10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന 5 4G സ്മാർട്ട് ഫോണുകൾ

Updated on 31-Oct-2017
HIGHLIGHTS

കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ

 

ഇവിടെ നിന്നും ഒരു സാധാരണക്കാരന്റെ ബഡ്‌ജെക്ടിൽ  അതായത് 10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന മികച്ച സവിശേഷതകൾ ഉള്ള കുറച്ചു സ്മാർട്ട് ഫോണുകളെ പരിചയപ്പെടുത്തുന്നു .ഇവയെല്ലാം തന്നെ 4ജി സ്മാർട്ട് ഫോണുകൾകൂടിയാണ് .

Motorola Moto E4 Plus

മോട്ടോയുടെ കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ തന്നെയാണിത് .13 MP Rear + 5 MP ക്യാമെറ കൂടാതെ 5000mAh ന്റെ ബാറ്ററി ലൈഫും ഇതിനുണ്ട് .വില 9999 രൂപ 

റെഡ്മി 4a 

5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .സ്നാപ്പ് ഡ്രാഗൺ 430 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .മികച്ച ക്യാമറ ക്വാളിറ്റിയും ഇതിനുണ്ട് .5999 രൂപമുതൽ ഇത് വിപണിയിൽ ലഭ്യമാകുന്നു .3 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് ഇത്തവണ ഷവോമി ചെറിയ ചിലവിൽ മികച്ച സവിശേഷതകളോടെയാണ് സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .

 

ലെനോവോ വൈബ് കെ 5 

5ഇഞ്ച് HD ഡിസ്പ്ലേയിൽ ആണ് ഇതു പുറത്തിറങ്ങുന്നത് .1.4GHz 64-bit Qualcomm Snapdragon 415 octa core പ്രൊസസ്സറിൽ ആണ് ഇതിന്റെ പ്രവർത്തനം .2 ജിബിയുടെ റാം ,16 ജിബിയുടെ ഇൻബിൽഡ്‌ മെമ്മറി എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

Asus Zenfone Go 4.5

അസൂസിന്റെ ഒരു ചെറിയ സ്മാർട്ട് ഫോൺ ആണിത് .4.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .Android 5.1ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .1600mAh
ന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .

 

Motorola Moto C Plus

5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ മോട്ടോ പുറത്തിറക്കിയ ഒരു മോഡലാണിത് .4000mAh ന്റെ ബാറ്ററി ലൈഫ് ആണ്  ഇതിനുള്ളത് .8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ഇതിനുണ്ട് .വില 6888 രൂപ .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :