സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ഇവിടെ കുറച്ചു സ്മാർട്ട് ഫോണുകൾ,ജൂലൈ

സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ഇവിടെ കുറച്ചു സ്മാർട്ട് ഫോണുകൾ,ജൂലൈ
HIGHLIGHTS

മികച്ച പെർഫോമൻസ് കരുത്തിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ

മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരുപാടു സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്നുണ്ട് .അതുപോലെതന്നെ 6 ജിബിയുടെ റാംമ്മിൽ ഒരുപാടു സ്മാർട്ട് ഫോണുകളും ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങുന്നുമുണ്ട് .ഇപ്പോൾ ഇവിടെ നിന്നും 6ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകളും അതിന്റെ സവിശേഷതകളും ഇവിടെ നിന്നും മനസ്സിലാക്കാം .

 

ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രൊ 

ഷവോമിയുടെ കഴിഞ്ഞമാസം പുറത്തിറങ്ങിയ മോഡലുകളിൽ ഒന്നാണ്  ഷവോമി റെഡ്മി 5 പ്രൊ.ഈ മോഡലുകളുടെ പ്രധാന സവിശേഷത ഇതിന്റെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളാണ് .5.99 ഇഞ്ചിന്റെ FHD+ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്കുള്ളത് .അതുപോലെതന്നെ Snapdragon 636പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .

12MP + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .4000mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .4 ജിബിയുടെ റാം ,6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകളുടെ മറ്റൊരു സവിശേഷതയാണ് .

ഒപ്പോയുടെ  F7 

6.28 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1080 x 2280 പിക്സൽ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഗൊറില്ല ഗ്ലാസ് 5 ന്റെ സംരക്ഷണമാണ് ഇത് കാഴ്ചവെക്കുന്നത് .രണ്ടു മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .

6 ജിബിയുടെ റാംമ്മിൽ 32/ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ ഇത് പുറത്തിറങ്ങുന്നുണ്ട് .പൊതുവെ സെല്ഫികൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് ഒപ്പോ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .

ഈ മോഡലുകൾക്കും അതുപോലെ തന്നെ മികച്ച സെല്ഫി ക്യാമറകളാണ് നൽകിയിരിക്കുന്നത് .25 മെഗാപിക്സലിന്റെ സെല്ഫി ക്യാമറകളാണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ മോഡലുകൾക്കുണ്ട് .Octa-core Cortex-A53 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം

 വിവോയുടെ  X21

6.28 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് .1080×2280 ന്റെ പിക്സൽ റെസലൂഷനും കൂടാതെ 19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷൻ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .വൺ പ്ലസിന്റെ 6 മോഡലുകളെ വെല്ലാൻ അതെ രീതിയിലുള്ള മോഡലുകളുമായിട്ടാണ് വിവോ എത്തുന്നത് .രൂപകൽപ്പനയിലും X21 ഏകദേശം വൺ പ്ലസ് 6 നു സമാനമാണുള്ളത് .

Snapdragon 660  പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 6 ജിബിയുടെ റാംമ്മിലാണു പുറത്തിറങ്ങുന്നത് .കൂടാതെ 128  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .കൂടാതെ 256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഇതിന്റെ മറ്റൊരു സവിശേഷത ആൻഡ്രോയിഡിന്റെ OS 4.0 ലാണ് പ്രവർത്തനം എന്നതാണ് .

ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 12 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും അതുപോലെതന്നെ 12 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .ഇതിന്റെ ക്യാമറകൾക്ക് ഒരുപാടു സവിശേഷതകൾ ഉൾകൊള്ളിച്ചിരിക്കുന്നു .

3200mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .4ജി LTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ വില CNY 3,598 രൂപയാണ് .അതായത് ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില 35,990 രൂപയാണ് .ഓൺലൈൻ ഷോപ്പിങ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാവുന്നതാണ് .

ഒപ്പോയുടെ റിയൽ മി 1 

6ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 2160 x 1080 പിക്സൽ സ്ക്രീൻ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെതന്നെ ഡിസ്‌പ്ലേയുടെ മറ്റൊരു സവിശേഷത അതിന്റെ റെഷിയോ ആണ് .18.9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് .ഫിംഗർ പ്രിന്റ് സെൻസറും ,ഫേസ് അൺലോക്കിങ് സംവിധാനവും ഇതിന്റെ മറ്റു സവിശേഷതകളാണ് .

മൂന്നു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .3ജിബിയുടെ റാംമ്മിൽ 32GBയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64GBയുടെ ഇന്റെർണൽ സ്റ്റോറേജിലും കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് ഒപ്പോയുടെ റിയൽ മി 1 എന്ന മോഡലുകൾ വിപണിയിൽ എത്തുന്നത് .ബഡ്ജറ്റ് റെയിഞ്ചിൽ  ഇതിന്റെ 3ജിബിയുടെ മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .

ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .2.0 GHz octa-core MediaTek Helio P60 SoC ലാണ് ഇതിന്റെ പ്രോസസ്സർ പ്രവർത്തിക്കുന്നത് .ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .3410mAhന്റെ ബാറ്ററി ലൈഫ് ആണ് റിയൽ മി മോഡലുകൾ കാഴ്ചവെക്കുന്നത് .

 വൺ പ്ലസ് 6 സ്മാർട്ട് ഫോൺ 

6.28 ഇഞ്ചിന്റെ അമലോഡ് OLED ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2280×1080 ന്റെ പിക്സൽ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ ഇതിന്റെ ഡിസ്പ്ലേ റെഷിയോ 19:9 ലാണ് എന്നാണ് സൂചനകൾ .രണ്ടു മോഡലുകൾ പുറത്തിറങ്ങുന്നുണ്ട് .

6 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ,128 ജിബിയുടെ സ്റ്റോറേജിൽ കൂടാതെ Avengers എഡിഷൻ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജിൽ .ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ Snapdragon 845‎ പ്രോസസറിലാണ് ഇതിന്റെ പ്രവത്തനം എന്നാണ് സൂചനകൾ .ആൻഡ്രോയിഡിന്റെ 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത്.കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo