15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ ഒക്റ്റോബർ
15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ നിന്നും വാങ്ങിക്കാം
ഇന്ത്യൻ വിപണിയിൽ നിലവിൽ കുറഞ്ഞ ചിലവിൽ വരെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അത്തരത്തിൽ ഇന്ത്യൻ വിപണിയിൽ നിന്നും ഇപ്പോൾ 15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളുടെ ലിസ്റ്റ് നോക്കാം .
MOTO G32 SPECIFICATIONS
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.55 ഇഞ്ചിന്റെ HD+ IPS LCD ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 680 പ്രോസ്സസറുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .
കൂടാതെ Android 12 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ MicroSD
വഴി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .
ക്യാമറകളിലേക്ക് വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .50MP + 8MP + 2MP ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 5000 mAhന്റെ ബാറ്ററിയിലാണ് എത്തിയിരിക്കുന്നത് .12999 രൂപയാണ് വില വരുന്നത് .
IQOO Z6 സവിശേഷതകൾ
ഡിസ്‌പ്ലേയുടെ സവിശേഷതകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.58 ഇഞ്ചിന്റെ FHD+ റെസലൂഷൻ ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 120Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Snapdragon 695 പ്രോസ്സസറുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ മൂന്ന് വേരിയന്റുകളിൽ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നു .4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകൾ കൂടാതെ 8 ജിബിയുടെ റാം 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .
Android 12 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ 50 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു . വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ 4 ജിബിയുടെ റാം വേരിയന്റുകൾക്ക് 13999 രൂപയാണ് വില വരുന്നത് .അതുപോലെ തന്നെ 6 ജിബിയുടെ റാം വേരിയന്റുകൾക്ക് 14999 രൂപയും കൂടാതെ 8 ജിബിയുടെ റാം വേരിയന്റുകൾക്ക് 15999 രൂപയും ആണ് വില വരുന്നത് .
Poco M3 Pro 5ജി
പോക്കോയുടെ Poco M3 Pro 5ജി എന്ന സ്മാർട്ട് ഫോണുകൾക്ക് 6.5 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .കൂടാതെ 2400 x 1800 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ MediaTek Dimensity 700 ലാണ് പ്രവർത്തനം നടക്കുന്നത് .അതുപ്പോലെ തന്നെ ആന്തരിക ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് കൂടാതെ 6 ജിബി റാം & 128 ജിബി വേരിയന്റ് മാത്രമാണ് ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത്.കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് .Android 11ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
Poco M3 Pro 5ജി എന്ന സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ മെയിൻ ക്യാമറ + 2 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ + 2 മെഗാപിക്സൽ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .അതുപോലെ തന്നെ 8 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .5G, 4G VOLTE, 4G, 3G, 2G എന്നിവ മറ്റു സവിശേഷതകളാണ് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .5,000mAhന്റെ (support for 18W fast charging )ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ 13999 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത് .
Redmi Note 10T 5G സവിശേഷതകൾ
6.5 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 90Hz ഹൈ റിഫ്രഷ് റേറ്റും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Gorilla Glass 5 സംരക്ഷണവും ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ MediaTek Dimensity 700 ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആന്തരിക ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 2 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ + 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .
എന്നാൽ അതുപോലെ തന്നെ 8 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ 5ജി ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 5,000mAhന്റെ (supports 18 W fast charging സപ്പോർട്ട് ) ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 13999 രൂപയും കൂടാതെ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 15999 രൂപയും ആണ് വില വരുന്നത്