായ പിക്‌സല്‍ 6, പിക്‌സല്‍ 6 പ്രോ എന്നിവയ്ക്ക് കരുത്ത് പകരുന്ന ടെൻസർ പ്രോസസറിന്റെ പിന്തുണയോടെ എത്തുന്ന ഗെയിമിങ് സ്മാർട്ട്ഫോൺ ആണ് ഗൂഗിള്‍ പിക്‌സല്‍ 6എ. 29,999 രൂപ വിലയിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും. ഉയര്‍ന്ന റിഫ്രഷ് റേറ്റ് ഡിസ്പ്ലേ ഇല്ലെങ്കിലും, മികച്ച 60Hz അമോലെഡ് പാനല്‍ ഗൂഗിള്‍ പിക്‌സല്‍ 6എയ്ക്ക് ഉണ്ട്. PUBG: New State, COD: Mobile പോലുള്ള ഗെയിമുകള്‍ ഒരു പ്രശ്‌നവുമില്ലാതെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ ടെന്‍സര്‍ പ്രോസസറിന് കഴിയും. അതിലുപരിയായി, ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ഒഎസുമായാണ് ഈ ഗൂഗിൾ ഫോൺ എത്തുന്നത്.

റെഡ്മി കെ50ഐ (Redmi K50i)

30000 രൂപയിൽ താഴെയുള്ള ഗെയിമിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഏറ്റവും താങ്ങാനാകുന്ന വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോൺ ആണ് റെഡ്മി കെ50ഐ. 20,999 രൂപയാണ് ഈ സ്മാർട്ട്ഫോണിന് വിലവരുന്നത്. മീഡിയടെക് ​ഡിമെൻസിറ്റി 8100 SoC അടിസ്ഥാനമാക്കിയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനം. 144Hz ഐപിഎസ് എൽസിഡി പാനലും ഈ ഫോണിലുണ്ട്. ഉയര്‍ന്ന ഫ്രെയിം റേറ്റ് പിന്തുണയ്ക്കുന്ന ടൈറ്റിലുകളില്‍ സുഗമമായ ഗെയിമിംഗ് അനുഭവം പ്രാപ്തമാക്കാൻ റെഡ്മി കെ50ഐയ്ക്ക് സാധിക്കും.

പോക്കോ എഫ്4 (Poco F4)

സ്നാപ്ഡ്രാഗൺ 870 SoC ചിപ്സെറ്റ് അടിസ്ഥാനമാക്കിയുള്ള പൊക്കോ എഫ്4 5ജി ഒരു മികച്ച സ്മാര്‍ട്ട്ഫോണ്‍ ആണ്. 25,999 രൂപയാണ് ഈ സ്മാർട്ട്ഫോണിന് വിലവരുന്നത്. 120Hz റീഫ്രെഷ് റേറ്റും FHD+ റെസല്യൂഷനുള്ള അമോല്‍ഡ് ഡിസ്പ്ലേയും 128 ജിബിയുടെ വേഗതയേറിയ യുഎഫ്എസ് 3.1 സ്റ്റോറേജുമായാണ് പോക്കോ എഫ്4 വരുന്നത്. ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാൻ ധാരാളം ഇന്റേണല്‍ സ്റ്റോറേജും ഈ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നു.

ഐക്യൂ 9 എസ്ഇ (iQOO 9 SE)

മുന്‍നിര സ്നാപ്ഡ്രാഗണ്‍ 888 SoC ചിപ്സെറ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഐക്യൂ 9 എസ്ഇ. കൂടാതെ 120Hz അമോലെഡ് ഡിസ്പ്ലേ, മികച്ച ഡിസ്പ്ലേ ചിപ്പ്, 66 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണ എന്നിവ ഐക്യൂ 9 എസ്ഇ വാഗ്ദാനം ചെയ്യുന്നു. 25,990 രൂപ വിലയിലാണ് ഈ സ്മാർട്ട്ഫോൺ എത്തുന്നത്. മികച്ച ഗെയിമിംഗ് അനുഭവം നൽകുന്നതിൽ ഏറെ മുന്നിലാണ് ഈ സ്മാർട്ട്ഫോൺ.

Connect On :